പ്രീമിയം എംപിവിക്ക് പിന്നാലെ ഒരു മിഡ് സൈസ് എസ്‌യുവി കൂടി അവതരിപ്പിക്കാൻ മാരുതി

ഇന്ത്യയിലെ തങ്ങളുടെ പ്രീമിയം നെക്‌സ ഉൽ‌പന്ന ശ്രേണി വിപുലീകരിക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി. നിലവിൽ ഇഗ്നിസ്, ബലേനോ, സിയാസ്, XL6, എസ്-ക്രോസ് എന്നീ അഞ്ച് മോഡലുകളാണ് പ്രീമിയം ഡിലർഷിപ്പിനു കീഴിൽ ബ്രാൻഡിനുള്ളത്.

പ്രീമിയം എംപിവിക്ക് പിന്നാലെ ഒരു മിഡ് സൈസ് എസ്‌യുവി കൂടി അവതരിപ്പിക്കാൻ മാരുതി

നെക്‌സ അഞ്ചാം വർഷം പൂർത്തീകരിക്കുമ്പോൾ 1.1 ദശലക്ഷത്തിലധികം വിൽപ്പനയാണ് മാരുതി ഇതിലൂടെ സ്വന്തമാക്കിയത്. 200-ൽ അധികം നഗരങ്ങളിലായി 370 ഷോറൂമുകളുള്ള രാജ്യത്തെ മൂന്നാമത്തെ വലിയ വാഹന വിൽപ്പന ശൃംഖലയാണിത്.

പ്രീമിയം എംപിവിക്ക് പിന്നാലെ ഒരു മിഡ് സൈസ് എസ്‌യുവി കൂടി അവതരിപ്പിക്കാൻ മാരുതി

നെക്സ ഡീലർഷിപ്പിലൂടെ വിൽക്കുന്ന മുൻനിര മോഡലാണ് നിലവിൽ എസ്-ക്രോസ്. ടൊയോട്ടയുമായുള്ള സുസുക്കിയുടെ പങ്കാളിത്തം പുതിയ ഉൽ‌പ്പന്നങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും.

MOST READ: പരീക്ഷണയോട്ടവുമായി കിയ സോനെറ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

പ്രീമിയം എംപിവിക്ക് പിന്നാലെ ഒരു മിഡ് സൈസ് എസ്‌യുവി കൂടി അവതരിപ്പിക്കാൻ മാരുതി

ബാഡ്ജ് എഞ്ചിനീയറിംഗ് പ്രക്രിയകളിലൂടെയും പുതിയ ഉൽ‌പ്പന്നങ്ങളുടെ സഹ-വികസനത്തിലൂടെയും രണ്ട് ജാപ്പനീസ് നിർമാതാക്കളും ഭാവിയിലെ അവരുടെ വിപണി മെച്ചപ്പെടുത്തലിനായി പ്രവർത്തിക്കുന്നുണ്ട്.

പ്രീമിയം എംപിവിക്ക് പിന്നാലെ ഒരു മിഡ് സൈസ് എസ്‌യുവി കൂടി അവതരിപ്പിക്കാൻ മാരുതി

ടൊയോട്ടയുമായി സഹകരിച്ച് മാരുതി ഒരു പുതിയ മിഡ്-സൈസ് എസ്‌യുവിയും രാജ്യത്ത് അവതരിപ്പിക്കും. റൈസ് ചെയ്യുന്ന അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത് ഒരുക്കുക.

MOST READ: മൂസ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; വീഡിയോ

പ്രീമിയം എംപിവിക്ക് പിന്നാലെ ഒരു മിഡ് സൈസ് എസ്‌യുവി കൂടി അവതരിപ്പിക്കാൻ മാരുതി

കഴിഞ്ഞ വർഷം അവസാനത്തോടെ റൈസ് സബ്-നാല് മീറ്റർ എസ്‌യുവിയെ ടൊയോട്ട അന്താരാഷ്ട്ര വിപണികളിൽ പുറത്തിറക്കിയിരുന്നു. ഇത് ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചറിന്റെ മോഡുലാർ ഡെറിവേറ്റീവിൽ കുറഞ്ഞ ചെലവിലാണ് നിർമിച്ചിരിക്കുന്നത്.

പ്രീമിയം എംപിവിക്ക് പിന്നാലെ ഒരു മിഡ് സൈസ് എസ്‌യുവി കൂടി അവതരിപ്പിക്കാൻ മാരുതി

ഡൈഹത്‌സു റോക്കിയുടെ പുനർനിർമിച്ച പതിപ്പാണിത് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യൻ വിപണിയുടെ കോം‌പാക്‌ട് എസ്‌യുവി ക്ലാസിന് അനുയോജ്യമായത് റൈസ് ആയിരിക്കും. എന്നിരുന്നാലും ഇതിന്റെ ഫ്ലെക്സിബിൾ പ്ലാറ്റ്ഫോം മിഡ് സൈസ് മാരുതി സുസുക്കി എസ്‌യുവിക്കായി ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്.

MOST READ: സബ്‌സ്‌ക്രൈബ് ഓപ്ഷനിൽ ദിവസേന 711 രൂപ ചെലവിൽ മാരുതി സ്വിഫ്റ്റ് സ്വന്തമാക്കാം

പ്രീമിയം എംപിവിക്ക് പിന്നാലെ ഒരു മിഡ് സൈസ് എസ്‌യുവി കൂടി അവതരിപ്പിക്കാൻ മാരുതി

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ, നിസാൻ കിക്‌സ് എന്നിവയ്‌ക്കെതിരെയാണ് ഇത് മത്സരിക്കുക. 2022 ന്റെ തുടക്കത്തിൽ ജിംനി അഞ്ച് എസ്‌യുവി പുറത്തിറക്കിയതിന് ശേഷമാകും പുതിയ മിഡ് സൈസ് എസ്‌യുവി നിരത്തിൽ ഇടംപിടിക്കുക.

പ്രീമിയം എംപിവിക്ക് പിന്നാലെ ഒരു മിഡ് സൈസ് എസ്‌യുവി കൂടി അവതരിപ്പിക്കാൻ മാരുതി

ജിപ്സിയുടെ പിൻഗാമിയായി മാരുതി സുസുക്കി ജിംനി അടുത്ത വർഷം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. രണ്ട് എസ്‌യുവികളും ഇന്തോ-ജാപ്പനീസ് നിർമാതാവിന്റെ നെക്‌സ പ്രീമിയം ഡീലർഷിപ്പുകളെ ഏകീകരിക്കും. ടൊയോട്ടയുടെ സി-എം‌പി‌വിയെ അടിസ്ഥാനമാക്കിയുള്ള ഒരു ഏഴ് സീറ്റർ എം‌പിവിയിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്. ഇത് എർട്ടിഗയ്ക്ക് മുകളിലും ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് താഴെയുമായി സ്ഥാപിക്കാം.

Most Read Articles

Malayalam
English summary
Maruti Suzuki Considering Mid-Size SUV For India. Read in Malayalam
Story first published: Monday, July 27, 2020, 11:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X