പ്രിയം ഹാച്ച്ബാക്കിനോട്; ചെറു കാറുകളുടെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ മാരുതി
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം മുഴുവന്‍ വാഹന വ്യവസായവും നിലച്ചതോടെ വലിയ പ്രതിസന്ധിയാണ് ഈ മേഖലയില്‍ ഉടലെടുത്തത്.

ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ മിക്ക നിര്‍മ്മാതാക്കളും ഉത്പാദനം പുനരാരംഭിക്കുകയും ഡീലര്‍ഷിപ്പുകള്‍ വീണ്ടും തുറക്കുകയും ചെയ്തു. ഓഫറുകളും ആനുകൂല്യങ്ങളും കൂടെ പ്രത്യേക പദ്ധതികളും അവതരിപ്പിച്ചാണ് വില്‍പ്പന മുന്നേട്ട് കൊണ്ടുപോകുന്നത്.

രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബൈ നൗ പേ ലേറ്റര്‍ എന്നൊരു പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചത്.
MOST READ: കൊവിഡ്-19; ഉപഭോക്താക്കൾക്കായി കെയർ പദ്ധതിയുമായി കിയ

പദ്ധതി പ്രകാരം വാഹനം സ്വന്തമാക്കിയാല്‍ ഉപഭോക്താവ് രണ്ടു മാസത്തിന് ശേഷം ഇഎംഐ അടച്ചു തുടങ്ങിയാല്‍ മാത്രം മതി. ചോളമണ്ഡലം ഇന്‍വസ്റ്റുമെന്റ് ആന്റ് ഫിനാന്‍സ് കമ്പനി ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്.

ലോക്ക്ഡൗണിന് ശേഷം ഭാഗികമായി തുറന്ന് പ്രവര്‍ത്തിച്ച കമ്പനിക്ക് ഇതുവരെ 5,000 -ല്‍ അധികം ബുക്കിങ് ലഭിച്ചിട്ടുണ്ട്. ദിവസവും രജിസ്റ്റര്‍ ചെയ്യുന്ന ബുക്കിങുകളുടെ എണ്ണവും വര്‍ധിച്ച് തുടങ്ങിയതായി കമ്പനി അറിയിച്ചു. വിപണിക്ക് ഉണര്‍വ് നല്‍ുന്നതാണ് കണക്കുകള്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
MOST READ: ഓണ്‍ലൈന്‍ വില്‍പ്പനയക്ക് തുടക്കം കുറിക്കാന്‍ ഒഖീനാവ

ഇപ്പോഴിതാ പുതിയൊരു കണക്കുകൂടി ഇതിനൊപ്പം മാരുതി പുറത്തുവിട്ടു. ബുക്കിങ്ങിനായി വിളിക്കുന്നതില്‍ 65 ശതമാനം ആളുകളും ഹാച്ച്ബാക്ക് മോഡലുകളെക്കുറിച്ചാണ് അന്വേഷിക്കുന്നതെന്നും കമ്പനി അറിയിച്ചു.

പോയ വര്‍ഷങ്ങളെക്കാള്‍ ഹാച്ച്ബാക്കിന്റെ വില്‍പ്പനയില്‍ ഇത് വര്‍ധനവ് ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു. പോയ വര്‍ഷത്തില്‍ ഇത് 55 ശതമാനം അയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
MOST READ: ഇന്തോനേഷ്യയിൽ അരങ്ങേറ്റം കുറിച്ച് റെനോ ക്വിഡ്

രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ അവസാനിച്ചാലുടന്‍ വാഹന വില്‍പ്പനയില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആളുകള്‍ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാനും മറ്റുള്ളവര്‍ക്കൊപ്പം യാത്ര ചെയ്യാനും മടിക്കുകയാണ്. അതുകൊണ്ടുതന്നെ അവര്‍ സ്വന്തം വാഹനം എന്ന കാര്യത്തെ കുറിച്ച് ഗൗരവമായി ചിന്തിച്ചുതുടങ്ങും. ഇത് വാഹന വിപണിക്ക് ഗുണമാകുമെന്നും ലോക്ക്ഡൗണിന് ശേഷം ഇത് തിരിച്ചറിയാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
MOST READ: ബിഎസ് VI XUV500 ഡീലര്‍ഷിപ്പുകളിലേക്ക് അയച്ച് മഹീന്ദ്ര; ഡെലിവറി ഉടന്‍

ചെറു കാറുകളുടെ വില്‍പ്പന വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. അതോടൊപ്പം തന്നെ മറ്റൊരു പുതിയ പ്രവണത ആളുകള്‍ക്ക് ഇടയില്‍ കാണുന്നത് ഡിജിറ്റലൈസേഷന്‍ ആണ്. ഓണ്‍ലൈന്‍ വില്‍പ്പന വര്‍ധിപ്പിക്കുമെന്നും കമ്പനി പറഞ്ഞു.

ലോക്ക്ഡൗണിന് ശേഷം ഷോറൂമുകള്‍ തുറന്നെങ്കിലും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് അടക്കമുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായാണ് നിര്‍മ്മാതാക്കള്‍ പാലിക്കുന്നത്. ഏകദേശം 1,900 വര്‍ക്ക്‌ഷോപ്പുകളും 2,500 ടച്ച് പോയിന്റുകളുടെയും പ്രവര്‍ത്തനം മാരുതി പുനരാരംഭിച്ചു.


Click it and Unblock the Notifications








