ഓണ്‍ലൈന്‍ വില്‍പ്പനയക്ക് തുടക്കം കുറിക്കാന്‍ ഒഖീനാവ

കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ ഇതിനോടകം തന്നെ നിരവധി നിര്‍മ്മാതാക്കള്‍ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ പാതയിലേക്ക് കടക്കുന്നുവെന്ന് ഒഖീനാവ അറിയിച്ചത്.

ഓണ്‍ലൈന്‍ വില്‍പ്പനയക്ക് തുടക്കം കുറിക്കാന്‍ ഒഖീനാവ

ഒഖീനാവ മാനേജിംഗ് ഡയറക്ടര്‍ ജീതേന്ദര്‍ ശര്‍മ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്താമെന്നും സാമൂഹിക അകലം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓണ്‍ലൈന്‍ വില്‍പ്പനയക്ക് തുടക്കം കുറിക്കാന്‍ ഒഖീനാവ

താല്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഒഖീനാവിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കണം. തുടര്‍ന്ന് ഇഷ്ടമുള്ള മോഡല്‍ തെരഞ്ഞെടുക്കുന്നതിനും പണം അടയ്ക്കുന്നതിന് വിവിധ പേമെന്റ് ഓപ്ഷനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

MOST READ: വിപണിയിൽ എത്തും മുമ്പ് സ്‌കോഡ കരോക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഓണ്‍ലൈന്‍ വില്‍പ്പനയക്ക് തുടക്കം കുറിക്കാന്‍ ഒഖീനാവ

ബുക്കിങ് തുകയായ 2,000 രൂപ അവസാന തുകയില്‍ നിന്ന് കുറയ്ക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പണം അടച്ചശേഷം ഉപഭോക്താവ് അടുത്തുള്ള ഡീലര്‍ഷിപ്പ് തെരഞ്ഞെടുക്കണം.

ഓണ്‍ലൈന്‍ വില്‍പ്പനയക്ക് തുടക്കം കുറിക്കാന്‍ ഒഖീനാവ

നിലവില്‍ ഹോം ഡെലിവറി കമ്പനി അവതരിപ്പിച്ചിട്ടില്ലെങ്കിലും, ഓണ്‍ലൈന്‍ വില്‍പ്പന വര്‍ധിക്കുകയാണെങ്കില്‍ ഇതിനെ കുറിച്ച് ആലോചിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

MOST READ: ഭാവം മാറി റെനോ ക്യാപ്‌ചർ ഫെയ്‌സ്‌ലിഫ്റ്റ് എത്തി

ഓണ്‍ലൈന്‍ വില്‍പ്പനയക്ക് തുടക്കം കുറിക്കാന്‍ ഒഖീനാവ

അതോടൊപ്പം തന്നെ ഡീലര്‍ഷിപ്പിലും ഫക്ടറിയിലും എത്തുന്ന ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ശരിയായ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനായി ഒഖീനാവ ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് സ്റ്റാഫ് വ്യത്യസ്തമായ രീതികളും അവതരിപ്പിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ വില്‍പ്പനയക്ക് തുടക്കം കുറിക്കാന്‍ ഒഖീനാവ

ഡീലര്‍ഷിപ്പുകളില്‍ അപ്പോയിന്റ്‌മെന്റ് അധിഷ്ഠിത സന്ദര്‍ശനങ്ങള്‍ നടത്തുന്നതിനാണ് തുടക്കം കുറിക്കും. ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

MOST READ: ഇപ്പോൾ വാങ്ങൂ, പണം പിന്നീട്, ആദ്യ 2 മാസം ഇഎംഐ വേണ്ട; പദ്ധതിയുമായി മാരുതി

ഓണ്‍ലൈന്‍ വില്‍പ്പനയക്ക് തുടക്കം കുറിക്കാന്‍ ഒഖീനാവ

ഇതിനായി 200 കോടി രൂപ വിപണിയില്‍ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചു. നിലവില്‍ പ്രതിവര്‍ഷം 40,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടക്കുന്നത്. ഇത് 75,000 യൂണിറ്റ് മുതല്‍ ഒരു ലക്ഷം യൂണിറ്റ് വരെ ആക്കി ഉയര്‍ത്താനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

ഓണ്‍ലൈന്‍ വില്‍പ്പനയക്ക് തുടക്കം കുറിക്കാന്‍ ഒഖീനാവ

2015 -ലാണ് ഒഖീനാവ സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ഇതുവരെ 90 കോടി രൂപയാണ് കമ്പനി വിപണിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. പുതിയ നിക്ഷേപം നടത്തുന്നതിനൊപ്പം രാജസ്ഥാനില്‍ കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ പ്ലാന്റ് തുടങ്ങുമെന്നും കമ്പനി അറിയിച്ചു.

MOST READ: അമേരിക്കയിൽ അരങ്ങേറ്റം കുറിച്ച് കൺട്രിമാൻ ഓക്സ്ഫോർഡ്, കൂട്ടിന് 2020 മിനി കൂപ്പറും

ഓണ്‍ലൈന്‍ വില്‍പ്പനയക്ക് തുടക്കം കുറിക്കാന്‍ ഒഖീനാവ

പുതിയ പ്ലാന്റിനൊപ്പം രാജ്യത്ത് ഡീലര്‍ഷിപ്പുകളുടെ എണ്ണവും വര്‍ധിപ്പിക്കും. നിലവില്‍ ഇന്ത്യയില്‍ 350 ഓളം ഡീലര്‍ഷിപ്പുകള്‍ കമ്പനിക്ക് ഉണ്ട്. 2020 -ഓടെ ഇത് 450 ഡീലര്‍ഷിപ്പുകളായി ഉയര്‍ത്താനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

Most Read Articles

Malayalam
English summary
Okinawa To Commence Online Sales Of Electric Scooters. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X