എക്‌സ്‌പാൻഡർ എംപിവിക്ക് ഹൈബ്രിഡ് ഇലക്ട്രിക് പതിപ്പുമായി മിത്സുബിഷി എത്തുന്നു
ജാപ്പനീസ് വാഹന നിർമാതാക്കളായ മിത്സുബിഷി ഇന്ത്യൻ വിപണിയിൽ നിന്നും പിൻവാങ്ങിയെങ്കിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ എസ്‌യുവി മോഡലുകളുമായി ഇപ്പോഴും കളംനിറഞ്ഞു നിൽക്കുന്ന ബ്രാൻഡാണ്.

പുത്തൻ യുഗത്തിന്റെ വഴിയെ ഇലക്ട്രിക്കിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന നിരവധി പുതിയ മിത്സുബിഷി കാറുകളിൽ ഒന്നാണ് എക്സ്പാൻഡർ ഹൈബ്രിഡ് ഇലക്ട്രിക് എംപിവി. വാഹനത്തിന്റെ വൈദ്യുതീകരണത്തിലേക്കുള്ള മാറ്റം ഉടൻ ഉണ്ടാകുമെന്ന് കമ്പനി ഇപ്പോൾ പ്രഖ്യാപിക്കുകയും ചെയ്തു.

ആസിയാൻ മേഖലയിലെ മിത്സുബിഷിയുടെ മുൻനിര മോഡലുകളിൽ ഒന്നാണ് എക്സ്പാൻഡർ. കൂടാതെ എംപിവി ശ്രേണിയിലെ ബ്രാൻഡിന്റെ തുറുപ്പുചീട്ടുകൂടിയാണിത്. നിസാൻ ലിവിനയെ അടിസ്ഥാനമാക്കി ഹൈബ്രിഡിലേക്ക് ചുവടുമാറ്റം നടത്തുന്ന പതിപ്പ് 2022 ന്റെ രണ്ടാം പകുതിയിൽ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
MOST READ: ടെസി H2 മോഡലിന്റെ നിർമാണം ആരംഭിക്കാൻ ഒരുങ്ങി ബിമോട്ട

എംപിവിയുടെ പുതുതലമുറ മോഡലിന്റെ പ്രവേശനത്തിന് മുമ്പുള്ള അവസാനത്തെ പ്രധാന പരിഷ്ക്കരണം ആയിരിക്കും മിത്സുബിഷി എക്സ്പാൻഡർ ഹൈബ്രിഡ്. നിലവിലെ എക്സ്പാൻഡറിന്റെ ഇലകട്രിക് പതിപ്പ് അതിന്റെ ഘടകങ്ങളെ ഉൾക്കൊള്ളുന്നതിനായി പുറംമോടിയിലും ഇന്റീരിയറിലും കാര്യമായ പരിഷ്ക്കരണങ്ങളാകും അവതരിപ്പിക്കുക.

നിലവിലെ മിത്സുബിഷി എക്സ്പാൻഡറിന് കരുത്ത് പകരുന്നത് 4A91 1.5 ലിറ്റർ MIVEC പെട്രോൾ എഞ്ചിനാണ്. ഈ നാച്ചുറലി ആസ്പിറേറ്റഡ് നാല് സിലിണ്ടർ യൂണിറ്റ് 6,000 rpm-ൽ 105 bhp പവറും 4,000 rpm-ൽ 141 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
MOST READ: മനോഹരമായി പുനരുധരിച്ച മെർസിഡീസ് ബെൻസ് W123; വീഡിയോ

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനിൽ ഇപ്പോൾ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. മിത്സുബിഷി എക്സ്പാൻഡർ ശ്രേണിയിൽ കൂടുതൽ എസ്‌യുവി-സ്റ്റൈൽ ‘ക്രോസ്' പതിപ്പും ഉൾപ്പെടുന്നു എന്നതും അറിഞ്ഞിരിക്കേണ്ട ഒന്നാണ്.

നിലവിലെ മിത്സുബിഷി എക്സ്പാൻഡർ 2017 ഓഗസ്റ്റ് മുതൽ ഇന്തോനേഷ്യയിലെ ബെകാസി പ്ലാന്റിലാണ് നിർമിക്കുന്നത്. ഭാവിയിൽ വിയറ്റ്നാമിലും ഇത് ഉത്പാദിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ബ്രാൻഡിന്റെ ഭാവിയെക്കുറിച്ചുള്ള പ്രധാന വാർത്തയാണ് ആദ്യത്തെ മിത്സുബിഷി എക്സ്പാൻഡർ ഹൈബ്രിഡ് ഉൾപ്പെടെയുള്ള പുതിയ മോഡലിന്റെ വരവ്.
MOST READ: പുതുതലമുറ റോൾസ് റോയ്‌സ് ഗോസ്റ്റ് ഒരുങ്ങുന്നു, ആദ്യ ടീസർ ചിത്രം പുറത്ത്

സ്റ്റാൻഡേർഡ്, ഹൈബ്രിഡ് വേരിയന്റുകൾക്ക് 4A91 1.5 ലിറ്റർ പെട്രോൾ എഞ്ചിന്റെ മെച്ചപ്പെടുത്തിയ പതിപ്പ് ഉപയോഗിക്കാൻ കഴിയും. രണ്ടാമത്തേതിൽ ഒരൊറ്റ ഇലക്ട്രിക് മോട്ടോർ മാത്രമാകും ഉൾക്കൊള്ളുക.

മിത്സുബിഷി പരിഗണിക്കുന്ന മറ്റൊരു ഓപ്ഷൻ നിസാൻ-റെനോ സഖ്യ പങ്കാളിത്തത്തിൽ നിന്ന് നിസാന്റെ ഇ-പവർ സീരീസ് ഹൈബ്രിഡ് സിസ്റ്റം ലഭ്യമാക്കുക എന്നതാണ്.


Click it and Unblock the Notifications








