ഡസ്റ്റര്‍ ടര്‍ബോ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് റെനോ
രാജ്യത്ത് ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ഡസ്റ്ററിന്റെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ റെനോ കൈവിട്ടു. ഇതിന് പകരം പുതിയൊരു മോഡലാണ് റെനോയുടെ മനസ്സിലുള്ളത്.

2020 ഓട്ടോ എക്‌സ്‌പോയില്‍ 1.3 ലിറ്റര്‍ ടര്‍ബോ പതിപ്പിനെ ഈ ശ്രേണിയിലേക്ക് കമ്പനി പരിചയപ്പെടുത്തുകയും ചെയ്തു. ഏപ്രില്‍ മാസത്തോടെ ടര്‍ബോ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ ലോക്ക്ഡൗണിന്റെ ഭാഗമായി അവതരണം നീണ്ടുപോകുകയിരുന്നു. എന്നാല്‍ അധികം വൈകാതെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റെനോ. ഈ ശ്രേണിയില്‍ വര്‍ധിച്ചുവരുന്ന മത്സരം കണക്കിലെടുത്താണ് വാഹനത്തെ വിപണിയില്‍ എത്തിക്കുന്നത്.
MOST READ: കൊവിഡ്-19; വാഹന വായ്പകള്‍ക്കുള്ള മോറട്ടോറിയം മൂന്ന് മാസംകൂടി നീട്ടി റിസര്‍വ് ബാങ്ക്

അതോടൊപ്പം തന്നെ ടര്‍ബോ പതിപ്പിന് വിപണിയില്‍ ആവശ്യക്കാര്‍ ഏറിവരുന്നുവെന്നും വില്‍പ്പനകണക്കുകള്‍ സൂചന നല്‍കുന്നു. പുതിയ എഞ്ചിന്‍ 153 bhp കരുത്തും 250 Nm torque ഉത്പാദിപ്പിക്കും.

നിലവില്‍ വിപണിയില്‍ ഉള്ള സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍ മോഡലിനെ അപേക്ഷിച്ച് 48 bhp കരുത്തും 108 Nm torque ഉം പുതിയ പതിപ്പ് കൂടുതല്‍ അവകാശപ്പെടും.
MOST READ: പ്രിയം ഹാച്ച്ബാക്കിനോട്; ചെറു കാറുകളുടെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ മാരുതി

നിലവില്‍ വിപണിയില്‍ ഉള്ള 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 106 bhp കരുത്തും 142 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. പുതിയ ടര്‍ബോ എഞ്ചിനൊപ്പം തന്നെ വാഹനത്തിന്റെ പുറമേയും ചില മാറ്റങ്ങള്‍ കാണാന്‍ സാധിക്കും.

മുന്‍ ഗ്രില്ലിലും ഫോഗ്‌ലാമ്പ് ഹൗസിങ്ങിലും പിറകിലെ ഡസ്റ്റര്‍ ബാഡ്ജിലും ചുവപ്പു ഹൈലൈറ്റുകള്‍ കാണാം. 17 ഇഞ്ച് വലുപ്പമുള്ള അലോയി വീലുകളും കമ്പനി പരിഷ്‌കരിച്ചു. അകത്തളത്തില്‍ കാര്യമായ മാറ്റങ്ങളില്ല.
MOST READ: കൊവിഡ്-19; ഉപഭോക്താക്കൾക്കായി കെയർ പദ്ധതിയുമായി കിയ

അടുത്തിടെയാണ് ഡസ്റ്ററിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ റെനോ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സ്റ്റാന്‍ഡേര്‍ഡ് ഡസ്റ്ററിന്റെ ക്യാബിന്‍ തന്നെയാകും 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ പതിപ്പിലേക്കും റെനോ നല്‍കുക.

പ്രൊജക്ട എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോ എസി, ക്രൂയിസ് കണ്‍ട്രോള്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ പുതിയ പതിപ്പിലും ഇടംപിടിച്ചിട്ടുണ്ട്. 8.0 ഇഞ്ചാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം.
MOST READ: ഇരുപതിന്റെ നിറവിൽ ഹ്യുണ്ടായിയുടെ ആദ്യ എസ്‌യുവി സാന്റ ഫെ

ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുടെ പിന്തുണയും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന് ലഭ്യമാകും. ഇവയ്‌ക്കെല്ലാം പുറമെ ഇലക്ട്രോണിക്ക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, പാര്‍ക്കിങ് ക്യാമറ എന്നീ ഫീച്ചറുകളും ഡസ്റ്ററിന്റെ പുതിയ പതിപ്പില്‍ ഒരുങ്ങുന്നുണ്ട്. 13 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.


Click it and Unblock the Notifications








