പഞ്ചറായാലും കാറ്റുപോകില്ല; പഞ്ചര്‍ സേഫ് ടയറുമായി സിയറ്റ്

മുംബൈ ആസ്ഥാനമായുള്ള ടയര്‍ നിര്‍മ്മാതാക്കളായ സിയറ്റ് ഉപഭോക്താക്കള്‍ക്കായി പുതിയ സംരംഭങ്ങളാണ് കൊണ്ടുവരുന്നത്. കഴിഞ്ഞയാഴ്ച ഡോര്‍-സ്റ്റെപ്പ് സേവനം കമ്പനി അരംഭിച്ചു.

പഞ്ചറായാറും കാറ്റുപോകില്ല; പഞ്ചര്‍ സേഫ് ടയറുമായി സിയറ്റ്

ഇത്തവണ കമ്പനി ഉപഭോക്താക്കള്‍ക്കായി ഒരു പുതിയ സെറ്റ് ടയറുകള്‍ വിപണിയില്‍ പരിചയപ്പെടുത്തി. സിയറ്റ് പഞ്ചര്‍ സേഫ് ടയറുകള്‍ എന്ന് വിളിക്കുന്ന ഈ ടയറുകള്‍ ഒരു പഞ്ചറിനുശേഷം വായുമര്‍ദ്ദം നഷ്ടപ്പെടുന്നതിനെ പ്രതിരോധിക്കുന്നു.

പഞ്ചറായാറും കാറ്റുപോകില്ല; പഞ്ചര്‍ സേഫ് ടയറുമായി സിയറ്റ്

അതുവഴി ടയര്‍ നന്നാക്കേണ്ട ആവശ്യമില്ലാതെ ഉപഭോക്താവിന് യാത്ര തുടരാന്‍ ഇത് അനുവദിക്കുന്നു. നിലവില്‍ കേരളത്തിലും ബംഗളൂരു, മൈസൂരു തുടങ്ങി കര്‍ണാടകത്തിന്റെ ചില ഭാഗങ്ങളിലും തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും സേലത്തും പുതിയ ടയര്‍ ലഭ്യമാണെന്നും സിയറ്റ് അറിയിച്ചു.

MOST READ: ഔദ്യോഗിക വെബ്സൈറ്റില്‍ സോനെറ്റിന് ഇടംനല്‍കി കിയ

പഞ്ചറായാറും കാറ്റുപോകില്ല; പഞ്ചര്‍ സേഫ് ടയറുമായി സിയറ്റ്

പഞ്ചറായാലുടന്‍ കാറ്റുപോകാത്ത രീതിയിലാണ് ഇതിന്റെ രൂപകല്‍പന. വായുമര്‍ദ നഷ്ടം ചെറുക്കാന്‍ പ്രാപ്തിയുള്ളതുകൊണ്ട് ഈ ട്യൂബ് രഹിത ടയറുകള്‍ പഞ്ചര്‍ നേരിട്ടാലും പ്രശ്‌നരഹിതവും സുരക്ഷിതവുമായ യാത്ര ഉപഭോക്താവിന് നല്‍കുമെന്നാണ് സിയറ്റിന്റെ വാഗ്ദാനം.

പഞ്ചറായാറും കാറ്റുപോകില്ല; പഞ്ചര്‍ സേഫ് ടയറുമായി സിയറ്റ്

ടയറിലെ സീലന്റിന്റെ സാന്നിധ്യമാണ് പഞ്ചര്‍ സ്വയം ഒട്ടിക്കാന്‍ ഈ ശ്രേണിയെ സഹായിക്കുന്നത്. സിയറ്റ് ആഭ്യന്തരമായി വികസിപ്പിച്ച ഈ സീലന്റിന്റെ പകര്‍പ്പവകാശവും കമ്പനി സ്വന്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ജെസിബിയെ നേരിട്ട് മഹീന്ദ്ര ബൊലേറോ; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു; വീഡിയോ വൈറൽ

പഞ്ചറായാറും കാറ്റുപോകില്ല; പഞ്ചര്‍ സേഫ് ടയറുമായി സിയറ്റ്

2.5 മില്ലിമീറ്റര്‍ വരെ വ്യാസമുള്ള ആണികള്‍ സൃഷ്ടിക്കുന്ന പഞ്ചര്‍ സ്വയം പരിഹരിക്കാന്‍ ഈ സീലന്റിനാവുമെന്നാണു കമ്പനി വ്യക്തമാക്കുന്നത്. നിലവില്‍ വിപണിയിലുള്ള പ്രധാന ബ്രാന്‍ഡുകളിലെ മോട്ടോര്‍ സൈക്കിളുകളില്‍ ഉപയോഗിക്കാനായി ഏഴു വ്യത്യസ്ത വലിപ്പത്തിലുള്ള പഞ്ചര്‍ സേഫ് ടയറുകള്‍ സിയറ്റ് പുറത്തിറക്കിയിട്ടുണ്ട്.

പഞ്ചറായാറും കാറ്റുപോകില്ല; പഞ്ചര്‍ സേഫ് ടയറുമായി സിയറ്റ്

ഇരുചക്രവാഹന യാത്രയിലെ ഏറ്റവും വലിയ വെല്ലുവിളിയായ ടയര്‍ പഞ്ചര്‍ അനായാസം കൈകാര്യം ചെയ്യാനുള്ള ശ്രമമാണു പുതിയ ശ്രേണിയിലൂടെ കമ്പനി നടത്തുന്നതെന്ന് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അമിത് തൊലാനി അഭിപ്രായപ്പെട്ടു.

MOST READ: കോമ്പസിന് വൻ ഡിസ്‌കൗണ്ടുമായി ജീപ്പ്

പഞ്ചറായാറും കാറ്റുപോകില്ല; പഞ്ചര്‍ സേഫ് ടയറുമായി സിയറ്റ്

പഞ്ചര്‍ ഉണ്ടായാലും അതു സ്വയം പരിഹരിക്കാനുള്ള കഴിവാകും പുതിയ ടയര്‍ ശ്രേണിയുടെ ഏറ്റവും വലിയ സവിശേഷതയെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെയാണ് സിയറ്റ് ഉപഭോക്താക്കള്‍ക്കായി കോണ്‍ടാക്ട്ലെസ് പദ്ധതി അവതരിപ്പിച്ചത്. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായിട്ടാണ് ഇത്തരത്തിലൊരു പദ്ധതി അവതരിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു.

പഞ്ചറായാറും കാറ്റുപോകില്ല; പഞ്ചര്‍ സേഫ് ടയറുമായി സിയറ്റ്

പുതിയ സിയറ്റ് സേവനങ്ങളില്‍ കോണ്‍ടാക്ട്ലെസ് പിക്ക് ആന്‍ഡ് ഡ്രോപ്പ് സേവനം, അപ്പോയിന്റ്മെന്റ് അടിസ്ഥാനമാക്കിയുള്ള സേവനം, ഇന്‍-ഷോപ്പ് നടപടികള്‍ എന്നിവ ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
English summary
CEAT Introduces Puncture Safe Tyres For Motorcycles. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X