മത്സരം കൊഴുപ്പിക്കാൻ മാരുതി, ബലേനോയ്ക്ക് പുതിയ എഞ്ചിൻ ഒരുങ്ങുന്നു

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ ഗെയിം ചേയ്ഞ്ചറായിരുന്നു 2015 അവസാനത്തോടെ മാരുതി സുസുക്കി ഇന്ത്യയിൽ അവതരിപ്പിച്ച ബലേനോ. ചുരുങ്ങിയ സമയത്തിനുള്ളിൽ ജനപ്രീതി നേടിയടുത്ത മോഡൽ നെക്‌സ ശ്രേണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകൂടിയായി മാറി.

മത്സരം കൊഴുപ്പിക്കാൻ മാരുതി, ബലേനോയ്ക്ക് പുതിയ എഞ്ചിൻ ഒരുങ്ങുന്നു

ഇന്ന് ഈ ശ്രേണിയിൽ കരുത്തരായ ഹ്യുണ്ടായി എലൈറ്റ് i20, ടാറ്റ ആൾ‌ട്രോസ്, ഹോണ്ട ജാസ്, ഫോക്സ്‍വാഗൺ പോളോ എന്നിവയ്‌ക്കെതിരെ മത്സരിക്കുമ്പോഴും ബി 2-സെഗ്മെന്റ് ഹാച്ച്ബാക്ക് നിരയിൽ ഒന്നാമനാണ് മാരുതിയുടെ ബലേനോ.

മത്സരം കൊഴുപ്പിക്കാൻ മാരുതി, ബലേനോയ്ക്ക് പുതിയ എഞ്ചിൻ ഒരുങ്ങുന്നു

തുടക്കത്തിൽ 1.3 ലിറ്റർ ഫിയറ്റ് സോഴ്‌സ്ഡ് ഡീസൽ എഞ്ചിനും വാഗ്‌ദാനം ചെയ്തിരുന്നത് മാരുതിയെ വിപണിയെ ഏറെ സഹായിച്ചിരുന്നു. എന്നാൽ രാജ്യത്ത് നടപ്പിലാക്കിയ കൂടുതൽ കർശനമായ ബി‌എസ്‌-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് മറുപടിയായി ഈ എഞ്ചിനെ കമ്പനി ഒഴിവാക്കി. തുടർന്ന് 1.2 ലിറ്റർ K12B യൂണിറ്റ് മാത്രം നവീകരിക്കുകയും ചെയ്‌തു.

MOST READ: ഇനി നിരത്തിൽ കാണാം; ഹെക്‌ടർ പ്ലസിനായുള്ള ഡെലിവറി ആരംഭിച്ച് എംജി

മത്സരം കൊഴുപ്പിക്കാൻ മാരുതി, ബലേനോയ്ക്ക് പുതിയ എഞ്ചിൻ ഒരുങ്ങുന്നു

അതോടൊപ്പം 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് VVT പെട്രോൾ എഞ്ചിനും അതോടൊപ്പമുള്ള സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ സാന്നിധ്യവും ശ്രേണിയിലെ മറ്റ് പെട്രോൾ മോട്ടോറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന ഇന്ധനക്ഷമത ബലേനോ പ്രാപ്തമാക്കുന്നു. ബലേനോയ്ക്ക് 5.63 ലക്ഷം മുതൽ 8.96 ലക്ഷം രൂപ വരെയാണ് നിലവിലെ എക്സ്ഷോറൂം വില.

മത്സരം കൊഴുപ്പിക്കാൻ മാരുതി, ബലേനോയ്ക്ക് പുതിയ എഞ്ചിൻ ഒരുങ്ങുന്നു

ഇപ്പോൾ വാഹനത്തിന് ഒരു പുത്തൻ എഞ്ചിൻ മാരുതി സമ്മാനിക്കാൻ ഒരുങ്ങുന്നതായാണ് സൂചന. പെർഫോമെൻസ് പതിപ്പായിരുന്ന ബലേനോ RS വേരിയന്റിന് പകരമായി ഇത് വിപണിയിൽ ഇടംപിടിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ മൂന്ന് പെട്രോൾ എഞ്ചിനുകൾ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു ഹാച്ച്ബാക്കിയി ബാലേനോ മാറും.

MOST READ: അരങ്ങേറ്റം ഉടന്‍; 2020 മാരുതി എസ്-ക്രോസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മത്സരം കൊഴുപ്പിക്കാൻ മാരുതി, ബലേനോയ്ക്ക് പുതിയ എഞ്ചിൻ ഒരുങ്ങുന്നു

മാത്രമല്ല അടുത്ത തലമുറ ഹ്യുണ്ടായി എലൈറ്റ് i20 വരും മാസങ്ങളിൽ എത്തിച്ചേരുകയും ആൾട്രോസ് ഇതിനകം തന്നെ വിൽപ്പനയിൽ ശക്തമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മാരുതിയുടെ ഈ തീരുമാനം.

മത്സരം കൊഴുപ്പിക്കാൻ മാരുതി, ബലേനോയ്ക്ക് പുതിയ എഞ്ചിൻ ഒരുങ്ങുന്നു

അടുത്തിടെ ബലേനോയുടെ SHEV (Strong Hybrid Electric Vehicle) പതിപ്പ് ബോഷ് ബെംഗളൂരുവിൽ പരീക്ഷണം നടത്തിയതും ശ്രദ്ധേയമായിരുന്നു.

MOST READ: പിൻ സീറ്റ് യാത്രക്കാർക്കും എയർബാഗ്, സുരക്ഷയുടെ പര്യായമാകാൻ പുത്തൻ മെർസിഡീസ് S-ക്ലാസ്

മത്സരം കൊഴുപ്പിക്കാൻ മാരുതി, ബലേനോയ്ക്ക് പുതിയ എഞ്ചിൻ ഒരുങ്ങുന്നു

ഉയർന്ന ശേഷിയുള്ള ബാറ്ററി പായ്ക്കും പൂർണ ഇലക്ട്രിക്, എഞ്ചിൻ ബൂസ്റ്റ്, കോസ്റ്റിംഗ്, ബ്രേക്ക് എനർജി റീജനറേഷൻ എന്നിവ പോലുള്ള ഒന്നിലധികം മോഡുകളും അടങ്ങുന്നതാണ് SHEV സാങ്കേതികവിദ്യ.

മത്സരം കൊഴുപ്പിക്കാൻ മാരുതി, ബലേനോയ്ക്ക് പുതിയ എഞ്ചിൻ ഒരുങ്ങുന്നു

അതിൽ ബലേനോ SHEV ഒരു 48V ബാറ്ററി പായ്ക്ക് ഉപയോഗിച്ചതായി വ്യക്തമായിരുന്നു. നിലവിലുള്ള പെട്രോൾ എഞ്ചിനുകളേക്കാൾ കൂടുതൽ ഇന്ധനക്ഷമത കൈവരിക്കുന്നതിനൊപ്പം മികച്ച ഡ്രൈവിംഗ് ശേഷിയും ബലേനോയുടെ ഈ പുതിയ എഞ്ചിൻ ഉറപ്പാക്കുമെന്നാണ് മാരുതിയുടെ അവകാശവാദം.

More from DriveSpark

Article Published On: Monday, July 27, 2020, 9:44 [IST]
English summary
Maruti Suzuki To Introduce New Engine For Baleno. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X