ജൂലൈയിൽ നെക്സ പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി മാരുതി

മാരുതി സുസുക്കി രാജ്യത്തൊട്ടാകെ തങ്ങളുടെ അരീന, നെക്സ ചെയിൻ ഡീലർഷിപ്പുകൾ വഴിയാണ് കാറുകൾ വിൽക്കുന്നത്. അരീന നെറ്റ്‌വർക്ക് സാധാരണ കാറുകളുമായി ഇടപെടുമ്പോൾ നെക്‌സ ഇഗ്നിസ്, സിയാസ്, XL6 തുടങ്ങിയ പ്രീമിയം ശ്രേണി കാറുകളുമായി ഇടപെടും.

ജൂലൈയിൽ നെക്സ പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി മാരുതി

വിൽപ്പന വർധിപ്പിക്കുന്നതിനും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുമായി, മാരുതി സുസുക്കി തങ്ങളുടെ നെക്‌സ ശ്രേണിയിലുള്ള കാറുകളിൽ നിരവധി ഓഫറുകൾ അവതരിപ്പിച്ചിരിക്കുകയാണ്. 2020 ജൂലൈ മാസത്തിൽ നെക്സ മോഡലുകൾക്ക് ളഭിക്കുന്ന കിഴിവുകൾ എന്തെല്ലാം എന്ന് നമുക്ക് നോക്കാം.

ജൂലൈയിൽ നെക്സ പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി മാരുതി

മാരുതി ഇഗ്നിസ്

ഈ വർഷം ഓട്ടോ എക്‌സ്‌പോയിൽ മാരുതി ഈ ചെറിയ ഹാച്ച്ബാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ്‌ ബിഎസ് VI പതിപ്പ് പുറത്തിറക്കിയിരുന്നു. ബിഎസ് VI കംപ്ലയിന്റ് 1.2 ലിറ്റർ പെട്രോൾ എഞ്ചിനിൽ വാഹനം ലഭ്യമാണ്, മാനുവൽ, AMT ഗിയർബോക്സ് ഓപ്ഷനുകളുമായാണ് ഇഗ്നിസ് വരുന്നത്.

MOST READ: കോമ്പസ് 4xe, റെനെഗേഡ് 4xe മോഡലുകൾ യൂറോപ്പിൽ അവതരിപ്പിച്ച് ജീപ്പ്

ജൂലൈയിൽ നെക്സ പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി മാരുതി

നിലവിൽ സിഗ്മ, ഡെൽറ്റ, ആൽഫ പതിപ്പുകൾക്ക് 20,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കും. സീറ്റ പതിപ്പിന് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കും.

ജൂലൈയിൽ നെക്സ പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി മാരുതി

മാരുതി ബലേനോ

മാരുതിയിൽ നിന്ന് ബിഎസ് VI -ലേക്ക് പരിവർത്തനം ചെയ്ത ആദ്യത്തെ കാറാണ് ഈ പ്രീമിയം ഹാച്ച്ബാക്ക്. പെട്രോൾ എഞ്ചിനിൽ വരുന്ന വാഹനം മാനുവലിലും CVT ഓട്ടോമാറ്റിക് ഗിയർബോക്‌സിലും ലഭ്യമാണ്.

MOST READ: പൾസർ 150 നിയോണിനും വില കൂട്ടി ബജാജ്, ഇനി അധികം മുടക്കേണ്ടത് 999 രൂപ

ജൂലൈയിൽ നെക്സ പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി മാരുതി

സിഗ്മ പതിപ്പിന് 15,000 രൂപയും ഡെൽറ്റ, സീറ്റ, ആൽഫ പതിപ്പുകൾക്ക് 10,000 രൂപ കിഴിവും മാരുതി വാഗ്ദാനം ചെയ്യുന്നു. ഇതിന് 15,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കും.

ജൂലൈയിൽ നെക്സ പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി മാരുതി

മാരുതി സിയാസ്

ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ, സ്കോഡ റാപ്പിഡ് തുടങ്ങിയ കാറുകളുമായി മത്സരിക്കുന്ന സെഗ്‌മെന്റിലെ ജനപ്രിയ സെഡാനുകളിൽ ഒന്നാണ് മാരുതി സിയാസ്. മറ്റേതൊരു മാരുതി വാഹനത്തെയും പോലെ കാർ ഇപ്പോൾ പെട്രോൾ എഞ്ചിൻ മാത്രം ലഭ്യമാണ്.

MOST READ: അപ്രീലിയ സ്റ്റോം 125 ബിഎസ് VI വിപണിയില്‍ അവതരിപ്പിച്ചു; വില 91,321 രൂപ

ജൂലൈയിൽ നെക്സ പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി മാരുതി

1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിൽ പ്രവർത്തിക്കുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ സിയാസ് ലഭ്യമാണ്. ആൽഫ പതിപ്പുകൾക്ക് യഥാക്രമം 20,000 ക്യാഷ് ഡിസ്കൗണ്ടും 5,000 രൂപ വിലയുള്ള കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കുന്നു.

ജൂലൈയിൽ നെക്സ പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി മാരുതി

സിഗ്മ, ഡെൽറ്റ, സീറ്റ പതിപ്പുകൾക്ക് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കുന്നു.

MOST READ: ഡൽഹിയിൽ പുതിയ സേവനങ്ങൾക്ക് തുടക്കം കുറിച്ച് ബ്ലൂസ്മാർട്ട്

ജൂലൈയിൽ നെക്സ പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി മാരുതി

മാരുതി XL6

നെക്സ ലൈനപ്പിന്റെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലുകളിൽ ഒന്നാണിത്. അരീന ഡീലർഷിപ്പുകൾ വിൽക്കുന്ന എർട്ടിഗ എംപിവിയുടെ കൂടുതൽ പ്രീമിയം പതിപ്പാണ് XL6.

ജൂലൈയിൽ നെക്സ പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി മാരുതി

1.5 ലിറ്റർ എഞ്ചിനിൽ വരുന്ന ഇത് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുമായാണ് വരുന്നത്. ഈ പ്രീമിയം എം‌പി‌വിയിൽ 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് മാത്രമാണ് മാരുതി വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Maruti Offers Great Discounts On Premium Nexa Model In 2020 July. Read in Malayalam.
Story first published: Tuesday, July 21, 2020, 14:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X