സാമൂഹിക അകലം പാലിക്കുന്ന ബസുമായി APSRTC

കൊറോണ എന്ന മഹാമാരി നമ്മുടെ എല്ലാം ജീവിതത്തെ കീഴ്മേൽ മറിച്ച ഒരു സംഭവമായി മാറുകയാണ്. ഇനിയുള്ള ജീവിതശൈലിയും യാത്രാ മാർഗങ്ങളും മറ്റും എങ്ങനെയാവും എന്ന് ആർക്കും പറയാൻ പറ്റില്ല.

സാമൂഹിക അകലം പാലിക്കുന്ന ബസുമായി APSRTC

ആളുകൾ സുരക്ഷക്കായി ഇനി പൊതു യാത്ര മാർഗങ്ങൾ ഉപയോഗിക്കാതെ സ്വന്തം വാഹനങ്ങളിലേക്ക് തിരിയും എന്ന് നിർവധി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ പൊതു യാത്രാ മാർഗങ്ങൾക്കും നിരവധി മാറ്റങ്ങൾ വരുത്താനുള്ള ശ്രമത്തിലാണ് പല സംസ്ഥാനങ്ങളും.

സാമൂഹിക അകലം പാലിക്കുന്ന ബസുമായി APSRTC

ഇതിനോടനുബന്ധിച്ച് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (APSRTC) ഒരു ബസ് പ്രോട്ടോടൈപ്പ് രൂപകൽപ്പന ചെയ്തിരിക്കുകയാണ്. സാമൂഹിക അകലം നിലനിർത്തുന്ന തരത്തിലാണ് ബസിനുള്ളിൽ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.

MOST READ: അംബാനി കുടുംബത്തിന്റെ ആഢംബര എസ്‌യുവികൾ

സാമൂഹിക അകലം പാലിക്കുന്ന ബസുമായി APSRTC

പ്രോട്ടോടൈപ്പിന്റെ ഒരു ബ്ലൂപ്രിന്റ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിക്ക് അധികൃതർ അയച്ചിട്ടുണ്ട്. പദ്ധതിയുമായി മുന്നോട്ട് പോകാൻ RTC അനുമതിക്കായി കാത്തിരിക്കുകയാണ്.

സാമൂഹിക അകലം പാലിക്കുന്ന ബസുമായി APSRTC

രാജ്യത്ത് ബസ് സർവീസ് ഉടൻ പുനരാരംഭിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതിനാൽ, സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള വ്യവസ്ഥകളോടെ ബസുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി യാത്രക്കാർക്കായി സേവനങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ച് RTC ആലോചിക്കുന്നു.

MOST READ: യൂറോപ്പിൽ ഹൈലാൻഡറിനെ പരിചയപ്പെടുത്തി ടൊയോട്ട, വിപണിയിലേക്ക് അടുത്ത വർഷം

സാമൂഹിക അകലം പാലിക്കുന്ന ബസുമായി APSRTC

സംരംഭത്തിന്റെ ഭാഗമായി വിജയവാഡയിലെ RTC അധികൃതർ യാത്രക്കാർക്ക് സാമൂഹിക അകലം ഉറപ്പാക്കുന്നതിന് 36 സീറ്റർ സൂപ്പർ ആഡംബര വാഹനം ഉപയോഗിച്ച് മൂന്ന് നിര സീറ്റുകളുള്ള 26 സീറ്റർ ബസ് രൂപകൽപ്പന ചെയ്തിട്ടുണ്ട്.

സാമൂഹിക അകലം പാലിക്കുന്ന ബസുമായി APSRTC

യാത്രാ തീയതിക്ക് ഒരാഴ്ച മുമ്പ് സീറ്റ് റിസർവ് ചെയ്യാമെന്നതിനാൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന് പ്രാധാന്യം നൽകി ക്യാഷ്ലെസ് ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

MOST READ: ഓഫ് റോഡ് പ്രേമികൾക്ക് സന്തോഷിക്കാം! ഉടൻ വിപണിയിൽ എത്തുന്നത് അഞ്ച് 4×4 എസ്‌യുവികൾ

സാമൂഹിക അകലം പാലിക്കുന്ന ബസുമായി APSRTC

കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടിയായി മാർച്ച് 25 ന് എല്ലാ പാസഞ്ചർ സർവീസുകളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ച RTC, ലോക്ക്ഡൗൺ അവസാനിച്ചതിന് ശേഷം മെയ് 18 മുതൽ ബസ് സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല.

സാമൂഹിക അകലം പാലിക്കുന്ന ബസുമായി APSRTC

എന്നിരുന്നാലും, സേവനങ്ങൾ പുനരാരംഭിക്കാനുള്ള തങ്ങളുടെ തയ്യാറെടുപ്പിന്റെ ഭാഗമായി, യാത്രക്കാർക്കിടയിൽ ശാരീരിക അകലം ഉറപ്പാക്കുന്ന തരത്തിൽ സീറ്റുകൾ ക്രമീകരിച്ച് ഒരു പ്രോട്ടോടൈപ്പ് RTC വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്ന് അധികൃതർ അറിയിച്ചു. മുഖ്യമന്ത്രിയുടെ അംഗീകാരത്തിനുശേഷം കൂടുതൽ ബസുകൾ 26 സീറ്റുള്ള വാഹനങ്ങളാക്കി മാറ്റുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Image Courtesy: Prasant Madugula, EPS

MOST READ: മികച്ച മൈലേജ് നൽകുന്ന അഞ്ച് ബി‌എസ് VI മാരുതി കാറുകൾ

സാമൂഹിക അകലം പാലിക്കുന്ന ബസുമായി APSRTC

വാഹനത്തിന്റെ സീറ്റുകളുടെ ശേഷി 36 ൽ നിന്ന് 26 ആയി കുറച്ചിട്ടുണ്ട്, അതായത് യാത്രക്കാരുടെ ഒക്യുപൻസി റേഷിയോ 70 ശതമാനമായിരിക്കും. മെയ് 18 നകം നൂറോളം സൂപ്പർ ആഡംബര ബസുകൾ 26 സീറ്റർ വാഹനങ്ങളാക്കി മാറ്റാൻ സാധിക്കും.

സാമൂഹിക അകലം പാലിക്കുന്ന ബസുമായി APSRTC

സംസ്ഥാനത്തെ RTC -യുടെ നാല് പ്രവർത്തന മേഖലകളിലെ എല്ലാ പ്രധാന ബസ് ഡിപ്പോകളിലും മുഖ്യമന്ത്രി പ്രോട്ടോടൈപ്പിന് അംഗീകാരം നൽകിയാൽ ഇത് നടപ്പാക്കാനുള്ള വർക്ക് ഷോപ്പ് സൗകര്യമുണ്ട്.

സാമൂഹിക അകലം പാലിക്കുന്ന ബസുമായി APSRTC

നിലവിൽ RTC ചരക്കുകൾ കൊണ്ടുപോകുന്നതിന് ചില ബസുകൾ പരിഷ്‌ക്കരിച്ചിട്ടുണ്ട്. ചരക്ക് സേവനങ്ങൾ വിപുലീകരിക്കുന്നതിനായി ഓരോ RTC ബസ് ഡിപ്പോയിലും 10 ലോറികൾ വാടകയ്ക്കെടുക്കാനുള്ള നിർദ്ദേശവും പരിഗണനയിലാണെന്ന് അധികൃതർ അറിയിച്ചു.

Most Read Articles

Malayalam
English summary
APSRTC developes 26 seater buses proving social distancing for post lockdown services. Read in Malayalam.
Story first published: Tuesday, May 12, 2020, 20:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X