ഹിറ്റായി ഇംപെരിയാലെ 400; നാളിതുവരെ നിരത്തിലെത്തിയത് 2,500 -ല്‍ അധികം യൂണിറ്റുകള്‍

വിപണിയില്‍ എത്തി ചുരുങ്ങിയ സമയം കൊണ്ട് ജനപ്രീയമായ മോഡലാണ് ഇംപെരിയാലെ 400. 2019 ഒക്ടോബര്‍ അവസാനത്തോടെയാണ് ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബെനലി റെട്രോ ക്രൂയിസര്‍ മോഡലിനെ വിപണിയില്‍ എത്തിക്കുന്നത്.

ഹിറ്റായി ഇംപെരിയാലെ 400; നാളിതുവരെ നിരത്തിലെത്തിയത് 2,500 -ല്‍ അധികം യൂണിറ്റുകള്‍

ഏതാനും ആഴ്ചകള്‍ക്ക് മുന്നെ ബൈക്കിന്റെ ബിഎസ് VI പതിപ്പിനെയും നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചു. ബ്രാന്‍ഡില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ആദ്യത്തെ ബിഎസ് VI മോഡല്‍ കൂടിയാണിത്.

ഹിറ്റായി ഇംപെരിയാലെ 400; നാളിതുവരെ നിരത്തിലെത്തിയത് 2,500 -ല്‍ അധികം യൂണിറ്റുകള്‍

1.99 ലക്ഷം രൂപയാണ് നവീകരിച്ച ബൈക്കിന്റെ വിപണിയിലെ എക്‌സ്‌ഷോറൂം വില. ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നാളിതുവരെ ബൈക്കിന്റെ 2,500 -ല്‍ അധികം യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചു.

MOST READ: ഒരു മാസത്തിനുള്ളിൽ 45,000 ബുക്കിംഗുകൾ, ഹിറ്റടിച്ച് 2020 ടൊയോട്ട ഹാരിയർ

ഹിറ്റായി ഇംപെരിയാലെ 400; നാളിതുവരെ നിരത്തിലെത്തിയത് 2,500 -ല്‍ അധികം യൂണിറ്റുകള്‍

പഴയ പതിപ്പില്‍ നിന്നും 20,000 രൂപയുടെ വില വര്‍ധനാണ് ഉണ്ടായിരിക്കുന്നത്. പുതിയ മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള നവീകരണത്തിന്റെ ചെലവുകളും കറന്‍സി വിനിമയ നിരക്കിന്റെ വര്‍ധനവുമാണ് ഇംപെരിയാലെയുടെ വിലയിലെ ശ്രദ്ധേയമായ വര്‍ധനവിന് കാരണമെന്ന് കമ്പനി പറഞ്ഞു.

ഹിറ്റായി ഇംപെരിയാലെ 400; നാളിതുവരെ നിരത്തിലെത്തിയത് 2,500 -ല്‍ അധികം യൂണിറ്റുകള്‍

റെഡ്, ബ്ലാക്ക്, സില്‍വര്‍ എന്നീ മൂന്ന് കളര്‍ സ്‌കീമുകളിലാണ് പുതിയ ബെനലി ഇംപെരിയാലെ 400 അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ കമ്പനി ഡീലര്‍ഷിപ്പുകളിലും ഔദ്യോഗിക വെബ്സൈറ്റിലും ബുക്കിംഗ് തുകയായി ഉപഭേക്താക്കള്‍ നല്‍കേണ്ടത് 4000 രൂപയാണ്.

MOST READ: മണ്‍സൂണ്‍ സര്‍വീസ് ക്യാമ്പിന് തുടക്കം കുറിച്ച് സ്‌കോഡ

ഹിറ്റായി ഇംപെരിയാലെ 400; നാളിതുവരെ നിരത്തിലെത്തിയത് 2,500 -ല്‍ അധികം യൂണിറ്റുകള്‍

ബിഎസ് VI -ലേക്ക് നവീകരിച്ച 374 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടെയാണ് എഞ്ചിന്‍ നവീകരിച്ചിരിക്കുന്നത്.

