പുതിയ i20 ഈ വർഷം തന്നെ എത്തും; ലോഞ്ച് തീയതിയിൽ മാറ്റമില്ലെന്ന് ഹ്യുണ്ടായി

കൊറോണ വൈറസ് മഹാമാരിയും തുടർന്നുള്ള ലോക്ക്ഡൗണും പല നിർമ്മാതാക്കളുടേയും സമയക്രമങ്ങൾക്കും ഷെഡ്യൂളുകൾക്കും ഒരു വലിയ പ്രഹരമാണ് നൽകിയത്.

പുതിയ i20 ഈ വർഷം തന്നെ എത്തും; ലോഞ്ച് തീയതിയിൽ മാറ്റമില്ലെന്ന് ഹ്യുണ്ടായി

പ്രത്യേകിച്ചും പുതിയ കാർ ലോഞ്ചുകളുടെ കാര്യത്തിൽ ഇത് വലിയൊരു തിരിച്ചടിയാണ്. എന്നിരുന്നാലും, പുതിയ ഹ്യുണ്ടായി i20 ഷെഡ്യൂൾ ചെയ്ത തീയതിക്ക് തന്നെ എത്തും.

പുതിയ i20 ഈ വർഷം തന്നെ എത്തും; ലോഞ്ച് തീയതിയിൽ മാറ്റമില്ലെന്ന് ഹ്യുണ്ടായി

പുതിയ i20 -യുടെ ലോഞ്ച് ഷെഡ്യൂളിൽ മാറ്റമൊന്നുമില്ല എന്ന് ഹ്യുണ്ടായി ഇന്ത്യയുടെ സെയിൽസ്, മാർക്കറ്റിംഗ് ആൻഡ് സർവീസ് ഡയറക്ടർ തരുൺ ഗാർഗ് പറഞ്ഞു.

MOST READ: ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ അവതരിപ്പിച്ച് ഡാറ്റ്സന്‍

പുതിയ i20 ഈ വർഷം തന്നെ എത്തും; ലോഞ്ച് തീയതിയിൽ മാറ്റമില്ലെന്ന് ഹ്യുണ്ടായി

നിലവിലെ വിപണി സാഹചര്യങ്ങളും ലോക്ക്ഡൗൺ നീട്ടുന്നതിനുള്ള ചർച്ചകളും കാരണം, ഇപ്പോൾ, ഹ്യുണ്ടായി ഉത്സവ സീസണിൽ വാഹനം പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് ശക്തമായ ഡിമാൻഡുള്ള ഒരു സനമയമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ i20 ഈ വർഷം തന്നെ എത്തും; ലോഞ്ച് തീയതിയിൽ മാറ്റമില്ലെന്ന് ഹ്യുണ്ടായി

ഇതിനർത്ഥം അന്താരാഷ്ട്ര വിപണികളിൽ വെളിപ്പെടുത്തി എട്ട് മാസത്തിന് ശേഷമാവും മൂന്നാം തലമുറ i20 ഇന്ത്യയിൽ എത്തുന്നത് എന്നാണ്. എന്നിരുന്നാലും, പുറത്തിറക്കിയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ-സ്പെക്ക് i20 -ക്ക് കുറച്ച് മാറ്റങ്ങളുണ്ടാകും.

MOST READ: മെർസിഡീസിന്റെ എഞ്ചിൻ ഉപയോഗിക്കാൻ റെനോയും നിസാനും, അരങ്ങേറ്റം കിക്‌സിലൂടെ

പുതിയ i20 ഈ വർഷം തന്നെ എത്തും; ലോഞ്ച് തീയതിയിൽ മാറ്റമില്ലെന്ന് ഹ്യുണ്ടായി

അതിൽ ഏറ്റവും പ്രധാനമായി വാഹനത്തിന്റെ നീളം നാലു മീറ്റർ മാർക്കിന് താഴെയായിരിക്കും എന്നതാണ്. അന്താരാഷ്ട്ര-സ്പെക്ക് i20 4,040 mm നീളമുള്ളതാണ്. 4,034 mm നീളമുണ്ടായിരുന്ന മുൻ തലമുറ i20 -യുടെയും സ്ഥിതി ഇതായിരുന്നു. ഇന്ത്യയുടെ അഭിരുചിക്കനുസരിച്ച് സ്പോർട്ടി രൂപത്തിലുള്ള പ്രീമിയം ഹാച്ച്ബാക്കിൽ കുറച്ച് സ്റ്റൈലിംഗ് മാറ്റങ്ങൾ പ്രതീക്ഷിക്കാം.

