XUV300 സ്പോര്‍ട്സ് അവതരണം ഈ വര്‍ഷം ഉണ്ടാകില്ലെന്ന സൂചനയുമായി മഹീന്ദ്ര
2020 ഓട്ടോ എക്സ്പോയിലാണ് മഹീന്ദ്ര XUV300 സ്പോര്‍ട്സ് T-GDI പതിപ്പിനെ അവതരിപ്പിച്ചത്. ഈ വര്‍ഷം ഏപ്രില്‍ മാസത്തോടെ വാഹനം വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ നിലവിലെ സാഹചര്യല്‍ അവതരണം മുന്നോട്ട് പോയി. ഈ വര്‍ഷം അവസാനത്തോടെ വാഹനം വിപണിയില്‍ എത്തിക്കാനായിരുന്നു ബ്രാന്‍ഡിന്റെ പദ്ധതി. അടുത്തിടെ ബംഗളൂരുവില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിരുന്നു.

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ഷം വാഹനത്തിന്റെ അരങ്ങേറ്റം ഉണ്ടാകില്ലെന്നാണ് സൂചന. 2021-ലേക്ക് വാഹനത്തിന്റെ അവതരണം നീണ്ടേക്കുമെന്നും പുതിയ റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. ഈ വര്‍ഷം പുതുതലമുറ ഥാര്‍, TUV300 മോഡലുകളുടെ അവതരണമാകും ഉണ്ടാകുകയെന്നുമാണ് റിപ്പോര്‍ട്ട്.
MOST READ: മത്സരം കൊഴുപ്പിക്കാൻ മാരുതി, ബലേനോയ്ക്ക് പുതിയ എഞ്ചിൻ ഒരുങ്ങുന്നു

അടുത്ത വര്‍ഷം ആണെങ്കിലും കൃത്യമായ ഒരു തീയതി കമ്പനി നല്‍കിയിട്ടില്ല. ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ ത്രി സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ GDI എഞ്ചിനാകും വാഹത്തിന് കരുത്തേകുക. ഈ എഞ്ചിന്‍ 130 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കും.

ഇത് നിലവിലെ എഞ്ചിനേക്കാള്‍ 20 bhp കരുത്തും 30 Nm torque ഉം കൂടുതല്‍ സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. എന്നാല്‍ ഭാവിയില്‍ എഎംടി പതിപ്പും വിപണിയില്‍ എത്തിയേക്കും.

നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പുമായി താരതമ്യം ചെയ്താല്‍ ഡിസൈനില്‍ മാറ്റമൊന്നും തന്നെയില്ല. എങ്കിലും ചില കോസ്മെറ്റിക് മാറ്റങ്ങളാണ് വാഹനത്തെ വ്യത്യസ്തമാക്കുന്നത്.

ബോണറ്റിലെയും വശങ്ങളിലെയും ഗ്രാഫിക്‌സ് ഡിസൈനുകളും, ബ്രേക്ക് കലിപ്പേഴ്‌സിലെ ചുവപ്പ് ഇന്‍സേര്‍ട്ടും എല്ലാം വാഹനത്തിന് ഒരു സ്‌പോര്‍ട്ടി പകിട്ട് നല്‍കുന്നു എന്നുവേണം പറയാന്‍. വാഹനത്തിന്റെ അകത്തളത്തിലും ചില മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
MOST READ: കോട്ടയം കൊച്ചി റോഡിൽ സൂപ്പർ കാറുകളിൽ രാജുവേട്ടനും കുഞ്ഞിക്കയും; വീഡിയോ വൈറൽ

സ്റ്റിയറിങ് വീല്‍, സെന്‍ട്രല്‍ കണ്‍സോള്‍, എസി വെന്റുകള്‍ക്ക് ചുറ്റുമുള്ള ചുവന്ന ഇന്‍സേര്‍ട്ടുകള്‍, 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവയെല്ലാം പുതിയ വാഹനത്തിന്റെ സവിശേഷതയാണ്.

ഏഴ് എയര്‍ബാഗുകള്‍, ഇബിഡിയോടുകൂടിയ എബിഎസ്, ഫ്രണ്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിവയെല്ലാം കാറിന്റെ സുരക്ഷാ സംവിധാനങ്ങളായി വാഗ്ദാനം ചെയ്യും.
MOST READ: മൂസ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; വീഡിയോ

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 12 ലക്ഷം രൂപയ്ക്ക് മുകളില്‍ വാഹനത്തിന് വില പ്രതീക്ഷിക്കാം. വിപണിയില്‍ ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, മാരുതി സുസുക്കി വിറ്റാര ബ്രെസ തുടങ്ങിയ മോഡലുകളാണ് ഈ വാഹനത്തിന്റെ എതിരാളികള്‍.


Click it and Unblock the Notifications








