എന്യാക് ഇലക്ട്രിക് എസ്‌യുവിയുടെ ഇന്റീരിയർ ഡിസൈൻ പങ്കുവെച്ച് സ്കോഡ
ഫോക്സ്‍വാഗൺ ഗ്രൂപ്പിന്റെ MEB പ്ലാറ്റ്‌ഫോമിൽ നിർമിച്ച ആദ്യത്തെ ഇലക്ട്രിക് മോഡലായ പുതിയ സ്കോഡ എന്യാക് iV എസ്‌യുവി നിരത്തിലെത്താൻ തയാറായിരിക്കുകയാണ്. വരാനിരിക്കുന്ന ഇവി ഇന്റീരിയർ ഡിസൈനിൽ പുതിയൊരു സ്ഥാനം സൃഷ്ടിക്കുമെന്ന് സ്കോഡ വാഗ്ദാനം ചെയ്യുന്നു.

ഫോക്സ്വാഗൺ ID.3 യുമായി മത്സരിക്കുന്ന മോഡലിന്റെ ടീസർ ചിത്രം കമ്പനി കഴിഞ്ഞ ദിവസം പുറത്തുവിട്ടതിനു പിന്നാലെ പുത്തൻ ഇലക്ട്രിക് എസ്‌യുവി സെപ്റ്റംബറിൽ എത്തുമെന്നും ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് പ്രഖ്യാപിച്ചിരുന്നു.

സെപ്റ്റംബർ തുടക്കത്തിൽ പ്രാഗിൽ ഒരു ലോക പ്രീമിയറിന് ഒരുങ്ങുന്ന ആദ്യത്തെ ഓൾ-ഇലക്ട്രിക് എസ്‌യുവി എന്യാക് iV യിൽ വ്യക്തിഗത ഡിസൈൻ തെരഞ്ഞെടുക്കൽ സാധ്യമാക്കുമെന്ന് സ്‌കോഡ അറിയിച്ചിട്ടുണ്ട്.
MOST READ: ട്രക്ക് റാലി; ഇടുക്കിയിലെ വിവാദ വ്യവാസായിയുടെ അടുത്ത പൊല്ലാപ്പ്

ഇന്റീരിയറുകൾ പൂർത്തിയാക്കാൻ ആദ്യമായി ഒലിവ് എക്സ്ട്രാക്റ്റ് ഉപയോഗിച്ച് ലെതർ ടാൻ ചെയ്ത സുസ്ഥിര വസ്തുക്കൾ ഉപയോഗിക്കുമെന്നും സ്കോഡ പറയുന്നു.

ക്യാബിൻ നിർമാണത്തിൽ ഒലിവ് എക്സ്ട്രാക്റ്റ് ഉപയോഗിച്ച് ലെതർ ടാൻ ചെയ്തതുപോലുള്ള മറ്റ് ഘടകങ്ങൾക്കും സുസ്ഥിര വസ്തുക്കൾ സ്കോഡ ഉപയോഗിക്കും. വലിയ ലഗേജ് ശേഷിയും ബാറ്ററികളും ഉണ്ടായിരുന്നിട്ടും താമസക്കാർക്ക് മതിയായ ഇടം ക്യാബിൻ വാഗ്ദാനം ചെയ്യുന്നു.
MOST READ: എംജി ഗ്ലോസ്റ്ററിന്റെ പുതിയ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

ഒരു ചെറിയ ഫ്രണ്ട് സെക്ഷനും നീളമേറിയ മേൽക്കൂര ലൈനും ഇന്റീരിയർ സ്പേസ് വാഗ്ദാനം ചെയ്യുമ്പോൾ ചലനാത്മക പുറംമോടിയാണ് സ്കോഡ ഒരുക്കുന്നത്. 13 ഇഞ്ച് സെൻട്രൽ സ്‌ക്രീനും ഹെഡ്-അപ്പ് ഡിസ്‌പ്ലേയുമാണ് എസ്‌യുവിയുടെ അകത്തളത്തിൽ അണിനിരക്കുന്നത്.

നിർമാണത്തിലേക്ക് പോകുന്ന സ്കോഡയുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയാണിത്. കൂടാതെ പുതിയ ഫോക്‌സ്‌വാഗൺ ID 3 ഇവി മോഡലുയുമായി മെക്കാനിക്കൽ ഘടകങ്ങളും ബോഡി പാനലുകളും വാഹനം പങ്കിടുന്നു. 2021-ൽ എന്യാക് അന്തർദ്ദേശീയമായി വിൽപനയ്‌ക്കെത്തുമെന്നാണ് സ്കോഡ നൽകുന്ന സൂചന.
MOST READ: കൊവിഡ്-19; കോൺടാക്റ്റ്ലെസ് പ്രോഗ്രാം വിപുലീകരിക്കാൻ സ്കോഡ ഓട്ടോ ഇന്ത്യ

പുതിയ സ്കോഡ എന്യാക് iV ഇലക്ട്രിക് എസ്‌യുവിക്ക് 4,648 mm നീളവും 1,877 വീതിയും 1,618 mm ഉയരവുമാണ് സ്കോഡ നൽകിയിരിക്കുന്നത്. മൂന്ന് വ്യത്യസ്ത ബാറ്ററി കപ്പാസിറ്റി, അഞ്ച് പെർഫോമൻസ് സ്‌പെസിഫിക്കേഷനുകൾ ഉള്ള റിയർ-വീൽ ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് വേരിയന്റുകളിലാകും ഇവി വിപണിയിൽ എത്തുക.

6.2 സെക്കന്‍ഡിനുള്ളിൽ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സ്കോഡ എന്യാക്കിന് സാധിക്കും. 180 കിലോമീറ്ററാണ് പുതിയ ഇലക്ട്രിക് എസ്‌യുവിയുടെ പരമാവധി വേഗത.


Click it and Unblock the Notifications








