2020 ജൂണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ഇരുചക്രവാഹനങ്ങള്‍

തിരിച്ചുവരവിന്റെ പാതയിലാണ് ഇരുചക്ര വാഹന വിപണി എന്നുവേണമെങ്കില്‍ പറയാം. വരുന്ന ഉത്സവ സീസണില്‍ വില്‍പ്പന വര്‍ധിക്കുമെന്ന പ്രതീക്ഷയാണ് നിര്‍മ്മാതാക്കള്‍.

2020 ജൂണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ഇരുചക്രവാഹനങ്ങള്‍

2020 ജൂണ്‍ മാസത്തെ വില്‍പ്പന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജൂണ്‍ മാസത്തിലെ വില്‍പ്പന കണക്കുകളില്‍ ഹോണ്ടയുടെ ജനപ്രീയ മോഡലായ ആക്ടിവ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതായി കാണാന്‍ സാധിക്കും.

2020 ജൂണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ഇരുചക്രവാഹനങ്ങള്‍

എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ ബൈക്കായ HF ഡീലക്‌സ് രണ്ടാമതെത്തി. പട്ടികയില്‍ ആദ്യ സ്ഥാനം ഹീറോ സ്പ്ലെന്‍ഡര്‍ നിലനിര്‍ത്തി. പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ മൂന്നെണ്ണം ഹീറോ നിരയില്‍ നിന്നുതന്നെയാണ്.

MOST READ: സൺറൂഫുമായി മാറ്റ് ബ്ലൂ നിറത്തിൽ ഒരു കിടിലൻ ക്വിഡ്

2020 ജൂണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ഇരുചക്രവാഹനങ്ങള്‍

2019 ജൂണ്‍ മാസത്തില്‍ 2,42,743 യൂണിറ്റുകളുടെ വില്‍പ്പന സ്പ്ലെന്‍ഡറിന് ലഭിച്ചെങ്കില്‍ 2020 ജൂണ്‍ മാസത്തില്‍ അത് 1,80,266 യൂണിറ്റിലേക്ക് ഒതുങ്ങി. 25.7 ശതമാനം ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

2020 ജൂണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ഇരുചക്രവാഹനങ്ങള്‍

ഹീറോ നിരയില്‍ നിന്നും താങ്ങാനാവുന്ന മറ്റൊരു മോഡലായ HF ഡീലക്‌സ് കഴിഞ്ഞ മാസം മൊത്തം 1,29,602 യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്തു. 2019 -ല്‍ ഇതേ കാലയളവില്‍ 1,93,194 യൂണിറ്റായിരുന്നു വില്‍പ്പന. 32.92 ശതമാനമാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്ന ഇടിവ്.

MOST READ: ടാറ്റ ഗ്രാവിറ്റാസ് ഈ വർഷം വിപണിയിലേക്കില്ല, അവതരണം അടുത്ത വർഷത്തേക്ക് മാറ്റിയതായി സൂചന

2020 ജൂണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ഇരുചക്രവാഹനങ്ങള്‍

1,21,668 യൂണിറ്റുകളുടെ വില്‍പ്പനയുമായി ആക്ടിവ മൂന്നാം സ്ഥാനത്താണ്. ഒരു വര്‍ഷം മുമ്പ് ഇതേ മാസത്തെ അപേക്ഷിച്ച് 48.6 ശതമാനം വലിയ ഇടിവാണ് ഈ കാലയളവില്‍ ആക്ടിവയ്ക്ക് ലഭിച്ചത്.

2020 ജൂണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ഇരുചക്രവാഹനങ്ങള്‍

മോശമല്ലാത്ത വില്‍പ്പനയുമായി ബജാജ് പള്‍സര്‍ സീരീസ് നാലാം സ്ഥാനത്തുണ്ട്. 80,822 യൂണിറ്റുകളുടെ വില്‍പ്പനയാണ് മോഡലുകള്‍ക്ക് ലഭിച്ചത്. പോയ വര്‍ഷം ഇതേ കാലയളവില്‍ 83,008 യൂണിറ്റായിരുന്നു വില്‍പ്പന. 2.63 ശതമാനം മാത്രമാണ് വില്‍പ്പനയില്‍ ഇടിവ് ഉണ്ടായിരിക്കുന്നത്.

