ലോക്ക്ഡൗണില്‍ ഇളവുകള്‍; പരീക്ഷണയോട്ടം പുനരാരംഭിച്ച് എംജി ഹെക്ടര്‍ പ്ലസ്
ഈ വര്‍ഷം തന്നെ ഹെക്ടര്‍ പ്ലസിനെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് എംജി വ്യക്തമാക്കിയിരുന്നത്. ഇത് വ്യക്തമാക്കി പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ വാഹന വിപണിയിലും കാര്യങ്ങള്‍ സാധാരണ സ്ഥിതിയിലേക്ക് എത്തുകയാണ്. ഫക്ടറികളിലും ഡീലര്‍ഷിപ്പുകളിലും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.

ക്രേന്ദ-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍. എംജിയും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. നിരവധി മോഡലുകളാണ് എംജിയില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്നത്.
MOST READ: അരങ്ങേറ്റത്തിന് മുമ്പ് ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റിന്റെ മൈലേജ് വിവരങ്ങള്‍ പുറത്ത്

ഈ മോഡലുകളെയെല്ലാം എംജി 2020 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ വഡോദരയ്ക്കടുത്തുള്ള ഹാലോല്‍ പ്ലാന്റിന്റെ സമീപം പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

റഷ്‌ലൈന്‍ ആണ് പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അധികം വൈകാതെ തന്നെ വാഹനം വിപണിയില്‍ എത്തും. ജൂലൈ, ഓഗസ്റ്റ് മാസത്തോടെ വാഹനം വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന.
MOST READ: പോര്‍ഷ പാനമേറ ടര്‍ബോ സ്വന്തമാക്കി വിരാട് കോഹ്ലിയുടെ സഹോദരന്‍

നിലവില്‍ വിപണിയിലുള്ള ഹെക്ടറിനെ അടിസ്ഥാനമാക്കിയാണ് ഹെക്ടര്‍ പ്ലസ് ഒരുങ്ങുന്നത്. വാഹനത്തിന് മൂന്നാം നിര കിട്ടിയതൊഴിച്ചാല്‍ രൂപത്തിലും ഭാവത്തിലും വലിയ വ്യത്യാസം ഒന്നും തന്നെ ഇല്ല. അതേസമയം പുറംമോടിയിലെ ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ ഹെക്ടര്‍ പ്ലസിന് പുതുമ നല്‍കും.

മഹീന്ദ്ര XUV500, ടാറ്റ നിരത്തിലെത്തിക്കാനൊരുങ്ങുന്ന ഗ്രാവിറ്റാസ് മോഡലുകളായിരിക്കും ഹെക്ടര്‍ പ്ലസിന്റെ നിരത്തിലെ എതിരാളികള്‍. മൂന്നാം നിര വന്നതിനൊപ്പം വാഹനത്തിന്റെ അളവുകളിലും ചെറിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
MOST READ: ഡസ്റ്റര്‍ ടര്‍ബോ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് റെനോ

നീളം 40 mm ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വിപണിയില്‍ ഉള്ള ഹെക്ടറിനേക്കാള്‍ 1,835 mm വീതിയും 1,760 mm ഉയരവും 2,750 mm വീല്‍ബേസുമാണ് ഹെക്ടര്‍ പ്ലസിനുള്ളത്. അളവുകളില്‍ ഉള്ള പോലെ നേരിയ മാറ്റങ്ങള്‍ മാത്രമാണ് ഡിസൈനിലും വരുത്തിയിരിക്കുന്നത്.

എല്‍ഇഡി ഹെഡലാമ്പുകള്‍, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഓള്‍-ബ്ലാക്ക് ഗ്രില്‍, പുതുക്കിയ ബമ്പര്‍, ഹെഡ്‌ലാമ്പുനും ഫോഗ് ലാമ്പ് ക്ലസ്റ്ററിനുമുള്ള പുതിയ ഡിസൈന്‍ എന്നിവ മുന്നിലെ സവിശേഷതകളാണ്. പുതിയ ടെയില്‍ ലാമ്പുകള്‍, പുനര്‍നിര്‍മ്മിച്ച ബമ്പര്‍, പുതിയ ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് ഡിസൈന്‍ എന്നിവയാണ് പിന്നിലെ സവിശേഷതകള്‍.
MOST READ: ക്രെറ്റയ്‌ക്ക് വെല്ലുവിളിയുമായി ഷെവർലെ ഗ്രോവ്, വിപണിയിലേക്ക് ഉടനെത്തും

ഉള്‍വശത്ത് മൂന്നാം നിര സീറ്റുകള്‍ നല്‍കിയിട്ടുള്ളതാണ് പ്രധാന മാറ്റം. മധ്യനിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളാണ് ലഭിക്കുന്നത്. മൂന്നാം നിരയില്‍ സീറ്റുകള്‍ വന്നതോടെ ഹെക്ടര്‍ പ്ലസിന്റെ ആകാരയളവും കൂടിയിട്ടുണ്ട്. മറ്റ് മാറ്റങ്ങള്‍ ഒന്നും വാഹനത്തില്‍ കമ്പനി വരുത്തിയേക്കില്ല.

സാധാരണ ഹെക്ടറിലെ സൗകര്യങ്ങളും സംവിധാനങ്ങളും ഹെക്ടര്‍ പ്ലസിനും കമ്പനി നല്‍കിയിട്ടുണ്ട്. 10.4 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും eSIM മുഖേനയുള്ള കണക്ടഡ് കാര്‍ ടെക്നോളജിയും ഹെക്ടര്‍ പ്ലസ് അവകാശപ്പെടും.

പാനരോമിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ആറു എയര്‍ബാഗുകള്‍ തുടങ്ങിയവയും വാഹനത്തിന്റെ സവിശേഷതകളാണ്. മൂന്നാം നിരയിലെ യാത്രക്കാര്‍ക്കായി എസി വെന്റുകളും യുഎസ്ബി ചാര്‍ജ് പോര്‍ട്ടും നല്‍കിയിട്ടുണ്ട്.

എഞ്ചിനില്‍ മാറ്റങ്ങളില്ല. ഹെക്ടറില്‍ കണ്ടിരിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനവും നിരത്തുകളില്‍ എത്തുക. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് എന്നിവയായിരിക്കും ഗിയര്‍ബോക്‌സ്.


Click it and Unblock the Notifications








