നാലാം തലമുറ സിറ്റിയുടെ രണ്ട് വകഭേദങ്ങളെ പിന്‍വലിച്ച് ഹോണ്ട
അഞ്ചാം തലമുറ സിറ്റി വിപണിയില്‍ എത്തിയതോടെ പഴയ തലമുറ സിറ്റിയുടെ വകഭേദങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാനൊരുങ്ങുകയാണ് ഹോണ്ട. ഇത് സംബന്ധിച്ച് നേരത്തെ തന്നെ ജാപ്പനീസ് ബ്രാന്‍ഡ് സൂചന നല്‍കിയിരുന്നു.

പുതുതലമുറ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ എത്തുമ്പോള്‍ പഴയ പതിപ്പ് പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് വിപണിയില്‍ എത്തുന്നത്. എന്നിരുന്നാലും, ബിഎസ് 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് എല്ലാ പുതിയ സിറ്റി, അമേസ്, WR-V എന്നിവയില്‍ ലഭ്യമാണ്.

SV, V, VX, ZX എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് നാലാം തലമുറ സിറ്റി വിപണിയില്‍ എത്തുന്നത്. 9.91 ലക്ഷം രൂപ മുതല്‍ 14.31 ലക്ഷം രൂപ വരെയാണ് ഈ പതിപ്പിന്റെ എക്സ്ഷോറൂം വില.
MOST READ: മനോഹരമായി പുനരുധരിച്ച മെർസിഡീസ് ബെൻസ് W123; വീഡിയോ

ഇരുതലമുറകളും തമ്മിലുള്ള വില വ്യത്യാസം പരിശോധിക്കുമ്പോള്‍ പഴയ പതിപ്പിന്റെ VX, ZX വകഭേദങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച് വാര്‍ത്ത പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലായ ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.ഈ വകഭേദങ്ങള്‍ പിന്‍വലിക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് പ്രാരംഭ വകഭേദങ്ങളായ SV, V മോഡലുകള്‍ തെരഞ്ഞെടുക്കാം.

9.91 ലക്ഷം രൂപ മുതല്‍ 10.66 ലക്ഷം രൂപ വരെയാണ് ഈ വകഭേദങ്ങളുടെ എക്‌സ്‌ഷോറൂം വില. അതേസമയം പുതുതലമുറ സിറ്റിയുടെ പ്രാരംഭപതിപ്പിന് 10.90 ലക്ഷം രൂപയില്‍ ആരംഭിക്കുമ്പോള്‍, പെട്രോള്‍-മാനുവല്‍ V വകഭേദത്തിന് ഏകദേശം 24,000 രൂപ കൂടുതലാണ്.
MOST READ: ബിഎസ് VI ഗ്രാസിയ 125 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഉടന്‍ കൈമാറുമെന്ന് ഹോണ്ട

നിലവില്‍ ഏതാനും വകഭേങ്ങള്‍ക്ക് ഓഫര്‍ നല്‍കിയാണ് നിര്‍മ്മാതാക്കള്‍ വില്‍പ്പന നടത്തുന്നത്. ZX CVT വകഭേദത്തില്‍ 1.10 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപ എക്സ്ചേഞ്ച് ബോണസ്, 8,000 രൂപ കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നു.

VX CVT വകഭേദത്തിന് 70,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപ എക്സ്ചേഞ്ച് ബോണസ്, 8,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ലഭിക്കും. V CVT പതിപ്പിന് 31,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് 8,000 രൂപ എന്നിവയും ഹോണ്ട വാഗ്ദാനം ചെയ്യുന്നു.
MOST READ: ജോഷിന്റെ പണിപ്പുരയിൽ സഞ്ചരിക്കുന്ന ഓഫീസായി മാറിയ ഫോഴ്സ് ട്രാവലർ

ബിഎസ് VI -ലേക്ക് നവീകരിച്ച 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പഴയ സിറ്റിയുടെ കരുത്ത്. ഈ എഞ്ചിന്‍ 6,600 rpm-ല്‍ 118 bhp കരുത്തും 4,600 rpm-ല്‍ 145 Nm torque ഉം ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ പാഡില്‍ ഷിഫ്റ്ററുകളുള്ള ഏഴ് സ്പീഡ് സിവിടി എന്നിവയുമായി എഞ്ചിന്‍ ജോഡിയാക്കുന്നു.

പഴയ സെഡാനില്‍ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. സണ്‍റൂഫ്, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍, ഒന്നിലധികം എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയാണ് മറ്റ് സവിശേഷതകള്‍.
MOST READ: പഞ്ചറായാലും കാറ്റുപോകില്ല; പഞ്ചര്‍ സേഫ് ടയറുമായി സിയറ്റ്

പുതിയ എഞ്ചിനൊപ്പം ഏതാനും പുതിയ ഫീച്ചറുകളുകളുടെയും, കോസ്മെറ്റിക് മാറ്റങ്ങളും വരുത്തിയാണ് പുതുതലമുറ സിറ്റി നിരത്തുകളിലേക്ക് എത്തുന്നത്. വലിപ്പത്തിന്റെ കാര്യത്തിലും പഴയ പതിപ്പിനെക്കാള്‍ കേമനാണ് പുതിയ മോഡല്‍ എന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications








