പുതുമ കാത്ത് സൂക്ഷിക്കുന്ന പഴയ വാഹനങ്ങൾ
ഇന്ത്യയിൽ ഒരു കാറിന്റെ ശരാശരി ആയുസ് ഏകദേശം അഞ്ച് മുതൽ ആറ് വർഷം വരെയാണ്. എങ്കിലും ചില കാറുകൾ കൂടുതൽ വർഷം വിപണിയിൽ പിടിച്ചു നിൽക്കുന്നുമുണ്ട്. അതിലെ പ്രധാന മോഡലുകളാണ് ലാഡർ ഫ്രെയിമിൽ ഒരുങ്ങിയിരിക്കുന്ന യൂട്ടിലിറ്റി വാഹനങ്ങൾ.

എന്നിരുന്നാലും ഇതിൽ നിന്നും വ്യത്യസ്‌തമായി ചില കാറുകൾ ഇന്നും നമ്മുടെ വിപണിയിൽ അരങ്ങുവാഴുന്നുണ്ട്. ചുരുങ്ങിയത് ഏഴ് വർഷങ്ങൾക്ക് മുമ്പെങ്കിലും വിൽപ്പനക്ക് എത്തി ഇന്നും മികച്ച രീതിയിൽ മുന്നേറുന്ന ചില മോഡലുകളെ നമുക്ക് പരിചയപ്പെടാം.

ഫോക്‌സ്‌വാഗണ്‍ പോളോ
ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണ്‍ 2009-ൽ ആണ് ഹാച്ച്ബാക്ക് വിഭാഗത്തിലേക്ക് പോളോ അവതരിപ്പിക്കുന്നത്. 11 വർഷം പഴക്കമുള്ള മോഡൽ ഇന്നും വിപണിയിലെ താരം തന്നെയാണ്. ധാരാളം എഞ്ചിൻ-ഗിയർബോക്സ് കോമ്പിനേഷനുകളും ലിമിറ്റഡ് എഡിഷൻ മോഡലുകളെയും കാലത്തിനനുസരിച്ച് എത്തിച്ചതാണ് പോളോയുടെ വിജയമന്ത്രം.
MOST READ: പെട്രോൾ കരുത്തിലെത്തുന്ന മാരുതി എസ്-ക്രോസ് ഈ മാസം വിപണിയിലേക്ക്

പ്രതിമാസം ചുരുങ്ങിയത് 1,000 മുതൽ 2,000 യൂണിറ്റ് വരെ വിൽപ്പന നേടിയെടുക്കാനും ഫോക്‌സ്‌വാഗണിന് സാധിക്കുന്നുണ്ട്. അടുത്തിടെ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച് വിൽപ്പനക്ക് എത്തിയതും പോളോ ഇനിയും ദീർഘനാൾ വിപണിയിൽ തുടരുമെന്ന സൂചന നൽകുന്നു.

മാരുതി സുസുക്കി ഈക്കോ
എഞ്ചിൻ പരിഷ്ക്കരണം മാറ്റിനിർത്തിയാൽ 2010-ൽ ആരംഭിച്ച ഇക്കോ അതേപടി തുടരുന്നു. തുടക്ക കാലത്ത് 1.3 ലിറ്റർ എഞ്ചിനുമായി എത്തിയപ്പോൾ നിലവിൽ മാരുതിയുടെ K12 എഞ്ചിൻ സീരിസുമായാണ് എത്തുന്നത്. ഒമിനിയുടെ പിൻഗാമിയായാണ് ഇപ്പോൾ വാഹനത്തിന്റെ വിപണിയിലെ സ്ഥാനം. അത് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും മാരുതിക്ക് സാധിക്കുന്നുണ്ട്.
MOST READ: പ്രീമിയം സവിശേഷതകളോടെ 2020 സുസുക്കി സ്വിഫ്റ്റ് സ്പോർട്ട്

ഫോക്‌സ്‌വാഗണ്‍ വെന്റോ
ഫോക്‌സ്‌വാഗണ്‍ പോളോയുടെ കോംപാക്‌ട് സെഡാൻ പതിപ്പാണ് വെന്റോ. ഇത് 2011-ലാണ് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നത്. നിലവിൽ കാര്യമായ ജനപ്രീതിയില്ല എന്നുള്ളത് സത്യമാണെങ്കിലും സെഡാനെ വിപണിയിൽ നിന്നും ഔദ്യോഗികമായി പിൻവലിക്കാൻ ജർമൻ ബ്രാൻഡ് തയാറായിട്ടില്ല.

