S 1000 XR അഡ്വഞ്ചർ സ്പോർട്‌സ് ടൂററിന് പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ച് ബിഎംഡബ്ല്യു

2021 മോഡൽ വർഷം നിരവധി പുനരവലോകന നടപടികൾ തങ്ങളുടെ മോട്ടോർസൈക്കിളുകളിൽ കാണുമെന്ന് അറിയിച്ച് ബിഎംഡബ്ല്യു മോട്ടോറാഡ്. പുതുക്കിയ മോഡലുകൾ 2020 ഓഗസ്റ്റ് മുതൽ അന്താരാഷ്ട്ര വിപണിയിൽ ബുക്ക് ചെയ്യാൻ സാധിക്കും.

S 1000 XR അഡ്വഞ്ചർ സ്പോർട്‌സ് ടൂററിന് പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ച് ബിഎംഡബ്ല്യു

പരിഷ്ക്കരണം ലഭിക്കുന്ന മോഡലുകളുടെ പട്ടികയിൽ 2021 S 1000 XR അഡ്വഞ്ചർ സ്പോർട്സ് ടൂററും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ഇത് അടുത്തിടെയാണ് ഇന്ത്യൻ പ്രീമിയം മോട്ടോർസൈക്കിൾ ശ്രേണിയിൽ ഇടംപിടിച്ചത്.

S 1000 XR അഡ്വഞ്ചർ സ്പോർട്‌സ് ടൂററിന് പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ച് ബിഎംഡബ്ല്യു

S 1000 XR-ന്റെ ഏറ്റവും പുതിയ ആവർത്തനത്തിന് ഒരു പുതിയ നിറവും ഓപ്ഷണൽ ആക്സസറികളും ലഭിക്കുമെന്ന് ബിഎംഡബ്ല്യു മോട്ടോറാഡ് വ്യക്തമാക്കിയിട്ടുണ്ട്.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് 13-ലേക്ക് മാറ്റി സുപ്രീംകോടതി

S 1000 XR അഡ്വഞ്ചർ സ്പോർട്‌സ് ടൂററിന് പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ച് ബിഎംഡബ്ല്യു

നവീകരിച്ചെത്തുന്ന പാലറ്റിൽ ലൈറ്റ് വൈറ്റ് നോൺ-മെറ്റാലിക് കളർ റേസിംഗ് ബ്ലൂ മെറ്റാലിക്, റേസിംഗ് റെഡ് നോൺ-മെറ്റാലിക് പെയിന്റ് എന്നിവ ഉൾപ്പെടും. 2021 S 1000 XR ന് ടൈറ്റാനിയം സ്പോർട്സ് സൈലൻസർ, M എൻ‌ഡുറൻസ് ചെയിൻ, സ്പോർട്സ് വിൻഡ്ഷീൽഡ്, ലാപ് ടൈമറിനൊപ്പം അധിക കോർ സ്ക്രീൻ എന്നിവ ഓപ്ഷണൽ എക്സ്ട്രാ ആക്സസറികളായി ലഭിക്കും.

S 1000 XR അഡ്വഞ്ചർ സ്പോർട്‌സ് ടൂററിന് പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ച് ബിഎംഡബ്ല്യു

മോട്ടോർ സൈക്കിൾ നിറത്തിൽ ടാങ്ക് കവറും കാർഡ് പോക്കറ്റും ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നതും സ്വാഗതാർഹമാണ്. വിപുലീകരിച്ച ഉള്ളടക്കമുള്ള ടൂർ പാക്കേജ് യുഎസ്ബി ചാർജിംഗ് പോർട്ട്, 30 ലിറ്റർ, 49 ലിറ്റർ ടോപ്പ് കേസ് എന്നിവയ്ക്കുള്ള സംയോജിത ഹോൾഡറുള്ള പുതിയ ലഗേജ് റാക്ക് എന്നിവയും അവതരിപ്പിക്കും.

MOST READ: ശ്രേണിയില്‍ നിന്നും മോഡലുകളെ വെട്ടിക്കുറയ്ക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്‍

S 1000 XR അഡ്വഞ്ചർ സ്പോർട്‌സ് ടൂററിന് പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ച് ബിഎംഡബ്ല്യു

കൂടാതെ M ഡിവിഷൻ M മില്ലഡ് പാർട്സ് പാക്കേജ്, എം ഫോൾഡിംഗ് ബ്രേക്ക് ലിവർ, M ഫോൾഡിംഗ് ക്ലച്ച് ലിവർ, M എഞ്ചിൻ പ്രൊട്ടക്ടർ ഇടത്, M റൈഡർ ഫുട്‌റെസ്റ്റുകൾ, M പില്യൺ പാസഞ്ചർ ഫുട്‌റെസ്റ്റുകൾ എന്നിവയും കമ്പനി മോട്ടോർ സൈക്കിളിലേക്ക് ചേർക്കും.

S 1000 XR അഡ്വഞ്ചർ സ്പോർട്‌സ് ടൂററിന് പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ലിറ്റർ ക്ലാസ് അഡ്വഞ്ചർ സ്പോർട്സ് ടൂറർ മോഡലിന് ഇന്ത്യൻ വിപണിയിൽ 20,90,000 രൂപയാണ് എക്സ്ഷോറൂം വില. ഐസ് ഗ്രേ, റേസിംഗ് റെഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് നമ്മുടെ വിപണിയിൽ ബൈക്ക് ലഭ്യമാകുന്നത്.

MOST READ: ഹിമാലയനേക്കാൾ ഭാരം കുറവ്; VX310 അഡ്വഞ്ചർ ടൂറർ അവതരിപ്പിച്ച് സോണ്ടെസ്

S 1000 XR അഡ്വഞ്ചർ സ്പോർട്‌സ് ടൂററിന് പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ശ്രേണിയിലെ മറ്റ് മോഡലുകളെ പോലെ തന്നെ ഇന്ത്യയിലേക്ക് ഒരു CBU ഉൽപ്പന്നമായാണ് 2020 S 1000 XR‌ വിൽപ്പനയ്ക്ക് എത്തുന്നത്.

S 1000 XR അഡ്വഞ്ചർ സ്പോർട്‌സ് ടൂററിന് പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ആറ്-ആക്സിസ് IMU, കോർണറിംഗ് എ‌ബി‌എസ്, ലീനിയർ സെൻ‌സിറ്റീവ് ട്രാക്ഷൻ കൺ‌ട്രോൾ, ക്രൂയിസ് കൺ‌ട്രോൾ, ഡ്രാഗ് ടോർക്ക് കൺ‌ട്രോൾ, ബൈ ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ, ഹിൽ‌ അസിസ്റ്റ്, വീലി കൺ‌ട്രോൾ തുടങ്ങി നിരവധി സവിശേഷതകൾ‌ പ്രീമിയം ബൈക്കിൽ ഇടംപിടിക്കുന്നു.

More from DriveSpark

Article Published On: Friday, July 31, 2020, 14:29 [IST]
English summary
BMW S 1000 XR Introducing New M Sport Livery. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X