പൾസർ 150 നിയോണിനും വില കൂട്ടി ബജാജ്, ഇനി അധികം മുടക്കേണ്ടത് 999 രൂപ

ബിഎസ്-VI പൾസർ 150 സ്റ്റാൻഡേർഡിന് വില കൂട്ടിയതിനു പിന്നാലെ ബജാജ് ഓട്ടോ തങ്ങളുടെ പൾസർ 150 നിയോൺ പതിപ്പിന്റെ വിലയിലും വർധനവ് പ്രഖ്യാപിച്ചു.

പൾസർ 150 നിയോണിനും വില കൂട്ടി ബജാജ്, ഇനി അധികം മുടക്കേണ്ടത് 999 രൂപ

പൾസർ 150 ശ്രേണിയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലിന് ഇപ്പോൾ 999 രൂപയുടെ വർധനവാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്. ഈ വർഷം തുടക്കത്തിലാണ് രാജ്യത്ത് ഏറ്റവും ജനപ്രിയമായ മോട്ടോർസൈക്കിളിന്റെ കൂടുതൽ ആകർഷകമായ നിയോൺ പതിപ്പിനെ ബജാജ് വിപണിയിൽ അവതരിപ്പിക്കുന്നത്.

പൾസർ 150 നിയോണിനും വില കൂട്ടി ബജാജ്, ഇനി അധികം മുടക്കേണ്ടത് 999 രൂപ

85,536 രൂപയ്ക്ക് ആദ്യം വിപണിയിൽ എത്തിച്ച പൾസർ 150 നിയോണിന് മെയ് മാസത്തിൽ അതിന്റെ ആദ്യ വില വർധനവ് ലഭിച്ചു. അന്ന് 4,467 രൂപ കൂട്ടിയത്. ഇപ്പോൾ ഈ ബൈക്ക് സ്വന്തമാക്കണേൽ 91,002 രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. വില പരിഷ്ക്കരണത്തിനു പുറമെ മോട്ടോർസൈക്കിളിന് മറ്റ് മാറ്റങ്ങളൊന്നും കമ്പനി നടപ്പിലാക്കിയിട്ടില്ല.

MOST READ: ബൊലേറോ എഞ്ചിൻ കരുത്തിൽ ഒരുങ്ങി 1946 മോഡൽ ഫോർഡ് GPW

പൾസർ 150 നിയോണിനും വില കൂട്ടി ബജാജ്, ഇനി അധികം മുടക്കേണ്ടത് 999 രൂപ

നിയോൺ റെഡ്, നിയോൺ സിൽവർ, നിയോൺ ലൈം ഗ്രീൻ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ബിഎസ്-VI ബജാജ് പൾസർ 150 നിയോൺ തെരഞ്ഞെടുക്കാൻ സാധിക്കും. വൂൾഫ് ഐഡ് ഹെഡ്‌ലാമ്പ്, എക്സ്റ്റെൻഡഡ് ഫ്യൂവൽ ടാങ്ക് ഷ്രൗഡുകൾ, ബെല്ലി പാൻ, സ്‌പോർടി റിയർ കൗൾ, സിഗ്നേച്ചർ ഡ്യുവൽ എൽഇഡി ടെയിലാമ്പുകൾ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.

പൾസർ 150 നിയോണിനും വില കൂട്ടി ബജാജ്, ഇനി അധികം മുടക്കേണ്ടത് 999 രൂപ

അതോടൊപ്പം സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കിൽ ഇടംപിടിച്ചിട്ടുണ്ട്. ഇത് സ്പീഡ്, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ, ക്ലോക്ക്, ഫ്യുവൽ ലെവൽ ഇൻഡിക്കേറ്റർ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള നിരവധി വിവരങ്ങളും പ്രദർശിപ്പിക്കുന്നു.

MOST READ: ഡൽഹിയിൽ പുതിയ സേവനങ്ങൾക്ക് തുടക്കം കുറിച്ച് ബ്ലൂസ്മാർട്ട്

പൾസർ 150 നിയോണിനും വില കൂട്ടി ബജാജ്, ഇനി അധികം മുടക്കേണ്ടത് 999 രൂപ

പൾസർ 150 ശ്രേണിയിലെ മറ്റ് മോഡലുകളിൽ നമ്മൾ കാണുന്ന അതേ 149.5 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബിഎസ്-VI ബജാജ് പൾസർ 150 നിയോണിനും കരുത്തേകുന്നത്. മെച്ചപ്പെട്ട പ്രകടനത്തിനും ഇന്ധന സമ്പദ്‌വ്യവസ്ഥയ്ക്കും ഇരട്ട സ്പാർക്ക് പ്ലഗുകളും ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും ഈ എയർ-കൂൾഡ് മില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പൾസർ 150 നിയോണിനും വില കൂട്ടി ബജാജ്, ഇനി അധികം മുടക്കേണ്ടത് 999 രൂപ

8,000 rpm-ൽ‌ 14 bhp കരുത്തും 6,000 rpm-ൽ 13.4 Nm torque ഉം ഉത്പാദിപ്പിക്കാൻ പൾസർ നിയോണിന്റെ എഞ്ചിന് ശേഷിയുണ്ട്. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

MOST READ: ഡീസല്‍ വാഹനങ്ങളുടെ അസാന്നിധ്യം മറികടക്കണം; ശ്രദ്ധ ചെറു സിഎന്‍ജി കാറുകളിലെന്ന് മാരുതി

പൾസർ 150 നിയോണിനും വില കൂട്ടി ബജാജ്, ഇനി അധികം മുടക്കേണ്ടത് 999 രൂപ

മറ്റ് മെക്കാനിക്കൽ ഘടകങ്ങളെ സംബന്ധിച്ചിടത്തോളം സസ്‌പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നതിനായി ഒരു ജോടി ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഇരട്ട റിയർ ഷോക്ക് അബ്സോർബറുകളും ഉണ്ട്.

പൾസർ 150 നിയോണിനും വില കൂട്ടി ബജാജ്, ഇനി അധികം മുടക്കേണ്ടത് 999 രൂപ

മുൻവശത്ത് 240 mm ഡിസ്ക് ബ്രേക്കും പിന്നിൽ 130 mm ഡ്രം ബ്രേക്കുമാണ് മോട്ടോർസൈക്കിളിലെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. അധിക സുരക്ഷയ്ക്കായി, ബജാജ് ഓട്ടോ ഒരു സിംഗിൾ ചാനൽ എബിഎസും ഉൾപ്പെടുത്തിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
BS6 Bajaj Pulsar 150 Neon Price Hiked For The Second Time. Read in Malayalam
Story first published: Tuesday, July 21, 2020, 11:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X