ഔദ്യോഗിക വെബ്സൈറ്റില്‍ സോനെറ്റിന് ഇടംനല്‍കി കിയ

2020 ഓഗസ്റ്റ് 7 -ന് സോനെറ്റിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കിയ. ബ്രാന്‍ഡില്‍ നിന്നും ഇന്ത്യന്‍ നിരത്തിലേക്കുള്ള മൂന്നാമത്തെ മോഡലാണ് സോനെറ്റ്.

ഔദ്യോഗിക വെബ്സൈറ്റില്‍ സോനെറ്റിന് ഇടംനല്‍കി കിയ

ഇതിനോടകം തന്നെ വാഹനത്തിന്റെ ടീസര്‍ ചിത്രങ്ങള്‍ കമ്പനി വെളിപ്പെടുത്തി കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും വാഹനത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഔദ്യോഗിക വെബ്സൈറ്റില്‍ സോനെറ്റിന് ഇടംനല്‍കി കിയ

കഴിഞ്ഞ ദിവസങ്ങളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. 2020 ഓട്ടോ എക്‌സ്‌പോയിലാണ് സോനെറ്റിന്റെ കണ്‍സെപ്റ്റ് പതിപ്പിനെ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തുന്നത്. കണ്‍സെപ്റ്റ് പതിപ്പിനോട് ഏറെക്കുറെ സാമ്യം പുലര്‍ത്തുന്ന രീതിയില്‍ തന്നെയാണ് പ്രൊഡക്ഷന്‍ പതിപ്പും.

MOST READ: ജെസിബിയെ നേരിട്ട് മഹീന്ദ്ര ബൊലേറോ; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു; വീഡിയോ വൈറൽ

ഔദ്യോഗിക വെബ്സൈറ്റില്‍ സോനെറ്റിന് ഇടംനല്‍കി കിയ

നിലവില്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്നൊരു വിഭാഗം കൂടിയാണ് കോംപാക്ട് എസ്‌യുവി. ഈ നിരയിലേക്കാണ് സോനെറ്റ് ചുവടുവെയ്ക്കുന്നത്. കിയ സെല്‍റ്റോസിനും, കാര്‍ണിവല്ലിനും ലഭിച്ച സ്വീകാര്യത വിപണിയില്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് നിര്‍മ്മാതാക്കള്‍ക്ക്.

ഔദ്യോഗിക വെബ്സൈറ്റില്‍ സോനെറ്റിന് ഇടംനല്‍കി കിയ

മാരുതി വിറ്റാര ബ്രെസ, ഫോര്‍ഡ് ഇക്കോസ്പോട്ട്, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 തുടങ്ങിയ വാഹനങ്ങളുമായാണ് സോനെറ്റ് മത്സരിക്കുക. ജൂണില്‍ വാഹനം വിപണിയില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് അവതരണം നീണ്ടുപോയത്.

MOST READ: പ്രീമിയം എംപിവിക്ക് പിന്നാലെ ഒരു മിഡ് സൈസ് എസ്‌യുവി കൂടി അവതരിപ്പിക്കാൻ മാരുതി

ഔദ്യോഗിക വെബ്സൈറ്റില്‍ സോനെറ്റിന് ഇടംനല്‍കി കിയ

വില സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും 6.50 ലക്ഷം രൂപ മുതല്‍ 11.50 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. കിയയുടെ ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവ വാഹനത്തിന്റെ സവിശേഷതകളാകും.

ഔദ്യോഗിക വെബ്സൈറ്റില്‍ സോനെറ്റിന് ഇടംനല്‍കി കിയ

സെല്‍റ്റോസിനു സമാനമായ 10.25 ടച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തില്‍ പ്രതീക്ഷിക്കാം. ഒപ്പം ബോസ് സൗണ്ട് സിസ്റ്റം യുവൊ കണക്ട് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിങ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, കീലെസ് എന്‍ട്രി, സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍ എന്നീ ഫീച്ചറുകളും അകത്തളത്തെ മനോഹരമാക്കും.

MOST READ: ഇടുമ്പൻ എന്ന പേരിൽ പരുക്കൻ ഭാവത്തിൽ ഒരു ഫോർഡ് എൻഡവർ

ഔദ്യോഗിക വെബ്സൈറ്റില്‍ സോനെറ്റിന് ഇടംനല്‍കി കിയ

മികച്ച സുരക്ഷയ്ക്കായി മുന്നില്‍ ഇരട്ട എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്ക് സംവിധാനം എന്നിവ എല്ലാ വകഭേദത്തിലുമുണ്ടാവും. ഈ വിഭാഗത്തിലെ പുതുമകളായി പനോരമിക് സണ്‍റൂഫും 360 ഡിഗ്രി ക്യാമറയുമൊക്കെ സോനെറ്റിലും കിയ ഉള്‍പ്പെടുത്തിയേക്കും.

ഔദ്യോഗിക വെബ്സൈറ്റില്‍ സോനെറ്റിന് ഇടംനല്‍കി കിയ

1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് സോനെറ്റിന്റെ കരുത്ത്. 1.2 ലിറ്റര്‍ എഞ്ചിന്‍ 82 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. 1.0 ലിറ്റര്‍ എഞ്ചിന്‍ 118 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കും.

MOST READ: മൂസ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; വീഡിയോ

ഔദ്യോഗിക വെബ്സൈറ്റില്‍ സോനെറ്റിന് ഇടംനല്‍കി കിയ

ഡീസല്‍ എഞ്ചിന്‍ 89 bhp കരുത്തും 220 Nm torque ഉം സൃഷ്ടിക്കും. ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്സ്, ഏഴ് സ്പീഡ് ക്ലച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും വാഹനത്തിന് ലഭിക്കും.

More from DriveSpark

Article Published On: Monday, July 27, 2020, 13:42 [IST]
English summary
Kia Sonet Listed On Official Website Ahead Of India Launch. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X