വെര്‍ച്വല്‍ ഷോറൂം സന്ദര്‍ശനവും ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കും തുടക്കം കുറിച്ച് നിസാന്‍
ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ നിര്‍മ്മാതാക്കള്‍ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചു എന്നുവേണം പറയാന്‍. എന്നിരുന്നാലും, പല കാര്‍ നിര്‍മ്മാതാക്കളും ഓണ്‍ലൈന്‍ വില്‍പ്പനയാണ് നിലവില്‍ പ്രോത്സാഹിപ്പിക്കുന്നത്.

ഇതുവഴി ഉപഭോക്താക്കള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തുന്നത് കുറയുമെന്നും, ഷോറൂം സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴിതാ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കും, വിര്‍ച്വല്‍ പ്രൊഡക്റ്റ് ഡിസ്പ്ലേയ്ക്കും തുടക്കം കുറിച്ചിരിക്കുകയാണ് നിസാന്‍.

എല്ലാ ഡാറ്റ്‌സന്‍ ഉല്‍പ്പന്നങ്ങളും ഇതുപോലെ ഓണ്‍ലൈന്‍ വഴി തന്നെ സ്വന്തമാക്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിങുകള്‍, വിര്‍ച്വല്‍ പ്രൊഡക്റ്റ് ഡിസ്പ്ലേ, ഓണ്‍ലൈന്‍ ഫിനാന്‍ഷ്യല്‍ ലോണ്‍ ആപ്ലിക്കേഷന്‍ എന്നിവയെല്ലാം ഇതിലൂടെ തന്നെ നടത്താന്‍ സാധിക്കും.
MOST READ: മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ടൈഗൺ ഈ വർഷം എത്തില്ല

വെര്‍ച്വല്‍ ഷോറൂം സന്ദര്‍ശനവും ഓണ്‍ലൈന്‍ സേവനങ്ങളും ശാരീരിക സമ്പര്‍ക്കം കുറയ്ക്കുന്നതിനും കോണ്‍ടാക്റ്റ് രഹിത സേവനം നല്‍കുന്നതിനും പ്രാപ്തമാക്കുമെന്ന് നിസാന്‍ അഭിപ്രായപ്പെട്ടു.

വെര്‍ച്വല്‍ ഷോറൂം അനുഭവം ഒരു യഥാര്‍ത്ഥ ഡീലര്‍ഷിപ്പ് സന്ദര്‍ശനത്തിന് സമാനമാണെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. ഇത് ഒരു അപ്ലിക്കേഷന്‍ അധിഷ്ഠിത സേവനമല്ലെന്നും അദ്ദേഹം പറഞ്ഞു.

കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍ ബ്രൗസറുകള്‍ വഴി വാങ്ങുന്നവര്‍ക്ക് വെര്‍ച്വല്‍ ടൂര്‍ നടത്താനാകും. ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ബുക്കിങ് നടത്താന്‍ സാധിക്കും. ഇഷ്ടമുള്ള കാര്‍ തിരഞ്ഞെടുക്കാനും, വ്യത്യസ്തമായ ഫിനാന്‍സ് ഓപ്ഷനുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സുരക്ഷിതമായി തന്നെ, എല്ലാ തരത്തിലുമുള്ള പണമിടപാടുകള്‍ നടത്താനും സാധിക്കും. നിലവില്‍ നിസാന്റെ ഉല്‍പ്പന്ന നിരയില്‍ നിസാന്‍ കിക്‌സ്, നിസാന്‍ GT-R സ്‌പോര്‍ട്‌സ് കാറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. GT-R പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് കമ്പനി ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ല.
MOST READ: ഇന്ത്യൻ വിപണിയിൽ വെർണ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിൽപ്പന ആരംഭിച്ച് ഹ്യുണ്ടായി

അടുത്തിടെയാണ് കിക്സിന്റെ ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തുന്നത്. നിരവധി മാറ്റങ്ങളോടെയാണ് മിഡ്-സൈസ് എസ്‌യുവി ശ്രേണിയലേക്ക് വാഹനം എത്തുന്നത്. 9.90 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

പുതിയ സവിശേഷതകളുടെ എത്തുമ്പോള്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുക തന്നെയാണ് ബ്രാന്‍ഡിന്റെ ലക്ഷ്യവും. കൂടാതെ കിക്സിന്റെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം ബിഎസ് VI -ലേക്ക് നവീകരിച്ച് പുതിയ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ്. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ XL, XV എന്നിങ്ങനെ രണ്ട് മോഡലുകളില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.
MOST READ: വരുമാനം ഇടിഞ്ഞു; 1,400 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓല

കൂടാതെ പുതിയ 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിന്റെ സാന്നിധ്യവും വിപണിയില്‍ കിക്സിന് മുതല്‍ കൂട്ടാകും. ഫെബ്രുവരിയില്‍ 2020 ഓട്ടോ എക്സ്പോയില്‍ റെനോ ഡസ്റ്ററില്‍ അവതരിപ്പിച്ച അതേ ടര്‍ബോ എഞ്ചിനാണ് നിസാന്‍ കിക്സിലും ഇടംപിടിച്ചിരിക്കുന്നത്.


Click it and Unblock the Notifications








