കൊവിഡ് പ്രതിസന്ധി; ആറ്റം ഈ വർഷം പുറത്തിറക്കില്ലെന്ന് മഹീന്ദ്ര

ഈ വർഷം ജനുവരിയിൽ ആദ്യത്തെ ക്വാഡ്രിസൈക്കിളിന്റെ ലെഞ്ച് സ്ഥിരീകരിച്ച മഹീന്ദ്ര എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു.

കൊവിഡ് പ്രതിസന്ധി; ആറ്റം ഈ വർഷം പുറത്തിറക്കില്ലെന്ന് മഹീന്ദ്ര

പിന്നീട് ഓട്ടോ എക്സ്പോ 2020 -ൽ മഹീന്ദ്ര ആറ്റം എന്ന ഈ മോഡൽ നകാണാൻ ഞങ്ങൾക്ക് അവസരം ലഭിച്ചിരുന്നു. അവിടെ സന്ദർശകർക്ക് എക്സ്പോ മാർട്ട് പരിസരത്ത് ഒരു ചെറു സവാരി നടത്താനുള്ള അവസരവും മഹീന്ദ്ര ഒരുക്കിയിരുന്നു.

കൊവിഡ് പ്രതിസന്ധി; ആറ്റം ഈ വർഷം പുറത്തിറക്കില്ലെന്ന് മഹീന്ദ്ര

ഈ വർഷം മൂന്നാം പാദത്തിൽ വാഹനം വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നിരുന്നാലും നിലവിലെ സാഹചര്യത്തിൽ മറ്റ് പല പദ്ധതികളെയും പോലെ, ക്വാഡ്രിസൈക്കിളിന്റെ ലോഞ്ചും നിർമ്മാതാക്കൾ മുന്നോട്ട് നീട്ടിയിരിക്കുകയാണ്.

MOST READ: പുതിയ i20 ഈ വർഷം തന്നെ എത്തും; ലോഞ്ച് തീയതിയിൽ മാറ്റമില്ലെന്ന് ഹ്യുണ്ടായി

കൊവിഡ് പ്രതിസന്ധി; ആറ്റം ഈ വർഷം പുറത്തിറക്കില്ലെന്ന് മഹീന്ദ്ര

eKUV100, ആറ്റം എന്നീ രണ്ട് ഉൽപ്പന്നങ്ങളും ഹ്രസ്വകാലത്തിനുള്ളിൽ വിപണിയിൽ എത്തേണ്ടതായിരുന്നു, തീർച്ചയായും ഈ സാമ്പത്തിക വർഷത്തിൽ തന്നെ ഇവ വിൽപ്പനയ്ക്ക് എത്താൻ സജ്ജമായിരുന്നു എന്ന് മഹീന്ദ്ര സെയിൽസ് & മാർക്കറ്റിംഗ് ചീഫ് വീജയ് റാം നക്ര പറഞ്ഞു.

കൊവിഡ് പ്രതിസന്ധി; ആറ്റം ഈ വർഷം പുറത്തിറക്കില്ലെന്ന് മഹീന്ദ്ര

നിലവിലെ സാഹചര്യത്തിൽ ടെസ്റ്റിംഗ്, മൂല്യനിർണ്ണയം, ഘടകഭാഗങ്ങളുടെ വിതരണം എന്നിവ ബാധിക്കപ്പെട്ടിരിക്കുകയാണ്. ഇവയെല്ലാം പഴയതു പോലെ ആവാൻ കുറച്ച് കാലതാമസമുണ്ടാകുമെന്നും, ഈ നഷ്ടപ്പെട്ട സമയം വീണ്ടെടുക്കാൻ തങ്ങൾക്ക് ചെയ്യാവുന്നതെല്ലാം കമ്പനി പരിശോധിക്കുകയാണെന്നും ഇതിന് എത്രയും പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: സെൽഫ് ചാർജിംഗ് നിസാൻ കിക്‌സ് ഇ-പവർ ഇന്ന് എത്തും, കാണാം ടീസർ വീഡിയോ

കൊവിഡ് പ്രതിസന്ധി; ആറ്റം ഈ വർഷം പുറത്തിറക്കില്ലെന്ന് മഹീന്ദ്ര

ലോ-വോൾട്ടേജ് മോഡലുകൾ പുറത്തിറക്കുന്ന കമ്പനിയുടെ ബെംഗളൂരു പ്ലാന്റിലാവും പ്രൊഡക്ഷൻ സ്‌പെക്ക് മഹീന്ദ്ര ആറ്റം അസംബിൾ ചെയ്യുന്നത്. ക്വാഡ്രൈസൈക്കിൾ വാഹനങ്ങളുടെ ശ്രേണിയിലേക്ക് നോക്കിയാൽ ആറ്റത്തിന് 15 കിലോവാട്ടിന് താഴെയാണ് പവർ ഔട്ട്പുട്ട്.

കൊവിഡ് പ്രതിസന്ധി; ആറ്റം ഈ വർഷം പുറത്തിറക്കില്ലെന്ന് മഹീന്ദ്ര

വാഹനത്തിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 70 കിലോമീറ്ററായി നിർമ്മാതാക്കൾ പരിമിതപ്പെടുത്തും. മഹീന്ദ്ര ഇതുവരെ 150 കോടി രൂപ ക്വാഡ്രൈസൈക്കിളിലും 250 കോടി രൂപ ബെംഗളൂരു പ്ലാന്റിലെ പുതിയ അസംബ്ലി ലൈനിലും നിക്ഷേപിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള ഗവേഷണ-വികസന കേന്ദ്രത്തിൽ 500 കോടി രൂപ നിക്ഷേപിക്കാനും നിർമ്മാതാക്കൾ പദ്ധതിയിടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Atom Launch Postponed. Read in Malayalam.
Story first published: Friday, May 15, 2020, 21:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X