വിപണിയിൽ എത്തും മുമ്പ് സ്‌കോഡ കരോക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സ്‌കോഡ കരോക്ക് വിപണിയിലെത്തുന്നതിന് മുമ്പായി ഇന്ത്യയിലെ നിരത്തുകളിൽ അവസാനഘട്ട പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തി. 2020 മെയ് 26 -ന് ഇന്ത്യയിൽ വിപണിയിലെത്താൻ പോകുന്ന ബ്രാൻഡിൽ നിന്ന് വരാനിരിക്കുന്ന മിഡ്-സൈസ് എസ്‌യുവിയാണിത്.

വിപണിയിൽ എത്തും മുമ്പ് സ്‌കോഡ കരോക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വിൽപ്പനയ്ക്ക് എത്തുന്നതിന് മുമ്പായി കമ്പനി 50,000 രൂപയുടെ ടോക്കൺ തുകയ്ക്ക് വാഹനത്തിന്റെ ബുക്കിംഗ് സ്വീകരിക്കാനും ആരംഭിച്ചിരുന്നു.

വിപണിയിൽ എത്തും മുമ്പ് സ്‌കോഡ കരോക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ റോഡുകളിൽ വെള്ള നിറത്തിലുള്ള എസ്‌യുവി പരീക്ഷണം നടത്തുന്നതായി ടീം ബിഎച്ച്പിയിൽ നിന്നുള്ള ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ഇത് ഒരു ടെസ്റ്റ് ഡ്രൈവ് വാഹനം അല്ലെങ്കിൽ ഒരു ഡീലർഷിപ്പിൽ എത്തുന്ന ഒരു ഡിസ്പ്ലേ മോഡൽ ആകാം. ഇന്ത്യയിൽ പുതിയ എസ്‌യുവിയുടെ ലോഞ്ചിനായി സ്‌കോഡ ഒരുങ്ങുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്.

MOST READ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ സ്വദേശത്ത് എത്തിക്കാൻ സഹായവുമായി മഹീന്ദ്ര

വിപണിയിൽ എത്തും മുമ്പ് സ്‌കോഡ കരോക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സ്കോഡ കരോക്ക് എസ്‌യുവി ഏപ്രിലിൽ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, കൊവിഡ് -19 മഹാമാരി കാരണം രാജ്യത്ത് വ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ലോഞ്ച് വൈകി.

വിപണിയിൽ എത്തും മുമ്പ് സ്‌കോഡ കരോക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

രാജ്യത്ത് വിപണിയിലെത്തുന്നതിനു മുന്നോടിയായി 2020 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി വരാനിരിക്കുന്ന എസ്‌യുവിയെ പ്രദർശിപ്പിച്ചിരുന്നു. തൽക്ഷണം, എസ്‌യുവിയ്ക്ക് ആളുകളിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അന്നുമുതൽ വിപണി വളരെയധികം ആകാംഷയോടെ കാത്തിരിക്കുന്ന ഒരു മോഡലാണിത്.

MOST READ: മാരുതി എസ്-ക്രോസ് പെട്രോളും ജൂണിൽ, ബുക്കിംഗ് ആരംഭിച്ചു

വിപണിയിൽ എത്തും മുമ്പ് സ്‌കോഡ കരോക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

‘ഇന്ത്യ 2.0' പ്രോജക്ടിന് കീഴിൽ സ്‌കോഡയും ഫോക്‌സ്‌വാഗണും തമ്മിൽ പങ്കിടുന്ന ബ്രാൻഡിന്റെ MQB-A0 പ്ലാറ്റ്‌ഫോമിലാണ് കരോക്ക് ഒരുങ്ങുന്നത്. തൽഫലമായി, അടുത്തിടെ പുറത്തിറങ്ങിയ ഫോക്‌സ്‌വാഗൺ T-റോക്കും കരോക്കിന്റെ അതേ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു.

വിപണിയിൽ എത്തും മുമ്പ് സ്‌കോഡ കരോക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയ്‌ലാമ്പുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ, പനോരമിക് സൺറൂഫ്, 18 ഇഞ്ച് അലോയ് വീലുകൾ, റൂഫ്-റെയിലുകൾ എന്നിവ സ്‌കോഡ കരോക്കിൽ വരുന്നുണ്ട്. കമ്പനിയുടെ വിർച്വൽ കോക്ക്പിറ്റ് ഡിസൈൻ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പൂർണ്ണ ലെതർ അപ്ഹോൾസ്റ്ററി, ആംബിയന്റ് ക്യാബിൻ ലൈറ്റിംഗ് എന്നിവയും എസ്‌യുവിയിൽ ഉണ്ടാകും.

MOST READ: വെര്‍ച്വല്‍ ഷോറൂം സന്ദര്‍ശനവും ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കും തുടക്കം കുറിച്ച് നിസാന്‍

വിപണിയിൽ എത്തും മുമ്പ് സ്‌കോഡ കരോക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയും അതിലേറെയും പിന്തുണയ്‌ക്കുന്ന സ്മാർട്ട് ലിങ്ക് കണക്റ്റിവിറ്റിയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഹനത്തിൽ നിർമ്മാതാക്കൾ ഒരുക്കുന്നു.

വിപണിയിൽ എത്തും മുമ്പ് സ്‌കോഡ കരോക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

കരോക്കിലെ സുരക്ഷാ ഉപകരണങ്ങളിൽ പാർക്ക് ട്രോണിക് എന്ന പാർക്കിംഗ് അസിസ്റ്റ് സിസ്റ്റം, ഒരു (TPMS) ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഒൻപത് എയർബാഗുകൾ, ABS+EBD, ESC എന്നിവയും ഉൾപ്പെടുന്നു.

MOST READ: മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ടൈഗൺ ഈ വർഷം എത്തില്ല

വിപണിയിൽ എത്തും മുമ്പ് സ്‌കോഡ കരോക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

148 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാല് സിലിണ്ടർ TSI പെട്രോൾ എഞ്ചിനാണ് കരോക്കിന്റെ ഹൃദയം. ഏഴ് സ്പീഡ് DSG ഡ്യുവൽ ക്ലച്ച് ഗിയർബോക്സുമായി എഞ്ചിൻ യോജിക്കുന്നു.

വിപണിയിൽ എത്തും മുമ്പ് സ്‌കോഡ കരോക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഒരൊറ്റ പതിപ്പിൽ ആറ് വ്യത്യസ്ത നിറങ്ങളിലും വരാനിരിക്കുന്ന കരോക്ക് എസ്‌യുവി സ്കോഡ വാഗ്ദാനം ചെയ്യും. മാജിക് ബ്ലാക്ക്, ലാവ ബ്ലൂ, ബ്രില്യന്റ് സിൽവർ, കാൻഡി വൈറ്റ്, മാഗ്നെറ്റിക് ബ്രൗൺ, ക്വാർട്സ് ഗ്രേ എന്നിവയാണ് വാഹനത്തിന്റെ കളർ ഓപ്ഷനുകൾ.

വിപണിയിൽ എത്തും മുമ്പ് സ്‌കോഡ കരോക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങി കഴിഞ്ഞാൽ, കരോക്ക് ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസൺ എന്നിവയോട് മത്സരിക്കും. CBU റൂട്ട് വഴിയാവും സ്കോഡ കരോക്കിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. തൽഫലമായി, എതിരാളികളേക്കാൾ വാഹനത്തിന് അല്പം ഉയർന്ന വിലയായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സ്‌കോഡ #skoda
English summary
Skoda Karoq Spotted On Indian Roads Ahead Of Launch: Spy Pics & Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X