ഹിറ്റായി ഇംപെരിയാലെ 400; നാളിതുവരെ നിരത്തിലെത്തിയത് 2,500 -ല്‍ അധികം യൂണിറ്റുകള്‍

ഈ എഞ്ചിന്‍ 6,000 rpm -ല്‍ 21 bhp കരുത്തും 3,500 rpm -ല്‍ 29 Nm torque ഉം സൃഷ്ടിക്കും. 1950 -കളില്‍ നിര്‍മ്മിച്ച ബെനലി മോട്ടോബി റേഞ്ചില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇംപെരിയാലെയുടെ ജനനം. എന്‍ഫീല്‍ഡ് ക്ലാസിക്കിനോട് ഏറെ സാമ്യമുള്ള രൂപമാണ് ബൈക്കിന്റെ പ്രധാന സവിശേഷത.

MOST READ: ജൂലൈയിൽ നെക്സ പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി മാരുതി

ഹിറ്റായി ഇംപെരിയാലെ 400; നാളിതുവരെ നിരത്തിലെത്തിയത് 2,500 -ല്‍ അധികം യൂണിറ്റുകള്‍

ബോഡിയിലെ ക്രോം ഫിനിഷ്, എക്സ്ഹോസ്റ്റ് എന്നിവ വിന്റേജ് ലുക്ക് നല്‍കും. ആകെ 205 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളത്. 2,170 mm നീളവും 820 mm വീതിയും 1,120 mm ഉയരവുമാണുള്ളത്. വീല്‍ബേസ് 1,440 mm സീറ്റ് ഉയരം 780 mm ഉം ആണ്.

ഹിറ്റായി ഇംപെരിയാലെ 400; നാളിതുവരെ നിരത്തിലെത്തിയത് 2,500 -ല്‍ അധികം യൂണിറ്റുകള്‍

ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഇരട്ട പോഡ് അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വൈഡ് ഹാന്‍ഡില്‍ബാറുകള്‍, ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക് എന്നിവ ബൈക്കിന്റെ പ്രത്യേകതയാണ്.

MOST READ: ഡീസല്‍ വാഹനങ്ങളുടെ അസാന്നിധ്യം മറികടക്കണം; ശ്രദ്ധ ചെറു സിഎന്‍ജി കാറുകളിലെന്ന് മാരുതി

ഹിറ്റായി ഇംപെരിയാലെ 400; നാളിതുവരെ നിരത്തിലെത്തിയത് 2,500 -ല്‍ അധികം യൂണിറ്റുകള്‍

165 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ഇന്ധന ടാങ്ക് 12 ലിറ്റര്‍ ശേഷിയാണ്. ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബേഴ്സുമാണ് സസ്പെന്‍ഷന്‍.

ഹിറ്റായി ഇംപെരിയാലെ 400; നാളിതുവരെ നിരത്തിലെത്തിയത് 2,500 -ല്‍ അധികം യൂണിറ്റുകള്‍

മൂന്ന് വര്‍ഷം/പരിധിയില്ലാത്ത കിലോമീറ്റര്‍ വാറണ്ടിയും രണ്ട് വര്‍ഷത്തെ സര്‍വീസുമാണ് വാഹനത്തിന് ഒപ്പം കമ്പനി നല്‍കുന്നത്. ഉടമസ്ഥാവകാശ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ആദ്യ രണ്ട് വര്‍ഷത്തേക്ക് കോംപ്ലിമെന്ററി സര്‍വീസും വാര്‍ഷിക പരിപാലന കരാറും ബെനലി വാഗ്ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, July 21, 2020, 17:26 [IST]
English summary
More Than 2,500 Units Of Benelli Imperiale 400 Delivered Since Launch. Read in Malayalam.
കൂടുതല്‍... #ബെനലി #benelli
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X