ഇനി നിരത്തിൽ കാണാം; ഹെക്‌ടർ പ്ലസിനായുള്ള ഡെലിവറി ആരംഭിച്ച് എംജി

രാജ്യവ്യാപകമായി ഹെക്‌ടർ പ്ലസ് ആറ് സീറ്റർ എസ്‌യുവിക്കായുള്ള ഡെലിവറി ഔദ്യോഗികമായി ആരംഭിച്ച് എംജി മോട്ടോർസ്. 2020 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പ്രദർശിപ്പിച്ച വാഹനം ജൂലൈ 13-നാണ് വിപണിയിൽ ഇടംപിടച്ചത്.

ഇനി നിരത്തിൽ കാണാം; ഹെക്‌ടർ പ്ലസിനായുള്ള ഡെലിവറി ആരംഭിച്ച് എംജി

ഇന്ത്യയിലെ എസ്‌യുവി ശ്രേണിയിൽ വൻജനപ്രീതി നേടിയ അഞ്ച് സീറ്റർ ഹെക്‌ടറിനെ അടിസ്ഥാനമാക്കിയാണ് വിപുലീകൃത പതിപ്പ് ഒരുങ്ങിയിരിക്കുന്നത്. 14.4 ലക്ഷം രൂപയാണ് ഹെക്‌ടർ പ്ലസിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

ഇനി നിരത്തിൽ കാണാം; ഹെക്‌ടർ പ്ലസിനായുള്ള ഡെലിവറി ആരംഭിച്ച് എംജി

എംജിയിൽ നിന്നും ഇന്ത്യൻ നിരത്തിലെത്തുന്ന മൂന്നാമത്തെ മോഡലാണ് ഹെക്ടര്‍ പ്ലസ്. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നിങ്ങനെ നാല് വകഭേദങ്ങളിൽ ഈ ആറ് സീറ്റര്‍ എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കും. സ്റ്റൈലിംഗിനെക്കുറിച്ച് പറയുമ്പോൾ പുതിയ ഹെക്ടർ പ്ലസ് അഞ്ച് സീറ്റർ മോഡലിന് സമാനമാണ്.

MOST READ: അരങ്ങേറ്റം ഉടന്‍; 2020 മാരുതി എസ്-ക്രോസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇനി നിരത്തിൽ കാണാം; ഹെക്‌ടർ പ്ലസിനായുള്ള ഡെലിവറി ആരംഭിച്ച് എംജി

എന്നിരുന്നാലും രണ്ട് മോഡലുകളെയും ദൃശ്യപരമായി വേർതിരിച്ചറിയാൻ എം‌ജി മോട്ടോർ സൂക്ഷ്മമായ പരിഷ്‌ക്കാരങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്. പൂര്‍ണമായും കറുപ്പ് നിറത്തിൽ ഒരുങ്ങിയിരിക്കുന്ന മുന്‍ ഗ്രില്‍, ഷാര്‍പ്പ് എല്‍ഇഡി ഡിആർഎല്ലുകൾ, പുതിയ ഡിസൈനിലുള്ള ബമ്പര്‍, ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പുകള്‍, ഫോഗ്‌ലാമ്പ് ക്ലസ്റ്റര്‍ എന്നിവയാണ് ഹെക്ടര്‍ പ്ലസിനെ പഴയ ഹെക്ടറില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

ഇനി നിരത്തിൽ കാണാം; ഹെക്‌ടർ പ്ലസിനായുള്ള ഡെലിവറി ആരംഭിച്ച് എംജി

പിൻവശത്തും ചെറിയ ചില മാറ്റങ്ങള്‍ ബ്രാൻഡ് അവതരിപ്പിക്കുന്നുണ്ട് എന്നത് സ്വാഗതാർഹമാണ്. പുതുക്കിയ ബമ്പര്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, പുതിയ സ്‌കിഡ് പ്ലേറ്റുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവയാണ് പിന്നിലെ മാറ്റങ്ങളായി ചൂണ്ടികാണിക്കാവുന്നവ. ഹെക്ടറിലെ 17 ഇഞ്ച് അലോയി വീല്‍ തന്നെയാണ് ഹെക്ടര്‍ പ്ലസിലുമുള്ളത്.

