അഡ്വഞ്ചര്‍ ശ്രേണി ഉഷാറാക്കാന്‍ ബിഎംഡബ്ല്യു F 900R, F 900XR; വീഡിയോ
ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഇരുചക്ര വാഹന വിഭാഗമായ മോട്ടോറാഡ് കഴിഞ്ഞ ദിവസമാണ് F 900 R, F 900 XR എന്നിങ്ങനെ രണ്ട് മോഡലുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

F 900 R സ്റ്റാന്‍ഡേര്‍ഡിന് 9.90 ലക്ഷം, F 900 XR സ്റ്റാന്‍ഡേര്‍ഡിന് 10.50 ലക്ഷം, F 900 XR പ്രോ പതിപ്പിന് 11.50 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില. രാജ്യത്ത് തങ്ങളുടെ മിഡില്‍വെയ്റ്റ് ശ്രേണി മെച്ചപ്പെടുത്തുന്നതിനായാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഈ രണ്ട് പുതിയ മോട്ടോര്‍സൈക്കിളുകളുടെ സമാരംഭം ഇതിന്റെ ഭാഗമായാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബൈക്കുകളെ വിപണിയില്‍ എത്തിച്ചതിന് പിന്നാലെ ഇരുമോഡലുകളുടെയും പരസ്യ വീഡിയോയും കമ്പനി പുറത്തുവിട്ടു.
MOST READ: ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങി, ലോക്ക്ഡൗൺ മാറിയാൽ ഉടൻ വിപണിയിലേക്ക്
ഇരുമോഡലുകളെയും കൂടുതല്‍ അടുത്തറിയും വിധമാണ് വീഡിയോ. 895 സിസി ശേഷിയുള്ള പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഇരുമോഡലുകള്‍ക്കും കരുത്തേകുന്നത്. ഈ എഞ്ചിന്‍ 105 bhp കരുത്തും 92 Nm torque ഉം സൃഷ്ടിക്കും.

3.7 സെക്കന്‍ഡുകള്‍ മാത്രം മതി ഇരു മോഡലുകള്‍ക്കും പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. രണ്ട് ബൈക്കുകളും ഒരേ പ്ലാറ്റ്‌ഫോമില്‍ അധിഷ്ഠിവും ഒരേ എഞ്ചിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതും ഒരേ ഘടകങ്ങള്‍ പങ്കിടുന്നതുമാണ്.
MOST READ: ലോക്ക്ഡൗണില്‍ ഇളവുകള്‍; പരീക്ഷണയോട്ടം പുനരാരംഭിച്ച് എംജി ഹെക്ടര്‍ പ്ലസ്

എങ്കിലും ബൈക്കുകള്‍ക്ക് മൊത്തത്തില്‍ വ്യത്യസ്തമായ ഒരു ഡിസൈന്‍ ലഭിക്കുന്നു. F 900 R ഒരു നേക്കഡ് റോഡ്സ്റ്ററായാണ് ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍ F 900 XR സ്പോര്‍ട്സ് ടൂററാണ്.

അഗ്രസീവ് ഭാവത്തിലാണ് F 900 R എത്തിയിരിക്കുന്നത്. പുറത്തു കാണാവുന്ന എഞ്ചിനും വീതിയുള്ള പിന്‍ ടയറും, സൈഡ് പാനലുകളും, പൂതിയ രൂപകല്‍പ്പനയിലുള്ള പെട്രോള്‍ ടാങ്കും ഗോള്‍ഡന്‍ ഫിനീഷിലുള്ള ഫോര്‍ക്കുകളും ബൈക്കിന്റെ സവിശേഷതകളാണ്.
MOST READ: പോര്‍ഷ പാനമേറ ടര്‍ബോ സ്വന്തമാക്കി വിരാട് കോഹ്‌ലിയുടെ സഹോദരന്‍

ഇതേ സവിശേഷതകള്‍ തന്നെ F 900 XR -ലും ഒരുങ്ങുന്നത്. ലോങ്ങ് റൈഡിങ്ങിന് സപ്പോര്‍ട്ട് ചെയ്യുന്ന സീറ്റും, കൂടുതല്‍ റൈഡ് ഹൈലുമാണ് ഈ ബൈക്കിനെ വേറിട്ടതാക്കുന്നത്.

മാത്രമല്ല F 900 R -നെക്കാള്‍ നീളവും വലിപ്പമുള്ള വിന്‍ഡ് സ്‌ക്രീനും F 900 XR സ്ഥാനം പിടിച്ചിരിക്കുന്നതായി കാണാന്‍ സാധിക്കും. മുന്നില്‍ 43 mm ഗോള്‍ഡന്‍ ഫിനിഷ്ഡ് അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.
MOST READ: കൊവിഡ്-19; വാഹന വായ്പകള്‍ക്കുള്ള മോറട്ടോറിയം മൂന്ന് മാസംകൂടി നീട്ടി റിസര്‍വ് ബാങ്ക്

F 900 XR മോഡലിന് താഴെയാണ് ബിഎംഡബ്ല്യു F 900 R-ന് സ്ഥാനം നല്‍കിയിരിക്കുന്നത്. ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821, കവസാക്കി Z900, കെടിഎം 790 ഡ്യൂക്ക് എന്നിവര്‍ക്കെതി ബിഎംഡബ്ല്യു F 900 R മത്സരിക്കുമ്പോള്‍, മറുവശത്ത്, F 900 XR ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950, കവസാക്കി വെര്‍സിസ് 1000 എന്നിവര്‍ക്കെതിരെയും മത്സരിക്കും.


Click it and Unblock the Notifications








