ആക്ടിവ 125, ആക്ടിവ 6G മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹോണ്ട

ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഏതാനും മോഡലുകളെ പിന്‍വലിച്ചതിന് പിന്നാലെ, ചില മോഡലുകളുടെ വില വര്‍ധിപ്പിച്ച് നിര്‍മ്മാതാക്കളായ ഹോണ്ട.

ആക്ടിവ 125, ആക്ടിവ 6G മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹോണ്ട

സ്‌കൂട്ടര്‍ ശ്രേണിയിലെ ജനപ്രീയ മോഡലുകളായ ആക്ടിവ 125, ആക്ടിവ 6G എന്നീ മോഡലുകളുടെ വിലയാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ആക്ടിവ 125 -നെ എഞ്ചിന്‍ നവീകരണത്തോടെ വിപണിയില്‍ എത്തിക്കുന്നത്.

ആക്ടിവ 125, ആക്ടിവ 6G മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹോണ്ട

സ്റ്റാന്റേര്‍ഡ്, അലോയി, ഡിലക്‌സ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 67,490 രൂപയും, അലോയി പതിപ്പിന് 70,990 രൂപയും, ഡീലക്സ് വകഭേദത്തിന് 74,490 രൂപയും എന്നിങ്ങനെയായിരുന്നു എക്സ്‌ഷോറൂം വില.

MOST READ: ഉടമകൾ ആശങ്കപ്പെടേണ്ടന്ന് ഫിയറ്റ്, പാർട്‌സിന് പ്രശ്‌നമുണ്ടാകില്ല!

ആക്ടിവ 125, ആക്ടിവ 6G മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹോണ്ട

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 68,042 രൂപ, അലോയി പതിപ്പിന് 71,542 രൂപ, ഡീലക്സ് വകഭേദത്തിന് 75,042 രൂപ എന്നിങ്ങനെയാണ് എക്സ്‌ഷോറൂം വില. 552 രൂപയുടെ വര്‍ധനവാണ് ഓരോ വകഭേദങ്ങളിലും ഉണ്ടായിരിക്കുന്നത്.

ആക്ടിവ 125, ആക്ടിവ 6G മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹോണ്ട

വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍ക്കൊള്ളിച്ചിട്ടില്ല. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ആക്ടിവ 6G -യെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. ഈ മോഡലിന്റെ വിലയില്‍ കമ്പനി വര്‍ധനവ് വരുത്തിയിട്ടുണ്ട്.

MOST READ: അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

ആക്ടിവ 125, ആക്ടിവ 6G മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹോണ്ട

വിപണിയില്‍ എത്തുമ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 63,912 രൂപയും ഡീലക്സ് മോഡലിന് 65,412 രൂപയുമായിരുന്നു എക്സ്‌ഷോറൂം വില. എന്നാല്‍ 552 രൂപയുടെ വര്‍ധനവ് ഈ മോഡലിലും കമ്പനി ഉള്‍പ്പെടുത്തി.

ആക്ടിവ 125, ആക്ടിവ 6G മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹോണ്ട

പുതുക്കിയ വില അനുസരിച്ച് ആക്ടിവ 6G-യ്ക്ക് ഇപ്പോള്‍ യഥാക്രമം Rs 64,464 രൂപയും Rs 65,964 രൂപയുമാണ് എക്‌സ്‌ഷോറും വില. ആക്ടിവ 5G വിപണിയില്‍ എത്തി രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ പതിപ്പിനെ കമ്പനി നിരത്തില്‍ എത്തിക്കുന്നത്.

MOST READ: കൊവിഡ്-19; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മെഡിക്കല്‍ ഗൗണ്‍ നിര്‍മ്മിക്കാനൊരുങ്ങി ഫോര്‍ഡ്

ആക്ടിവ 125, ആക്ടിവ 6G മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹോണ്ട

വിപണിയില്‍ ഉള്ള മോഡലുകളില്‍ നിന്നും നിരവധി മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്. ആറ് നിറങ്ങളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. ആക്ടിവ 5G -യില്‍ നിന്നും വ്യത്യസ്തമായി പുതുക്കിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, പുതിയ ഡിസൈനിലുള്ള ആപ്രോണ്‍ എന്നിവ ആക്ടിവ 6G -യുടെ സവിശേഷതകളാണ്.

ആക്ടിവ 125, ആക്ടിവ 6G മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹോണ്ട

ആക്ടിവ 125 ബിഎസ് VI പതിപ്പില്‍ കണ്ടിരുന്ന സൈലന്റ് സ്റ്റാര്‍ട്ട് സിസ്റ്റം പുതിയ പതിപ്പിലും ഇടംപിടിച്ചിട്ടുണ്ട്. മുന്നില്‍ 12 ഇഞ്ച് ടയറിനൊപ്പം ടെലിസ്‌കോപിക് ഫോര്‍ക്കുകളും നല്‍കിയിട്ടുണ്ട. ആക്ടിവ 5G -യില്‍ 10 ഇഞ്ച് ടയറുകളായിരുന്നു ഹോണ്ട നല്‍കിയിരുന്നത്.

MOST READ: ജുപ്പിറ്റർ ഗ്രാൻഡെ പതിപ്പിനെ താൽക്കാലികമായി പിൻവലിച്ച് ടിവിഎസ്

ആക്ടിവ 125, ആക്ടിവ 6G മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹോണ്ട

എഞ്ചിന്‍ സ്റ്റാര്‍ട്ട്, സ്റ്റോപ് ബട്ടണ്‍, പകുതി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, മള്‍ട്ടി-ഫങ്ഷന്‍ കീ, വലിയ സീറ്റ്, 18 ലിറ്റര്‍ സ്റ്റോറേജ് സ്പെയ്സ്, വലിയ വീല്‍ബേസ് എന്നിവയും പുതിയ പതിപ്പിന്റെ സവിശേഷതകളാണ്.

ആക്ടിവ 125, ആക്ടിവ 6G മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹോണ്ട

110 സിസി ബിഎസ് VI എഞ്ചിന്‍ കരുത്തിലാണ് പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. ബിഎസ് IV നിന്ന് VI -ലേക്ക് എഞ്ചിന്‍ നവീകരിച്ചപ്പോള്‍ കരുത്ത് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. പുതിയ ബിഎസ് VI എഞ്ചിന്‍ 8,000 rpm -ല്‍ 7.6 bhp കരുത്ത് ഉത്പാദിപ്പിക്കും.

More from DriveSpark

Article Published On: Thursday, April 16, 2020, 14:24 [IST]
English summary
BS6 Honda Activa 125 and Activa 6G Price Increased. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X