കിയ സോനെറ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

കിയ സോനെറ്റിന്റെ അവതരണത്തിന് ആഴ്ചകള്‍ മാത്രമാണ് ഇനിയുള്ളത്. ബ്രാന്‍ഡില്‍ നിന്നും ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്ന മൂന്നാമത്തെ മോഡലാണ് സോനെറ്റ്.

കിയ സോനെറ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

വിപണിയില്‍ വലിയ മത്സരം നടക്കുന്ന കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്കാണ് വാഹനം എത്തുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഏതാനും ഡീലര്‍ഷിപ്പുകള്‍ വാഹനത്തിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു.

കിയ സോനെറ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

25,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ വന്നിട്ടില്ല. അടുത്തിടെ വാഹനത്തെ ബ്രാന്‍ഡ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

MOST READ: ജിംനിയുടെ CKD കിറ്റുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് മാരുതി സുസുക്കി

കിയ സോനെറ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

സെല്‍റ്റോസിന്റെയും കാര്‍ണിവെല്ലിന്റെ വിജയത്തിന് പിന്നാലെയാണ് സോനെറ്റിനെ കിയ വിപണിയില്‍ എത്തിക്കുന്നത്. 2020 ഓട്ടോ എക്‌സ്‌പോയിലാണ് മോഡലിന്റെ കണ്‍സെപ്റ്റ് പതിപ്പിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്.

കിയ സോനെറ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

നേരത്തെ തന്നെ വാഹനം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ അവതരണം വൈകുകയായിരുന്നു. നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ നിരവധി തവണ പുറത്തുവന്നു കഴിഞ്ഞു.

MOST READ: എക്‌സ്‌പാൻഡർ എംപിവിക്ക് ഹൈബ്രിഡ് ഇലക്ട്രി‌ക് പതിപ്പുമായി മിത്സുബിഷി എത്തുന്നു

കിയ സോനെറ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

ടൈഗർനോസ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, മസ്‌കുലര്‍ ബമ്പര്‍, വിശാലമായ എയര്‍ഡാം, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് സോനെറ്റിന്റെ മുന്‍വശത്തെ മനോഹരമാക്കുന്നത്.

കിയ സോനെറ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

എല്‍ഇഡി ടെയില്‍ലാമ്പ്, എല്‍ഇഡി സ്ട്രിപ്പ്, സില്‍വര്‍ ഫിനീഷിങ്ങിലുള്ള സ്‌കിഡ് പ്ലേറ്റ്, മസ്‌കുലര്‍ ബമ്പര്‍, റൂഫിനൊപ്പമുള്ള സ്പോയിലര്‍ തുടങ്ങിയവ പിന്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നു.

MOST READ: 2020 മാരുതി എസ്-ക്രോസിന് പ്രതീക്ഷിക്കാവുന്ന വില; ശ്രേണിയിലെ താങ്ങാവുന്ന മോഡലെന്ന് സൂചന

കിയ സോനെറ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

സെല്‍റ്റോസിന് സമാനമായ അകത്തളം തന്നെയാണ് സോനെറ്റിലും ഒരുങ്ങുന്നത്. 10.25 ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, കണക്ടഡ് കാര്‍ ഫീച്ചറുകള്‍, വയര്‍ലെസ് ചാര്‍ജര്‍, റിയര്‍ എസി വെന്റ് തുടങ്ങിയ സംവിധാനങ്ങള്‍ അകത്തളം മനോഹരമാക്കും.

കിയ സോനെറ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് സോനെറ്റിന്റെ കരുത്ത്. 1.2 ലിറ്റര്‍ എഞ്ചിന്‍ 82 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. 1.0 ലിറ്റര്‍ എഞ്ചിന്‍ 118 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കും.

MOST READ: ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവാൻ അഞ്ച് റാഫേൽ വിമാനങ്ങൾ നാളെ എത്തും

കിയ സോനെറ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

ഡീസല്‍ എഞ്ചിന്‍ 89 bhp കരുത്തും 220 Nm torque ഉം സൃഷ്ടിക്കും. ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്, ഏഴ് സ്പീഡ് ക്ലച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും വാഹനത്തിന് ലഭിക്കും.

കിയ സോനെറ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

മാരുതി വിറ്റാര ബ്രെസ, ഫോര്‍ഡ് ഇക്കോസ്‌പോട്ട്, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 തുടങ്ങിയ വാഹനങ്ങളുമായാണ് സോനെറ്റ് മത്സരിക്കുക. വില സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും 6.50 ലക്ഷം രൂപ മുതല്‍ 11.50 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Kia Sonet Unofficial Bookings Open. Read in Malayalam.
Story first published: Tuesday, July 28, 2020, 18:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X