ജിംനിയുടെ CKD കിറ്റുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് മാരുതി സുസുക്കി

ഇന്ത്യൻ ഓഫ് റോഡ് എസ്‌യുവി പ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന മാരുതി സുസുക്കി ജിംനിയുടെ ഒന്നിലധികം സികെഡി കിറ്റുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി അഭ്യൂഹങ്ങൾ. ഇത് കസ്റ്റംസ് ക്ലിയറൻസിനായി ഇപ്പോൾ കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജിംനിയുടെ CKD കിറ്റുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് മാരുതി സുസുക്കി

എന്നാൽ ഇന്ത്യൻ വിപണിയിലെ അരങ്ങേറ്റത്തിന് സാധ്യത തെളിയുന്നു എന്ന് അർഥമാക്കുന്നില്ല. ഒരു ഉൽപ്പന്നത്തിന്റെ പൂർണമായും കൂട്ടിച്ചേർക്കാത്ത ഭാഗങ്ങളാണിവ. ഒരു കമ്പോളത്തിലേക്ക് പാർട്സുകൾ വിതരണം ചെയ്യുന്നതിനുള്ള രീതി കൂടിയാണിത്.

ജിംനിയുടെ CKD കിറ്റുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് മാരുതി സുസുക്കി

ജിംനിയുടെ 4,000-5,000 യൂണിറ്റുകൾ ഉത്പാദിപ്പിക്കാൻ മാരുതി സുസുക്കി ആഗ്രഹിക്കുന്നുണ്ടെന്നും അതിൽ ഭൂരിഭാഗവും അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യപ്പെടാനാണ് സാധ്യത. കാരണം മറ്റ് ഏഷ്യൻ വിപണിക്കായുള്ള മൂന്ന് ഡോർ ജിംനിയെ ഇന്ത്യയിലാണ് കമ്പനി നിർമിക്കുന്നത്.

MOST READ: മനോഹരമായി പുനരുധരിച്ച മെർസിഡീസ് ബെൻസ് W123; വീഡിയോ

ജിംനിയുടെ CKD കിറ്റുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് മാരുതി സുസുക്കി

ജിംനിയുടെ അഞ്ച് ഡോർ വേരിയൻറ് ഇന്ത്യയിൽ എത്തുന്നതിനെ കുറിച്ചുള്ള നിരവധി വാർത്തകൾ ഇതിനോടകം തന്നെ പ്രചരിച്ചുട്ടുണ്ട്. എന്നാൽ വാഹനത്തിന്റെ ആഭ്യന്തര അരങ്ങേറ്റത്തെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ മാരുതി സുസുക്കി പങ്കുവെച്ചിട്ടില്ല.

ജിംനിയുടെ CKD കിറ്റുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് മാരുതി സുസുക്കി

2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചതിനു ശേഷം മികച്ച പ്രതികരണമാണ് കമ്പനിക്ക് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചത്. ഇന്ത്യയിൽ എത്തിയാൽ ഒരു പ്രധാന ഓഫ്-റോഡ് കേന്ദ്രീകൃത മോഡലായി മഹീന്ദ്ര ഥാറിന് ബദലായി നിലകൊള്ളാനും ജിംനിക്ക് കഴിയും.

MOST READ: നാലാം തലമുറ സിറ്റിയുടെ രണ്ട് വകഭേദങ്ങളെ പിന്‍വലിച്ച് ഹോണ്ട

ജിംനിയുടെ CKD കിറ്റുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് മാരുതി സുസുക്കി

കമ്പനിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്‌സ ശ്രേണി വിപുലീകരിക്കാൻ പദ്ധതിയിടുന്ന മാരുതിക്ക് ജിംനി കരുത്തായേക്കും. വിദേശ വിപണികളിൽ ഇപ്പോഴും തരംഗമാണ് ഈ ത്രീ ഡോർ കോംപാക്‌ട് എസ്‌യുവി എന്നത് ശ്രദ്ധേയമാണ്. 2018 ലാണ് സുസുക്കി ജിംനി ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അന്നു മുതൽ ഇന്നു വരെ എസ്‌യുവിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജിംനിയുടെ CKD കിറ്റുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് മാരുതി സുസുക്കി

ഇന്ത്യയിൽ ഇത് വിജയകരമാക്കാൻ മാരുതി വാഹനത്തിന്റെ അഞ്ച് ഡോർ പതിപ്പ് നിർമിക്കേണ്ടതുണ്ട്. ഇതിനായി കമ്പനി പുതിയ നിക്ഷേപം നടത്തേണ്ടിവരും. നിലവിലെ സാഹര്യത്തിൽ അത് ശാശ്വതമല്ലാത്തതിനാൽ പദ്ധതി ഇനിയും നീണ്ടുപോയേക്കും. നീളം കൂടുന്നതോടെ ജിംനിയുടെ ഹാൻഡിലിംഗിനെയും ബാധിച്ചേക്കാം എന്ന പേടിയും മാരുതിക്കുണ്ട്.

MOST READ: പുതുതലമുറ റോൾസ് റോയ്‌സ് ഗോസ്റ്റ് ഒരുങ്ങുന്നു, ആദ്യ ടീസർ ചിത്രം പുറത്ത്

ജിംനിയുടെ CKD കിറ്റുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് മാരുതി സുസുക്കി

നിലവിലുള്ള മുൻനിര മാരുതി സുസുക്കി മോഡലുകളിലുടനീളം ഇടംപിടിച്ചിരിക്കുന്ന ബിഎസ്-VI 1.5 ലിറ്റർ K15B നാച്ചുറലി ആസ്പിറേറ്റഡ് നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയാകും ഇന്ത്യൻ വിപണിയിൽ ഇടംപിടിക്കുമ്പോൾ ജിംനിക്ക് സമ്മാനിക്കുക.

ജിംനിയുടെ CKD കിറ്റുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് മാരുതി സുസുക്കി

ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി വാഗ്‌ദാനം ചെയ്യും. ബ്രാൻഡിന്റെ ഓൾഗ്രിപ്പ് പ്രോ ഫോർ-വീൽ ഡ്രൈവ് സിസ്റ്റം സാധ്യമാക്കിയ ഓഫ്‌-റോഡിംഗ് വൈദഗ്ധ്യത്തിലൂടെ ഏറെ പ്രശസ്‌തി നേടിയ മോഡലുകൂടിയാണ് ജിംനി.

Most Read Articles

Malayalam
English summary
Maruti Suzuki Imported Multiple CKD Kits Of Jimny Into India. Read in Malayalam
Story first published: Tuesday, July 28, 2020, 16:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X