ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങി, ലോക്ക്ഡൗൺ മാറിയാൽ ഉടൻ വിപണിയിലേക്ക്

ഒരു നീണ്ട തയാറെടുപ്പിനുശേഷം ഈ വർഷം ആദ്യം ഓട്ടോ എക്സ്പോയിൽ ഹ്യുണ്ടായി തങ്ങളുടെ മുൻനിര എസ്‌യുവിയായ ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നവീകരിച്ച എഞ്ചിനുകളും ഇന്റീരിയർ, എക്സ്റ്റീരിയർ കോസ്മെറ്റിക് പരിഷ്ക്കരണങ്ങളുമാണ് പുതിയ മോഡലിൽ ഇടംപിടിച്ചിരിക്കുന്നത്.

ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങി, ലോക്ക്ഡൗൺ മാറിയാൽ ഉടൻ വിപണിയിലേക്ക്

രാജ്യവ്യാപകമായി ലോക്ക്ഡൗൺ പിൻവലിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ട്യൂസോൺ വിപണിയിൽ എത്തുമെന്നും ബ്രാൻഡിന്റെ ആദ്യ അവതരണം ഈ മുൻനിര എസ്‌യുവിയായിരിക്കുമെന്നും ഹ്യുണ്ടായി ഇന്ത്യയുടെ മേധാവി തരുൺ ഗാർഗാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങി, ലോക്ക്ഡൗൺ മാറിയാൽ ഉടൻ വിപണിയിലേക്ക്

വികസിത കാറിൽ നിന്ന് പെട്രോൾ, ഡീസൽ എഞ്ചിനുകളുടെ ബിഎസ്-VI കംപ്ലയിന്റ് പതിപ്പുകൾ ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റിൽ ഉൾപ്പെടുത്തും. 2.0 ലിറ്റർ നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 150 bhp കരുത്തിൽ 192 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

MOST READ: 2020 ഹോണ്ട സിറ്റി; നിർമാണം പുനരാംഭിക്കട്ടെ എന്നിട്ടാവാം അവതരണം

ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങി, ലോക്ക്ഡൗൺ മാറിയാൽ ഉടൻ വിപണിയിലേക്ക്

അതേസമയം 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിൻ 182 bhp പവറും 400 Nm torque ഉം സൃഷ്‌ടിക്കും. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി ഒരു ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുമായാണ് വരുന്നത്. എന്നാൽ പെട്രോൾ പതിപ്പ് പഴയ മോഡലിന്റെ ആറ് സ്പീഡ് യൂണിറ്റിനൊപ്പം എത്തും.

ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങി, ലോക്ക്ഡൗൺ മാറിയാൽ ഉടൻ വിപണിയിലേക്ക്

ഡീസലിന് പുതിയ എട്ട് സ്പീഡ് യൂണിറ്റ് ലഭിക്കുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഉയർന്ന മോഡലായ ജി‌എൽ‌എസ് ഡീസൽ പതിപ്പിൽ ഓൾ-വീൽ ഡ്രൈവും ലഭ്യമാകും. ഡിസൈൻ മാറ്റങ്ങളിൽ പുതിയ കാസ്കേഡിംഗ് ഗ്രിൽ, ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലൈറ്റുകൾ, ഫ്രണ്ട്, റിയർ ബമ്പറുകൾ എന്നിവ ഫെയ്‌സ്‌ലിഫ്റ്റിലെ ശ്രദ്ധേയ ഘടകങ്ങളാണ്.

MOST READ: ഇരുപതിന്റെ നിറവിൽ ഹ്യുണ്ടായിയുടെ ആദ്യ എസ്‌യുവി സാന്റ ഫെ

ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങി, ലോക്ക്ഡൗൺ മാറിയാൽ ഉടൻ വിപണിയിലേക്ക്

ഈ മാറ്റങ്ങൾക്ക് പുറമെ എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപഘടന മാറ്റമില്ലാതെ തുടരുന്നു. ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ അകത്തളത്തും ചില ശ്രദ്ധേയമായ പരിഷ്ക്കരണങ്ങൾ ഹ്യുണ്ടായി അവതരിപ്പിക്കുന്നുണ്ട്.

ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങി, ലോക്ക്ഡൗൺ മാറിയാൽ ഉടൻ വിപണിയിലേക്ക്

പുതിയ ഡാഷ്‌ബോർഡ് രൂപകൽപ്പനയാണ് ഏറ്റവും ആകർഷകം. ഹ്യുണ്ടായിയുടെ ബ്ലൂ ലിങ്ക് കണക്റ്റുചെയ്‌ത കാർ സവിശേഷതകൾ ഉൾക്കൊള്ളുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. വയർലെസ് ചാർജറുകൾ, പനോരമിക് സൺറൂഫ്, ഇലക്ട്രിക് ഫ്രണ്ട്-പാസഞ്ചർ സീറ്റ് ക്രമീകരണം എന്നിവയും ഫെയ്‌സ്‌ലിഫ്റ്റിൽ കാണാം.

MOST READ: എവിടേക്ക് വേണമെങ്കിലും മാറ്റി സ്ഥാപിക്കാം; തായ്‌ലൻഡിൽ വ്യത്യസ്ത ഡീലർഷിപ്പുമായി റോയൽ എൻഫീൽഡ്

ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങി, ലോക്ക്ഡൗൺ മാറിയാൽ ഉടൻ വിപണിയിലേക്ക്

ജി‌എൽ, ജി‌എൽ‌എസ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ഹ്യുണ്ടായി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കും. നിലവിലെ മോഡലിനെ അപേക്ഷിച്ച് വില വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ജീപ്പ് കോമ്പസ്, ഹോണ്ട സിആർ-വി എന്നൂ മോഡലുകളുമായാണ് എസ്‌യുവിയുടെ മത്സരം.

ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങി, ലോക്ക്ഡൗൺ മാറിയാൽ ഉടൻ വിപണിയിലേക്ക്

2019 ലോസ് ഏഞ്ചൽസ് ഓട്ടോ ഷോയിൽ പ്രദർശിപ്പിച്ച വിഷൻ ടി കൺസെപ്റ്റിനൊപ്പം ഹ്യുണ്ടായി അടുത്ത തലമുറ ട്യൂസോണിന്റെ കൺസെപ്റ്റ് പതിപ്പ് പരിചയപ്പെടുത്തിയിരുന്നു. ഈ വർഷം തന്നെ പുതുതലമുറ മോഡൽ അന്താരാഷ്ട്ര വിപണിയിൽ അരങ്ങേറ്റം കുറിക്കും.

More from DriveSpark

Article Published On: Monday, May 25, 2020, 12:42 [IST]
English summary
Hyundai Tucson facelift to launch in India soon. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X