പുതിയ i20 ഈ വർഷം തന്നെ എത്തും; ലോഞ്ച് തീയതിയിൽ മാറ്റമില്ലെന്ന് ഹ്യുണ്ടായി

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ, ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള സ്‌പോർടി 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ഹ്യുണ്ടായി വാഹനത്തിൽ വാഗ്ദാനം ചെയ്യും.

MOST READ: അർബൻ ക്രൂയിസർ ഓഗസ്റ്റിൽ എത്തും; ടൊയോട്ടയ്ക്കായി വിറ്റാര ബ്രെസയുടെ വിതരണം ആരംഭിക്കാൻ മാരുതി

പുതിയ i20 ഈ വർഷം തന്നെ എത്തും; ലോഞ്ച് തീയതിയിൽ മാറ്റമില്ലെന്ന് ഹ്യുണ്ടായി

മുൻഗാമിയെപ്പോലെ, പുതിയ i20 നിരവധി സവിശേഷതകളും സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുന്നു. പുതിയ ഇന്റീരിയർ ലേയൗട്ട്, നാല്-സ്‌പോക്ക് സ്റ്റിയറിംഗ് യൂണിറ്റും, ഡാഷ്‌ബോർഡിൽ ഉയരത്തിൽ മൗണ്ട് ചെയ്ത 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും ഉൾപ്പെടുന്നു.

പുതിയ i20 ഈ വർഷം തന്നെ എത്തും; ലോഞ്ച് തീയതിയിൽ മാറ്റമില്ലെന്ന് ഹ്യുണ്ടായി

ആധുനിക അനുഭവം നൽകുന്നതിന്, കൊറിയൻ ബ്രാൻഡ് 10.25 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സംവിധാനം, ഹ്യുണ്ടായിയുടെ ബ്ലൂ ലിങ്ക് ഇൻ-കാർ കണക്റ്റിവിറ്റി സ്യൂട്ട്, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് എന്നിവ ഉപയോഗിച്ച് പുതിയ ഹാച്ച്ബാക്കിന്റെ ഉയർന്ന വകഭേദങ്ങൾ സജ്ജമാക്കും.

MOST READ: സാമൂഹിക അകലം പാലിക്കുന്ന ബസുമായി APSRTC

പുതിയ i20 ഈ വർഷം തന്നെ എത്തും; ലോഞ്ച് തീയതിയിൽ മാറ്റമില്ലെന്ന് ഹ്യുണ്ടായി

ആംബിയന്റ് ഇന്റീരിയർ ലൈറ്റിംഗ്, ഡ്രൈവ് മോഡുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എട്ട് സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകൾ അന്താരാഷ്ട്ര മോഡലിൽ ലഭ്യമാണെങ്കിലും, ഇന്ത്യ-സ്പെക്ക് i20 അവയ്ക്ക് ലഭിക്കുമോയെന്ന് കണ്ടറിയണം.

പുതിയ i20 ഈ വർഷം തന്നെ എത്തും; ലോഞ്ച് തീയതിയിൽ മാറ്റമില്ലെന്ന് ഹ്യുണ്ടായി

മുമ്പത്തെപ്പോലെ, പുതിയ ഹ്യുണ്ടായി i20 മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ, ടാറ്റ ആൾട്രോസ്, ഹോണ്ട ജാസ് എന്നിവയോട് മത്സരിക്കും. 6-12 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ വാഹനം പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hero Electric introduces 3 day return offer for online buyers. Read in Malayalam.
Story first published: Thursday, May 14, 2020, 20:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X