2020 മാരുതി എസ്-ക്രോസിന് പ്രതീക്ഷിക്കാവുന്ന വില; ശ്രേണിയിലെ താങ്ങാവുന്ന മോഡലെന്ന് സൂചന

എസ്-ക്രോസിന്റെ പെട്രോള്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് മാരുതി സുസുക്കി. ഇതിന് മുന്നോടിയായി വാഹനത്തിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിക്കുകയും ചെയ്തു.

2020 മാരുതി എസ്-ക്രോസിന് പ്രതീക്ഷിക്കാവുന്ന വില; ശ്രേണിയിലെ താങ്ങാവുന്ന മോഡലെന്ന് സൂചന

വിപണിയില്‍ വിപണിയിലെത്തുന്നതിനു മുന്നോടിയായി വാഹനത്തിനായുള്ള പ്രീ-ബുക്കിംഗുകള്‍ കമ്പനി ആരംഭിച്ചു. 11,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. നെക്സ പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഖലയിലൂടെ തന്നെ 2020 എസ്-ക്രോസ് വില്‍പ്പന.

2020 മാരുതി എസ്-ക്രോസിന് പ്രതീക്ഷിക്കാവുന്ന വില; ശ്രേണിയിലെ താങ്ങാവുന്ന മോഡലെന്ന് സൂചന

പുതിയ എസ്-ക്രോസ് ഏഴ് വകഭേദങ്ങളില്‍ നിരത്തുകളില്‍ എത്തുമെന്നാണ് സൂചന. ഇതില്‍ നാല് പതിപ്പുകളും ഉള്‍പ്പെടുന്നു. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ, ഡെല്‍റ്റ AT, സീറ്റ AT, ആല്‍ഫ AT എന്നിങ്ങനെയാണ് നാല് പതിപ്പുകള്‍.

MOST READ: കിയ സോനെറ്റിന്റെ ഔദ്യോഗിക അവതരണം ഓഗസ്റ്റ് ഏഴിന്, വിപണിയിൽ സെപ്റ്റംബറിൽ എത്തും

2020 മാരുതി എസ്-ക്രോസിന് പ്രതീക്ഷിക്കാവുന്ന വില; ശ്രേണിയിലെ താങ്ങാവുന്ന മോഡലെന്ന് സൂചന

ഓട്ടോമാറ്റിക് പതിപ്പ് ഇഷ്ടപ്പെടുന്നവര്‍ക്കായി മൂന്ന് വ്യത്യസ്ത പതിപ്പുകളില്‍ തെരഞ്ഞെടുക്കാനാകും. ബ്ലു, ബ്രൗണ്‍, ഗ്രേ, വൈറ്റ്, സില്‍വര്‍ എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.

2020 മാരുതി എസ്-ക്രോസിന് പ്രതീക്ഷിക്കാവുന്ന വില; ശ്രേണിയിലെ താങ്ങാവുന്ന മോഡലെന്ന് സൂചന

നിലവില്‍ വിപണിയിലുള്ള ബിഎസ് IV എസ്-ക്രോസ് മോഡലുകള്‍ക്ക് 8.80 ലക്ഷം മുതല്‍ 11.43 ലക്ഷം രൂപ വരെയാണ് എക്‌സ്‌ചോറൂം വില. പുതിയ ബിഎസ് VI മോഡലുകളുടെ വിലയും ഏറെക്കൂറെ സമാനമാകുമെന്നാണ് സൂചന. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച് ഏതാനും സൂചനകള്‍ പുറത്തുവരുകയും ചെയ്തു.

MOST READ: ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവാൻ അഞ്ച് റാഫേൽ വിമാനങ്ങൾ നാളെ എത്തും

2020 മാരുതി എസ്-ക്രോസിന് പ്രതീക്ഷിക്കാവുന്ന വില; ശ്രേണിയിലെ താങ്ങാവുന്ന മോഡലെന്ന് സൂചന

തുടക്ക പതിപ്പായ സിഗ്മ വകഭേദത്തിന് 8.5 ലക്ഷം രൂപയും ഡെല്‍റ്റ വകഭേദത്തിന് 9.5 ലക്ഷം രൂപയും, സീറ്റ വകഭേദത്തിന് 10.2 ലക്ഷം രൂപയും ഉപയര്‍ന്ന പതിപ്പായ ആല്‍ഫ വകഭേത്തിന് 11 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

S-Cross Old (Diesel, ex-showroom Delhi) New (Petrol expected prices) New (Petrol expected prices)
Variant MT MT AT
Sigma ₹8.81 Lakh ₹8.5 Lakh -
Delta ₹9.93 Lakh ₹9.5 Lakh ₹10.6 Lakh
Zeta ₹10.44 Lakh ₹10.2 Lakh ₹11.3 Lakh
Alpha ₹11.44 Lakh ₹11 Lakh ₹12.1 Lakh
2020 മാരുതി എസ്-ക്രോസിന് പ്രതീക്ഷിക്കാവുന്ന വില; ശ്രേണിയിലെ താങ്ങാവുന്ന മോഡലെന്ന് സൂചന

1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 104 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.

MOST READ: നാലാം തലമുറ സിറ്റിയുടെ രണ്ട് വകഭേദങ്ങളെ പിന്‍വലിച്ച് ഹോണ്ട

2020 മാരുതി എസ്-ക്രോസിന് പ്രതീക്ഷിക്കാവുന്ന വില; ശ്രേണിയിലെ താങ്ങാവുന്ന മോഡലെന്ന് സൂചന

മെക്കാനിക്കല്‍ മാറ്റങ്ങള്‍ക്കൊപ്പം തന്നെ 2020 എസ്-ക്രോസ് അകത്തും പുറത്തും ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നു. പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, അലോയ് വീലുകള്‍ എന്നിവയും പുറമേയുള്ള മാറ്റങ്ങള്‍.

2020 മാരുതി എസ്-ക്രോസിന് പ്രതീക്ഷിക്കാവുന്ന വില; ശ്രേണിയിലെ താങ്ങാവുന്ന മോഡലെന്ന് സൂചന

റെനോ ഡസ്റ്റര്‍, ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്‌സ് എന്നിവരാണ് വിപണിയില്‍ എസ്-ക്രോസിന്റെ എതിരാളികള്‍. എതിരാളികളുമായി താരതമ്യം ചെയ്താല്‍ ശ്രേണിയിലെ താങ്ങാവുന്ന മോഡലാകും ഇതെന്നാണ് സൂചന.

Source: cardekho

Most Read Articles

Malayalam
English summary
Maruti Suzuki S-Cross Petrol Expected Prices. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X