ഹമ്മർ തിരികെയെത്തുന്നു, ഇത്തവണ ഇലക്‌ട്രിക് പരിവേഷത്തിൽ; ടീസർ വീഡിയോ കാണാം

രണ്ട് പുതിയ ഹമ്മർ മോഡലുകളുടെ പ്രൊഫൈലുകൾ കാണിക്കുന്ന ടീസർ വീഡിയോ പുറത്തിറക്കി അമേരിക്കൻ വാഹന നിർമാതാക്കളായ ജനറൽ മോട്ടോർസ്. പഴയകാല ഉൽപ്പന്നങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ BT1 പ്ലാറ്റ്‌ഫോമിൽ നിർമിച്ച ഇലക്ട്രിക് അവതാരത്തിലാണ് ഇത്തഴണ ഹമ്മർ എത്തുന്നത്.

ഹമ്മർ തിരികെയെത്തുന്നു, ഇത്തവണ ഇലക്‌ട്രിക് പരിവേഷത്തിൽ; ടീസർ വീഡിയോ കാണാം

മോഡലുകൾ എന്ന് നിരത്തിലെത്തുമെന്ന് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും പുതിയ ഹമ്മർ ഇലക്ട്രിക് പിക്കപ്പും എസ്‌യുവിയും ഈ വർഷാവസാനം വിപണിയിലെത്താൻ സാധ്യതയുണ്ട്.

രണ്ട് ഉൽ‌പന്നങ്ങൾക്കും 1,014 bhp കരുത്തും 5,216 കിലോഗ്രാം ടവിംഗ് ശേഷിയുമുണ്ടെന്ന് ജനറൽ മോട്ടോർസ് വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ രണ്ട് മോഡലുകളും മൂന്ന് സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 96 കിലോമീറ്റർ വേഗത കൈവരിക്കും.

MOST READ: പുതിയ അലോയ് വീലുകള്‍, റിയര്‍ സ്പോയിലര്‍; പരീക്ഷണയോട്ടം നടത്തി നിസാന്‍ മാഗ്നൈറ്റ്

ഹമ്മർ തിരികെയെത്തുന്നു, ഇത്തവണ ഇലക്‌ട്രിക് പരിവേഷത്തിൽ; ടീസർ വീഡിയോ കാണാം

അൾട്ടിയം ജനറേഷന്റെ ലിഥിയം ബാറ്ററികളാണ് ഇത്തവണ ഹമ്മർ മോഡലുകൾ ഉപയോഗിക്കുന്നത്. GMC ഹമ്മറിൽ നിന്നുള്ള രണ്ട് മോഡലുകൾക്കും പിൻവലിക്കാവുന്ന മേൽക്കൂരയും ബോഡിയിലേക്ക് സംയോജിതവുമായ പാനലുകളും ലഭ്യമാണ്.

ഹമ്മർ തിരികെയെത്തുന്നു, ഇത്തവണ ഇലക്‌ട്രിക് പരിവേഷത്തിൽ; ടീസർ വീഡിയോ കാണാം

പുതിയ തലമുറയിലെ സെമി ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റം സൂപ്പർ ക്രൂയിസും സൂപ്പർഫാസ്റ്റ് ഫാസ്റ്റ് റീചാർജും കമ്പനി അവതരിപ്പിക്കും എന്നുതും ശ്രദ്ധേയമാണ്.

MOST READ: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഒന്നാംപാദം മാരുതിക്ക് നഷ്‌ടം 249.4 കോടി രൂപ

ഹമ്മർ തിരികെയെത്തുന്നു, ഇത്തവണ ഇലക്‌ട്രിക് പരിവേഷത്തിൽ; ടീസർ വീഡിയോ കാണാം

ഈ വർഷാവസാനം പുതിയ ഇലക്‌ട്രിക് ഹമ്മർ മോഡലുകൾ അവതരിപ്പിക്കുമെങ്കിലും ഉത്‌പാദനം 2021-ൽ മാത്രമേ അമേരിക്കൻ കമ്പനി ആരംഭിക്കുകയുള്ളൂ. ഡെട്രോയിറ്റ്-ഹാംട്രാമിൽ നിർമിക്കുന്ന രണ്ട് വാഹനങ്ങളുടെ വികസനം എങ്ങനെയാണ് നടക്കുന്നതെന്ന് വീഡിയോയിൽ കമ്പനി വെളിപ്പെടുത്തുന്നുണ്ട്.

ഹമ്മർ തിരികെയെത്തുന്നു, ഇത്തവണ ഇലക്‌ട്രിക് പരിവേഷത്തിൽ; ടീസർ വീഡിയോ കാണാം

വീഡിയോയിൽ ദൃശ്യമാകുന്ന ഭാഗങ്ങളിൽ ഇലക്ട്രിക് മോട്ടോറുകളുടെ മാച്ചിംഗ്, അതുപോലെ തന്നെ അൾട്ടിയം ബാറ്ററിയുടെ നിർമാണവും വാഹനത്തിന്റെ ബോഡി മോഡലിംഗും നമുക്ക് കാണാൻ കഴിയും. അവ പഴയവ പോലെ വളരെ ആവിഷ്‌കൃതവും വലുതുമായ ലൈനുകൾ കൊണ്ടുമാണ് പൂർത്തിയാക്കുന്നത്.

MOST READ: എന്യാക് ഇലക്ട്രിക് എസ്‌യുവിയുടെ ഇന്റീരിയർ ഡിസൈൻ പങ്കുവെച്ച് സ്കോഡ

ഹമ്മർ തിരികെയെത്തുന്നു, ഇത്തവണ ഇലക്‌ട്രിക് പരിവേഷത്തിൽ; ടീസർ വീഡിയോ കാണാം

മുൻവശത്ത് ഹമ്മറിന്റെ പേര് ഉൾക്കൊള്ളുന്ന അക്ഷരങ്ങൾ, കൂടാതെ പൂർണ എൽഇഡി ഹെഡ്‌ലൈറ്റുകളും ഇടംപിടിച്ചിരിക്കുന്നു. ജനറൽ മോട്ടോർസ് ഹമ്മർ ഇലക്ട്രിക് എസ്‌യുവിയും പിക്കപ്പ് ട്രക്കും എക്‌സ്ട്രീം ഓഫ് റോഡറായ ജീപ്പ് റാങ്‌ലർ, ഫോർഡ് ബ്രോങ്കോ എന്നിവയ്ക്കെതിരെയാകും മത്സരിക്കുക.

ഹമ്മർ തിരികെയെത്തുന്നു, ഇത്തവണ ഇലക്‌ട്രിക് പരിവേഷത്തിൽ; ടീസർ വീഡിയോ കാണാം

ഹമ്മറിന്റെ പതനം അതിന്റെ ഉയർച്ചയെപ്പോലെ നാടകീയമായിരുന്നു. മാത്രമല്ല ഇത് മൈലേജിന്റെ കാര്യത്തിൽ വളരെ പിന്നിലായിരുന്നു എന്നതും ഒരു വസ്തുതയായിരുന്നു. എന്നിരുന്നാലും ഒരു ഇലക്ട്രിക് ബാറ്ററി ട്രാൻസ്പ്ലാൻറ് ഐതിഹാസിക ഹമ്മർ നാമത്തിന്റെ പുനർജീവനത്തിന് കമ്പനിയെ സഹായിച്ചേക്കാം.

More from DriveSpark

Article Published On: Thursday, July 30, 2020, 11:57 [IST]
English summary
General Motors Teases Upcoming Hummer Electric SUV. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X