മാരുതി സുസുക്കി ആൾട്ടോ 800
2012 ൽ അടിമുടി മാറ്റവുമായെത്തിയ മാരുതിയുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക് മോഡൽ എട്ട് വർഷത്തോളമായി വിപണിയിലെ നിറ സാന്നിധ്യമാണ്.
MOST READ: കൊവിഡ് പ്രതിസന്ധി; ആറ്റം ഈ വർഷം പുറത്തിറക്കില്ലെന്ന് മഹീന്ദ്ര

വിപണിയിലെ ട്രെൻഡിന് അനുസരിച്ച് ചെറിയ ഫീച്ചർ നവീകരണങ്ങൾ ലഭിച്ചതൊഴിച്ചാൽ ബമ്പർ / ഹെഡ്‌ലാമ്പ് മേക്ക് ഓവർ, ഷീറ്റ് മെറ്റൽ, എഞ്ചിൻ എന്നിവയിലൊന്നും കമ്പനി മാറ്റം വരുത്താൻ തയാറായിട്ടില്ല. എന്നിട്ടും വിപണിയിൽ മേശമല്ലാത്ത വിൽപ്പന കാർ നേടുന്നുണ്ട്.

ഫോർഡ് ഇക്കോസ്പോർട്ട്
2013-ൽ ആരംഭിച്ച ഇതിന് അടുത്തിടെ വലിയൊരു പരിഷ്ക്കരണം ലഭിച്ചു. എഞ്ചിനുകൾ, സവിശേഷതകൾ മുതലായവ നവീകരിച്ചു കൊണ്ട് ഫോർഡ് ഈ കാറിനെ പ്രസക്തമാക്കുന്നതിൽ വിജയിച്ചു. എതിരാളി മോഡലുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഏറ്റവും പഴക്കം ചെന്നയാളാണെങ്കിലും മികച്ച വിൽപ്പന നേടാൻ അമേരിക്കൻ ബ്രാൻഡിനെ ഇത് സഹായിക്കുന്നുണ്ട്.
MOST READ: കൊറോണ ഇഫക്ട്; പുതിയ വാഹനം വേണ്ടെന്നുവെച്ച് രാഷ്ട്രപതി

സ്കോഡ ഒക്‌ടാവിയ
2013 ൽ ആരംഭിച്ച മൂന്നാംതലമുറ ഒക്‌ടാവിയയെ മാറ്റിസ്ഥാപിക്കാനുള്ള പുറപ്പാടിലാണ് സ്കോഡ. ഈ സെഗ്മെന്റിലെ ഏറ്റവും ജനപ്രിയമായ മോഡലുകളിൽ ഒന്നാണ് ഈ ചെക്ക് റിപ്പബ്ളിക്കൻ കാർ. പുതിയ മോഡൽ എത്തുന്ന വാർത്ത പ്രചരിക്കുന്നുണ്ടെങ്കിലും വിപണിയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ ഒക്‌ടാവിയക്ക് സാധിക്കുന്നുണ്ട്.

ഹ്യുണ്ടായി ഗ്രാൻഡ് i10
2013-ൽ അവതരിപ്പിച്ച ഗ്രാൻഡ് i10 ഇപ്പോൾ നിയോസെന്ന രണ്ടാംതലമുറ മോഡലിലാണ് എത്തുന്നതെങ്കിലും നിലവിൽ വിൽപ്പനക്ക് എത്തുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. എങ്കിലും ഗ്രാൻഡ് i10 ഉടൻ തന്നെ വിപണിയിൽ നിന്നും പിൻമാറുമെന്നാണ് സൂചന.


Click it and Unblock the Notifications








