ജോഷിന്റെ പണിപ്പുരയിൽ സഞ്ചരിക്കുന്ന ഓഫീസായി മാറിയ ഫോഴ്സ് ട്രാവലർ

പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, മോട്ടോർ ഹോമുകളും ക്യാരവനുകളും നമ്മുടെ രാജ്യത്ത് വലിയ പ്രചാരമുള്ളവയല്ല. ഇക്കാരണത്താൽ വിപണിക്കായി അത്തരം ഉൽ‌പ്പന്നങ്ങൾ‌ നിർമ്മിക്കുന്ന മുഖ്യധാരാ നിർമ്മാതാക്കളൊന്നും തന്നെ നമ്മുടെ രാജ്യത്തില്ല.

ജോഷിന്റെ പണിപ്പുരയിൽ സഞ്ചരിക്കുന്ന ഓഫീസായി മാറിയ ഫോഴ്സ് ട്രാവലർ

സാധാരണയായി അത്തരം പരിഷ്കാരങ്ങൾ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ വാഹന ബോഡി നിർമ്മാണത്തിൽ പ്രത്യേകമായി കേന്ദ്രീകരിച്ചിരിക്കുന്ന കസ്റ്റമൈസേഷൻ വർക്ക്ഷോപ്പുകളേയും ഗാരേജുകളേയും ആശ്രയിക്കുന്നു.

ജോഷിന്റെ പണിപ്പുരയിൽ സഞ്ചരിക്കുന്ന ഓഫീസായി മാറിയ ഫോഴ്സ് ട്രാവലർ

കേരളം ആസ്ഥാനമായുള്ള ജോഷ് ഡിസൈൻസ് കസ്റ്റമൈസ് ചെയ്ത ഇത്തരം ഒരു ഫോഴ്സ് ട്രാവലറാണ് ഇന്ന് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

MOST READ: XUV300 സ്പോര്‍ട്സ് അവതരണം ഈ വര്‍ഷം ഉണ്ടാകില്ലെന്ന സൂചനയുമായി മഹീന്ദ്ര

ജോഷിന്റെ പണിപ്പുരയിൽ സഞ്ചരിക്കുന്ന ഓഫീസായി മാറിയ ഫോഴ്സ് ട്രാവലർ

ഉടമയുടെ ആവശ്യപ്രകാരം ചക്രങ്ങളിലുള്ള ഓഫീസായി മാറിയിരിക്കുകയാണ് ഈ വാഹനം. ഫോഴ്സ് ട്രാവലറിൽ വരുത്തിയ പരിഷ്‌ക്കരണങ്ങളെയും കസ്റ്റമൈസേഷനുകളേയും കുറിച്ചുള്ള വിശദമായ വീഡിയോ ഇവിടെയുണ്ട്.

ജോഷിന്റെ പണിപ്പുരയിൽ സഞ്ചരിക്കുന്ന ഓഫീസായി മാറിയ ഫോഴ്സ് ട്രാവലർ

ഐആം ബ്രിന്റോ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ ട്രാവലറിൽ വരുത്തിയ എല്ലാ മാറ്റങ്ങളും വീഡിയോ പ്രത്യേകമായി കാണിക്കുന്നു.

MOST READ: പ്രീമിയം എംപിവിക്ക് പിന്നാലെ ഒരു മിഡ് സൈസ് എസ്‌യുവി കൂടി അവതരിപ്പിക്കാൻ മാരുതി

ജോഷിന്റെ പണിപ്പുരയിൽ സഞ്ചരിക്കുന്ന ഓഫീസായി മാറിയ ഫോഴ്സ് ട്രാവലർ

മുന്നിൽ നിന്ന് ആരംഭിക്കുമ്പോൾ തന്നെ ഇത് പൂർണ്ണമായും പരിഷ്കരിച്ചിരിക്കുന്നു എന്ന് കാണാം. ഒരു സാധാരണ ഫോഴ്സ് ട്രാവലറിന്റെ രൂപഭാവമല്ല ഇതിനുള്ളത്.

ജോഷിന്റെ പണിപ്പുരയിൽ സഞ്ചരിക്കുന്ന ഓഫീസായി മാറിയ ഫോഴ്സ് ട്രാവലർ

സ്റ്റോക്ക് ഹെഡ്‌ലാമ്പുകൾ ഹോണ്ട സിവിക്കിൽ നിന്നുള്ള ഓഫ്മാർക്കറ്റ് ഹെഡ്‌ലൈറ്റുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു. ഗ്രില്ലും പരിഷ്‌ക്കരിച്ചു, മധ്യഭാഗത്ത് ഒരു മെർസിഡീസ് ലോഗോയും ക്രോം സ്ട്രിപ്പുകളും ലഭിക്കുന്നു.

MOST READ: മത്സരം കൊഴുപ്പിക്കാൻ മാരുതി, ബലേനോയ്ക്ക് പുതിയ എഞ്ചിൻ ഒരുങ്ങുന്നു

ജോഷിന്റെ പണിപ്പുരയിൽ സഞ്ചരിക്കുന്ന ഓഫീസായി മാറിയ ഫോഴ്സ് ട്രാവലർ

പുനർ‌രൂപകൽപ്പന ചെയ്‌ത ബമ്പറിന്റെ താഴത്തെ ഭാഗത്ത് ഫോഗ്‌ലാമ്പുകളും എൽ‌ഇഡി ഡി‌ആർ‌എല്ലുകളും ലഭിക്കുന്നു. സൈഡ് പ്രൊഫൈലിലേക്ക് വരുമ്പോൾ 17 ഇഞ്ച് അലോയി വീലുകളാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്.