MOST READ: X7 ഡാർക്ക് ഷാഡോ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി ബിഎംഡബ്ല്യു

ഇനി നിരത്തിൽ കാണാം; ഹെക്‌ടർ പ്ലസിനായുള്ള ഡെലിവറി ആരംഭിച്ച് എംജി

ഈ പുതിയ ബമ്പറുകളുടെ രൂപകൽപ്പന മൊത്തത്തിലുള്ള നീളം 60 മില്ലിമീറ്റർ വർധിപ്പിക്കാൻ സഹായിച്ചു. വീൽബേസ് അതേപടി തുടരുന്നു. പിന്നീട് വരുന്ന ഏറ്റവും വലിയ മാറ്റം സീറ്റ്, ഡാഷ്‌ബോർഡ്, ഡോർ പാനലുകൾ എന്നിവയിൽ കാണാവുന്ന ടാൻ-ലെതർ അപ്ഹോൾസ്റ്ററി എം‌ജി ഹെക്ടർ പ്ലസിന് ലഭിക്കുന്നു.

ഇനി നിരത്തിൽ കാണാം; ഹെക്‌ടർ പ്ലസിനായുള്ള ഡെലിവറി ആരംഭിച്ച് എംജി

പ്രീമിയം ക്യാപ്റ്റൻ സ്റ്റൈൽ സീറ്റുകളും മൂന്നാം നിര സീറ്റ് കൂട്ടിച്ചേർക്കലിനും പുറമെ എം‌ജിയുടെ ഇൻ‌ഫോടൈൻ‌മെൻറ് സിസ്റ്റത്തിൻറെ നവീകരിച്ച പതിപ്പും പ്ലസിന് ലഭിക്കുന്നു. ഇത് നിലവിലുള്ള ഹെക്ടർ ഉപഭോക്താക്കൾ‌ക്ക് ഓവർ‌-ദി-എയർ അപ്‌ഡേറ്റായി ലഭ്യമാകും.

MOST READ: കൊറോളയ്ക്ക് ഒരു GR സ്‌പോർട്ട് പതിപ്പ് സമ്മാനിച്ച് ടൊയോട്ട

ഇനി നിരത്തിൽ കാണാം; ഹെക്‌ടർ പ്ലസിനായുള്ള ഡെലിവറി ആരംഭിച്ച് എംജി

പെട്രോള്‍, ഹൈബ്രിഡ്, ഡീസല്‍ എഞ്ചിനുകളില്‍ ഹെക്ടർ പ്ലസ് ലഭ്യമാകും. സ്റ്റാൻഡേർഡ് ഹെക്ടറില്‍ ഉപയോഗിച്ചിരിക്കുന്ന അതേ എഞ്ചിന്‍ ഓപഷനുകള്‍ തന്നെയാണിത്. ബിഎസ് VI നിലവാരത്തിലുള്ള ഈ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 141 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ ഇത് തെരഞ്ഞെടുക്കാം

ഇനി നിരത്തിൽ കാണാം; ഹെക്‌ടർ പ്ലസിനായുള്ള ഡെലിവറി ആരംഭിച്ച് എംജി

1.5 ലീറ്റര്‍ ടര്‍ബോ പെട്രോളിനൊപ്പം 48 വാട്ട് കരുത്തുള്ള ഹൈബ്രിഡ് എഞ്ചിനും ശ്രദ്ധേയമാണ്. അതേസമയം 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 168 bhp പവറിൽ 350 Nm torque ആണ് വികസിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാകും ഈ എഞ്ചിനൊപ്പം ലഭ്യമാവുക.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor Started The Deliveries Of New Hector Plus In India. Read in Malayalam
Story first published: Saturday, July 25, 2020, 16:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X