നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഒന്നാംപാദം മാരുതിക്ക് നഷ്‌ടം 249.4 കോടി രൂപ
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി 2021 നടത്തിപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ വിൽപ്പന കണക്കുകൾ പ്രഖ്യാപിച്ചു.

ആഭ്യന്തര വിപണിയിൽ 67,027 യൂണിറ്റും കയറ്റുമതി ചെയ്ത 9,572 യൂണിറ്റുകളും ഉൾപ്പെടെ 2020 ഏപ്രിൽ-ജൂൺ കാലയളവിൽ കമ്പനി 76,599 വാഹനങ്ങളാണ് മൊത്തം വിറ്റഴിച്ചത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 80 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്.

സാമ്പത്തിക പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 3,677 കോടി രൂപയുടെ അറ്റവിൽപ്പനയും 249 കോടി രൂപയുടെ നഷ്ടവും കമ്പനി രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മാരുതിയുടെ ലാഭം 1,435.5 കോടി രൂപയായിരുന്നു.
MOST READ: വാണിജ്യ വാഹനങ്ങൾക്കായി ഡിജിറ്റൽ Nxt പ്ലാറ്റ്ഫോം അവതരിപ്പിച്ച് ലെയ്‌ലാൻഡ്

കൊവിഡ് -19 മഹാമാരിയും തുടർന്നുള്ള ഡൗൺ വാഹന വ്യവസായത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്കാണ് നയിച്ചത്. കൂടാതെ ഒരു സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ വൻ നഷ്ടവും കമ്പനി ചൂണ്ടികാണിക്കുന്നു.

ഇക്കാലയളവിൽ കുറഞ്ഞ മൂലധനചെലവുകൾ ഉപയോഗിച്ച് പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെയും നിക്ഷേപിച്ച മിച്ചത്തിലൂടെ ഉയർന്ന മൂല്യവത്തായ നേട്ടങ്ങളിലൂടെയും നഷ്ടം ഭാഗികമായി നികത്താൻ തങ്ങൾക്ക് കഴിഞ്ഞുവെന്ന് മാരുതി പറയുന്നു.
MOST READ: കിയ സോനെറ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ വിൽപ്പന വർധിപ്പിക്കാനായി ആകര്‍ഷമായ ഓഫറുകളും ആനുകൂല്യങ്ങളുമാണ് മാരുതി സുസുക്കി പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, സൗജന്യ ആക്‌സസറികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

അതേപോലെ തന്നെ ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി കമ്പനി അവതരിപ്പിച്ച ഓണ്‍ലൈന്‍ സേവനങ്ങളും ഇപ്പോൾ ശ്രദ്ധേനേടിയിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ വാഹനങ്ങള്‍ക്കുള്ള ഡിജിറ്റല്‍ ലീഡ് വർധിച്ചു.
MOST READ: ഓഗസ്റ്റ് 1 മുതൽ ഇൻഷുറൻസ് ഇളവ്; വാഹനങ്ങൾ വാങ്ങാൻ ഇത് നല്ല കാലം

തൽഫലമായി ലോക്ക്ഡൗണ്‍ കാലയളവില്‍ ഡിജിറ്റല്‍ അന്വേഷണങ്ങളില്‍ 45 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും മാരുതി വ്യക്തമാക്കുന്നു.

കൂടാതെ കമ്പനിയുടെ ഫിനാന്‍സ് മാര്‍ക്കറ്റിനെ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് എത്തിക്കുന്ന ഒരു പൈലറ്റ് പ്രോഗ്രാമും മാരുതി സുസുക്കി ആരംഭിച്ചിരുന്നു. ഡിജിറ്റല്‍ ഫോര്‍മാറ്റ് വഴി ഉപഭോക്താക്കള്‍ക്ക് എല്ലാ ഫിനാന്‍സ് ഓപ്ഷനുകളും ഇതിലൂടെ ഉപയോഗപ്പെടുത്താന്‍ അനുവദിക്കുന്നു.


Click it and Unblock the Notifications