ജോഷിന്റെ പണിപ്പുരയിൽ സഞ്ചരിക്കുന്ന ഓഫീസായി മാറിയ ഫോഴ്സ് ട്രാവലർ

അത് മനോഹരമായി കാണപ്പെടുന്നു. ഇതുകൂടാതെ, സൈഡ് പ്രൊഫൈലിൽ മറ്റ് വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇത് പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത വാഹനമാണ്, വിൻഡോകൾ എല്ലാം സീൽ ചെയ്തവയാണ്.

MOST READ: സബ്‌സ്‌ക്രൈബ് ഓപ്ഷനിൽ ദിവസേന 711 രൂപ ചെലവിൽ മാരുതി സ്വിഫ്റ്റ് സ്വന്തമാക്കാം

ജോഷിന്റെ പണിപ്പുരയിൽ സഞ്ചരിക്കുന്ന ഓഫീസായി മാറിയ ഫോഴ്സ് ട്രാവലർ

ഡോർ മൗണ്ട് ചെയ്ത സ്പെയർ വീൽ, ഓഫ് മാർക്കറ്റ് ടെയിൽ ലൈറ്റ് എന്നിവയ്ക്കൊപ്പം പിൻ ബമ്പറും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. യാത്രാ നിലവാരം മെച്ചപ്പെടുത്തുന്നതിന് പിന്നിൽ എയർ സസ്‌പെൻഷൻ സജ്ജീകരിച്ചിരിക്കുന്നു.

ജോഷിന്റെ പണിപ്പുരയിൽ സഞ്ചരിക്കുന്ന ഓഫീസായി മാറിയ ഫോഴ്സ് ട്രാവലർ

മുകളിൽ സൂചിപ്പിച്ചതുപോലെ, ഇത് ഒരു ഓഫീസായി പരിഷ്‌ക്കരിച്ചതിനാൽ വാഹനത്തിൽ വരുത്തിയ മിക്ക മാറ്റങ്ങളും ഉള്ളിലാണ്. ഡ്രൈവർ സീറ്റിന് പിന്നിൽ ഒരു പാർട്ടീഷൻ ഉണ്ട്. അകത്തേക്കുള്ള പ്രവേശനം ഇലക്ട്രിക്കലി തുറക്കുന്ന ഡോറിലൂടെയാണ്.

ജോഷിന്റെ പണിപ്പുരയിൽ സഞ്ചരിക്കുന്ന ഓഫീസായി മാറിയ ഫോഴ്സ് ട്രാവലർ

പിൻവശത്തെ മുഴുവൻ സ്ഥലവും രണ്ട് റിക്ലൈനറുകളും ഏഴ് അടി നീളമുള്ള സോഫയുമുള്ള ഓഫീസ് സ്പെയിസായി പരിവർത്തനം ചെയ്യുന്നു.

ജോഷിന്റെ പണിപ്പുരയിൽ സഞ്ചരിക്കുന്ന ഓഫീസായി മാറിയ ഫോഴ്സ് ട്രാവലർ

കൂടാതെ എൽസിഡി സ്ക്രീൻ, എൽഇഡി ലൈറ്റിംഗ്, മൈക്രോവേവ് ഓവൻ, റഫ്രിജറേറ്റർ, അലമാരകൾ, മറ്റ് സ്റ്റോറേജ് ​​സ്പെയിസുകൾ എന്നിവയും ഇതിലുണ്ട്.

ജോഷിന്റെ പണിപ്പുരയിൽ സഞ്ചരിക്കുന്ന ഓഫീസായി മാറിയ ഫോഴ്സ് ട്രാവലർ

ട്രാവലറിൽ വരുന്ന റൂഫ് എയർ-കണ്ടീഷൻ സിസ്റ്റത്തിനുപുറമെ, ജോഷ് ഡെസൈൻസ് ക്യാബിനുള്ളിൽ ഒരു സ്പ്ലിറ്റ് എസിയും സ്ഥാപിച്ചിട്ടുണ്ട്. ഒരു പ്രത്യേക ജനറേറ്ററും, ഇൻവെർട്ടർ ഇതിനായി നൽകിയിരിക്കുന്നു.

ജോഷിന്റെ പണിപ്പുരയിൽ സഞ്ചരിക്കുന്ന ഓഫീസായി മാറിയ ഫോഴ്സ് ട്രാവലർ

വാഹനം ഓഫായിരിക്കുന്ന സാഹചര്യത്തിൽ ഈ സ്പ്ലിറ്റ് എസി ഇവയുടെ സഹായത്താൽ ഉപയോഗിക്കാം. സോണി സറൗണ്ട് സൗണ്ട് സിസ്റ്റവും ഇതിലുണ്ട്.

ആരെങ്കിലും വിശ്രമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സോഫയെ രണ്ടുപേർക്ക് കിടക്കാവുന്ന ഒരു കിടക്കയാക്കി എളുപ്പത്തിൽ മാറ്റാം. ട്രാവലറിലേക്ക് വരുത്തിയ ഈ പരിഷ്‌ക്കരണങ്ങളിൽ ഭൂരിഭാഗവും പ്രധാനമായും ബജറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, അതിനാലാണ് ഈ പരിഷ്‌ക്കരണത്തിന്റെ ഏകദേശ വിലയെക്കുറിച്ച് വീഡിയോയിൽ പരാമർശിക്കാത്തത്.

Most Read Articles

Malayalam
English summary
Force Traveller Customized Into An Office On wheels By Josh. Read in Malayalam.
Story first published: Monday, July 27, 2020, 17:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X