MOST READ: പുതിയ അലോയ് വീലുകള്‍, റിയര്‍ സ്പോയിലര്‍; പരീക്ഷണയോട്ടം നടത്തി നിസാന്‍ മാഗ്നൈറ്റ്

2020 ജൂണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ഇരുചക്രവാഹനങ്ങള്‍

ആഭ്യന്തര നിര്‍മ്മാതാക്കളായ ബജാജ് വരും മാസങ്ങളില്‍ വില്‍പ്പന വേഗത്തില്‍ വീണ്ടെടുക്കുമെന്ന് പ്രതീക്ഷ. 2020 ജൂണില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട അഞ്ചാമത്തെ ഇരുചക്ര വാഹനമായി ഹീറോ മോട്ടോകോര്‍പ്പിന്റെ ഗ്ലാമര്‍.

2020 ജൂണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ഇരുചക്രവാഹനങ്ങള്‍

69,878 യൂണിറ്റുകള്‍ പോയ വര്‍ഷം ഇതേ കാലയളവില്‍ വിറ്റപ്പോള്‍, ഈ വര്‍ഷം അത് 45,252 യൂണിറ്റായി ഒതുങ്ങി. 35.24 ശതമാനമാണ് ഇടിവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

MOST READ: എന്യാക് ഇലക്ട്രിക് എസ്‌യുവിയുടെ ഇന്റീരിയർ ഡിസൈൻ പങ്കുവെച്ച് സ്കോഡ

2020 ജൂണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ഇരുചക്രവാഹനങ്ങള്‍

ടിവിഎസ് XL100 40,620 യൂണിറ്റുമായി ആറാം സ്ഥാനത്താണ്. 52,253 യൂണിറ്റായിരുന്നു പോയ വര്‍ഷത്തെ വില്‍പ്പന. 22.26 ശതമാനം വില്‍പ്പന ഇടിഞ്ഞു. മൊത്തം 40,316 യൂണിറ്റുകളുമായി ഹോണ്ടയുടെ CB ഷൈന്‍ ഏഴാം സ്ഥാനത്താണ്. 2019 -ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 52.5 ശതമാനം വില്‍പ്പന ഇടിഞ്ഞു.

2020 ജൂണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ഇരുചക്രവാഹനങ്ങള്‍

ഹീറോ പാഷന്‍ ആണ് പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ളത്. 39,900 യൂണിറ്റുകളുടെ വില്‍പ്പന നേടാന്‍ ബ്രാന്‍ഡിനായി. അതേസമയം പോയ വര്‍ഷത്തില്‍ ഇതേ കാലയളവില്‍ മോഡലിന്റെ 56,143 യൂണിറ്റുകള്‍ നിരത്തിലെത്തിക്കാന്‍ ബ്രാന്‍ഡിന് സാധിച്ചിരുന്നു. 28.9 ശതമാനത്തിന്റെ വില്‍പ്പനയാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

2020 ജൂണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ഇരുചക്രവാഹനങ്ങള്‍

ടിവിഎസ് ജുപിറ്ററാണ് ഒമ്പതാം സ്ഥാനത്തുള്ളത്. 2019 -ല്‍ 56,254 യൂണിറ്റുകള്‍ നിരത്തിലെത്തിയെങ്കില്‍ ഈ വര്‍ഷം അത് 37,831 യൂണിറ്റായി ഒതുങ്ങി. 32.7 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

2020 ജൂണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ഇരുചക്രവാഹനങ്ങള്‍

ബജാജ് പ്ലാറ്റിനയാണ് പത്താം സ്ഥാനത്തുള്ളത്. 35,277 യൂണിറ്റുകളാണ് ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ നിരത്തിലെത്തുന്നത്. അതേസമയം പോയ വര്‍ഷത്തില്‍ 56,947 യൂണിറ്റുകള്‍ നിരത്തിലെത്തിക്കാന്‍ ബ്രാന്‍ഡിന് സാധിച്ചിരുന്നു. 38 ശതമാനത്തിന്റെ ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, July 30, 2020, 12:58 [IST]
English summary
Top Selling Two Wheelers In June 2020. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X