ബിഎസ് VI ബുള്ളറ്റ് 350 വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

2020 മാര്‍ച്ച് മാസത്തിലാണ് ബുള്ളറ്റ് 350 ബിഎസ് VI പതിപ്പിനെ റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ അവതരിപ്പിക്കുന്നത്. കിക്ക് സ്റ്റാര്‍ട്ട് പതിപ്പിന് 1.21 ലക്ഷവും, ഇലക്ട്രിക്ക് സ്റ്റാര്‍ട്ട് പതിപ്പിന് 1.37 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില.

ബിഎസ് VI ബുള്ളറ്റ് 350 വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡിന്റെ ബൈക്ക് ശ്രേണിയിലെ ഏറ്റവും വിലക്കുറവുള്ള മോഡല്‍ എന്ന ഖ്യാതിയോടെയാണ് ബൈക്ക് വിപണിയില്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബൈക്കിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയിരിക്കുകയാണ് കമ്പനി.

ബിഎസ് VI ബുള്ളറ്റ് 350 വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇരുപതിപ്പുകളിലും 2,755 രൂപയുടെ വര്‍ധനവാണ് കമ്പനി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. വിപണിയില്‍ എത്തിയ ശേഷം ഇത് ആദ്യമായിട്ടാണ് വാഹനത്തിന്റെ വിലയില്‍ കമ്പനി വര്‍ധനവ് വരുത്തുന്നത്.

MOST READ: കെടിഎം, ഹസ്ഖ്‌വര്‍ണ മോഡലുകളുടെ വില വർധിപ്പിച്ചു

ബിഎസ് VI ബുള്ളറ്റ് 350 വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

വില വര്‍ധിപ്പിച്ചാലും ബ്രാന്‍ഡിന്റെ നിരയിലെ താങ്ങാവുന്ന മോഡല്‍ തന്നെയാണ് ബിഎസ് VI ബുള്ളറ്റ് 350. നേരത്തെ ക്ലാസിക് 350, ബിഎസ് VI ഹിമാലയന്‍ മോഡലുകളുടെയും വില കമ്പനി വര്‍ധിപ്പിച്ചിരുന്നു. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള 346 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

ബിഎസ് VI ബുള്ളറ്റ് 350 വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഈ എഞ്ചിന്‍ 5,250 rpm-ല്‍ 19.1 bhp കരുത്തും 4000 rpm-ല്‍ 28 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. എഞ്ചിന്‍ നവീകരണത്തിന് പുറമെ പുതിയ ബുള്ളറ്റ് 350 ബിഎസ് VI -ല്‍ മറ്റ് മാറ്റങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല.

MOST READ: ലോക്ക്ഡൗണിലും 5000 യൂണിറ്റോളം ബുക്കിംഗ് നേടിയെടുത്ത് ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

ബിഎസ് VI ബുള്ളറ്റ് 350 വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പഴയ മോഡലിലെന്ന പോലെ തന്നെ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഹെഡ്ലാമ്പിന്റെ ഇരുവശത്തും ചെറിയ ഫോഗ്‌ലാമ്പുകള്‍, സിംഗിള്‍-പീസ് ട്യൂബുലാര്‍ ഹാന്‍ഡില്‍ബാര്‍, സിംഗിള്‍-പീസ് സീറ്റ്, ക്രോം എക്സ്ഹോസ്റ്റ്, ക്ലാസിക് റിയര്‍വ്യൂ മിററുകള്‍ തുടങ്ങിയവ ഇടംപിടിച്ചിരിക്കുന്നു.

ബിഎസ് VI ബുള്ളറ്റ് 350 വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

അതേസമയം മോഡലുകള്‍ക്ക് പ്രത്യേക ഇളവുകളുമായി റോയല്‍ എന്‍ഫീല്‍ഡ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മൊത്തം 10,000 രൂപയുടെ ഇളവുകളാണ് പുതിയ ബൈക്കിനൊപ്പം കമ്പനി വാഗ്ദാനം ചെയ്യുന്നത്.

MOST READ: വാഹനം സര്‍വീസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിലിരുന്നു കാണാം; സര്‍വം ഡിജിറ്റല്‍മയമാക്കി മഹീന്ദ്ര

ബിഎസ് VI ബുള്ളറ്റ് 350 വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ദീര്‍ഘിപ്പിച്ച വാറന്റി, അക്‌സസറികള്‍ തുടങ്ങിയവയാണു പുതിയ ബൈക്കിനൊപ്പം റോയല്‍ എന്‍ഫീല്‍ഡ് സൗജന്യമായി നല്‍കുക. എന്നാല്‍ മെയ് 31 നകം മുഴുവന്‍ വിലയുമടച്ച് പുതിയ ബൈക്ക് സ്വന്തമാക്കുന്നവര്‍ക്കു മാത്രമാണ് ഈ പ്രത്യേക ആനുകൂല്യം ലഭിക്കുക.

ബിഎസ് VI ബുള്ളറ്റ് 350 വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

മെയ് 31 നകം പണമടച്ച ശേഷം പിന്നീട് ബൈക്കിന്റെ ഡെലിവറി സ്വീകരിക്കുന്നവര്‍ക്കും പ്രത്യേക ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്നു കമ്പനി അറിയിച്ചിട്ടുണ്ട്. പ്രത്യേക ഇളവിന്റെ ഭാഗമായി ദീര്‍ഘിപ്പിച്ച വാറന്റി തിരഞ്ഞെടുക്കണമെന്ന് നിര്‍ബന്ധമാണ്, 5000 രൂപയോളമാണ് എക്സ്റ്റന്‍ഡഡ് വാറന്റിയുടെ മൂല്യം.

MOST READ: പുതുമ കാത്ത് സൂക്ഷിക്കുന്ന പഴയ വാഹനങ്ങൾ

ബിഎസ് VI ബുള്ളറ്റ് 350 വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

അവശേഷിക്കുന്ന 5000 രൂപയ്ക്ക് ഉപയോക്താവിന് ഇഷ്ടമുള്ള അക്‌സസറികളും റൈഡിങ് ഗീയര്‍ പോലുള്ളവ തെരഞ്ഞെടുക്കാം. അതുപോലെ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമായ അക്‌സസറികള്‍ മാത്രമാണ് ഈ പ്രത്യേക പദ്ധതി പ്രകാരം സൗജന്യമായി ലഭിക്കുകയെന്നും റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Royal Enfield Bullet 350 BS6 Gets Its First Price Hike. Read in Malayalam.
Story first published: Saturday, May 16, 2020, 21:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X