ക്ലാസിക് 350 പതിപ്പിന് സൈലന്‍സറുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; വില 3,300 രൂപ

റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നും ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലാണ് ക്ലാസിക് 350. പുതിയ മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പുറത്തിറങ്ങിയ ബ്രാന്‍ഡിന്റെ ആദ്യ മോഡലാണ് ക്ലാസിക്.

ക്ലാസിക് 350 പതിപ്പിന് സൈലന്‍സറുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; വില 3,300 രൂപ

മോഡലിന് ഇപ്പോള്‍ പുതിയ സൈലന്‍സറുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ബ്രന്‍ഡ്. സൈലന്‍സറുകള്‍ സംബന്ധിച്ച് എല്ലാ വിശദാംശങ്ങളും കമ്പനി ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി.

ക്ലാസിക് 350 പതിപ്പിന് സൈലന്‍സറുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; വില 3,300 രൂപ

ഏകദേശം 16-ഓളം സൈലന്‍സറുകളാണ് കമ്പനി പുതിയതായി വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3,300 രൂപയാണ് പ്രാരംഭ വില. ഏറ്റവും വിലയേറിയതിന് 3,600 രൂപയാണ്.

MOST READ: XUV300 സ്പോര്‍ട്സ് അവതരണം ഈ വര്‍ഷം ഉണ്ടാകില്ലെന്ന സൂചനയുമായി മഹീന്ദ്ര

ക്ലാസിക് 350 പതിപ്പിന് സൈലന്‍സറുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; വില 3,300 രൂപ

സ്ട്രെയിറ്റ് കട്ട്, സ്ലാഷ് കട്ട്, ടാപ്പര്‍ എക്സ്ഹോസ്റ്റ് എന്നിങ്ങനെയാണ് സൈലന്‍സറുകള്‍ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ക്രോം ഫിനിഷ്, ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷനും ബ്രാന്‍ഡ് നല്‍കിയിട്ടുണ്ട്.

ക്ലാസിക് 350 പതിപ്പിന് സൈലന്‍സറുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; വില 3,300 രൂപ

ഇതാദ്യമായാണ് കമ്പനി ഇത്തരമൊരു സമഗ്രമായ ലിസ്റ്റ് വാഗ്ദാനം ചെയ്യുന്നത്. ഉപയോക്താക്കള്‍ക്ക് ഈ സൈലന്‍സറുകള്‍ നേരിട്ട് ഓര്‍ഡര്‍ ചെയ്യാന്‍ കഴിയില്ല. അടുത്തുള്ള ഡീലര്‍ഷിപ്പുകളില്‍ ഓര്‍ഡര്‍ നല്‍കേണ്ടതുണ്ട്. സര്‍വീസ് സെന്ററുകളിലാകും ഇത് ഇന്‍സ്റ്റാള്‍ ചെയ്യുക.

MOST READ: മത്സരം കൊഴുപ്പിക്കാൻ മാരുതി, ബലേനോയ്ക്ക് പുതിയ എഞ്ചിൻ ഒരുങ്ങുന്നു

ക്ലാസിക് 350 പതിപ്പിന് സൈലന്‍സറുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; വില 3,300 രൂപ

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ബ്രാന്‍ഡ് ബിഎസ് VI എഞ്ചിന്‍ കരുത്തില്‍ ക്ലാസിക് 350 വിപണിയില്‍ എത്തിക്കുന്നത്. 1.65 ലക്ഷം രൂപയാണ് പുതിയ മോഡലിന്റെ എക്സ്ഷോറൂം വില. ബിഎസ് IV മോഡലിനെക്കാള്‍ 11,000 രൂപയാണ് പുതിയ മോഡലിന്റെ അധിക വില.

ക്ലാസിക് 350 പതിപ്പിന് സൈലന്‍സറുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; വില 3,300 രൂപ

അതേസമയം 2020 മെയ് മാസത്തില്‍ ബൈക്കില്‍ വിലയില്‍ കമ്പനി വര്‍ധനവ് വരുത്തിയിരുന്നു. 2,755 രൂപയുടെ അധിക വര്‍ധനവാണ് അന്ന് നല്‍കിയത്. 346 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ക്ലാസിക് 350-യില്‍ ഉപയോഗിക്കുന്നത്.

MOST READ: മൂസ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; വീഡിയോ

ക്ലാസിക് 350 പതിപ്പിന് സൈലന്‍സറുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; വില 3,300 രൂപ

ഇത് 5,250 rpm-ല്‍ പരമാവധി 19.1 bhp കരുത്തും 4,000 rpm-ല്‍ 28 Nm torque ഉം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. എഞ്ചിന്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.

ക്ലാസിക് 350 പതിപ്പിന് സൈലന്‍സറുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; വില 3,300 രൂപ

ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടെയാണ് പുതിയ ക്ലാസിക് 350 എത്തിയിട്ടുള്ളത്. മുമ്പുണ്ടായിരുന്ന കാര്‍ബുറേറ്റര്‍ പതിപ്പിനെക്കാള്‍ മികച്ച പ്രകടനം പുതിയ മോഡല്‍ നല്‍കുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

MOST READ: കോട്ടയം കൊച്ചി റോഡിൽ സൂപ്പർ കാറുകളിൽ രാജുവേട്ടനും കുഞ്ഞിക്കയും; വീഡിയോ വൈറൽ

ക്ലാസിക് 350 പതിപ്പിന് സൈലന്‍സറുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; വില 3,300 രൂപ

മൂന്ന് വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സും മൂന്ന് വര്‍ഷം വാറണ്ടിയും പുതിയ ക്ലാസിക് 350-യില്‍ നിര്‍മ്മാതാക്കള്‍ നല്‍കുന്നുണ്ട്. മുന്നില്‍ 130 mm ടെലിസ്‌കോപിക് സസ്‌പെന്‍ഷനും, പിന്നില്‍ ട്വിന്‍ ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്സോര്‍ബറുകളുമാണ് നല്‍കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Royal Enfield Launches Silencers For Classic 350. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X