ഓഫ് റോഡ് പ്രേമികൾക്ക് സന്തോഷിക്കാം! ഉടൻ വിപണിയിൽ എത്തുന്നത് അഞ്ച് 4×4 എസ്‌യുവികൾ

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയുടെ എസ്‌യുവി വിപണിയിൽ വൻ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. എൻ‌ട്രി ലെവൽ‌ വിഭാഗത്തിൽ‌ ഇപ്പോൾ‌ ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 എന്നിവയുൾ‌പ്പെടെ മികച്ച മോഡലുകളാണ് അണിനിരക്കുന്നത്.

ഓഫ് റോഡ് പ്രേമികൾക്ക് സന്തോഷിക്കാം! ഉടൻ വിപണിയിൽ എത്തുന്നത് അഞ്ച് 4×4 എസ്‌യുവികൾ

അടുത്ത മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ എന്നിവ പോലുള്ള ഉയർന്ന മാർക്കറ്റ് മോഡലുകളും നമുക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. എന്നിരുന്നാലും സമീപകാലത്ത് നിരവധി പുതിയ എസ്‌യുവികളുടെ വരവ് ഉണ്ടായിരുന്നിട്ടും ഓഫ്-റോഡിംഗ് പ്രേമികളുടെ മികച്ച തെരഞ്ഞെടുപ്പിനായി മോഡലുകൾ ഉത്പാദിപ്പിക്കപ്പെടുന്നില്ല. എന്നാൽ ഉടൻ തന്നെ കുറഞ്ഞത് അഞ്ച് പുതിയ 4×4 മോഡലുകളെങ്കിലും നമ്മുടെ വിപണിയിൽ ഇടംപിടിക്കും.

ഓഫ് റോഡ് പ്രേമികൾക്ക് സന്തോഷിക്കാം! ഉടൻ വിപണിയിൽ എത്തുന്നത് അഞ്ച് 4×4 എസ്‌യുവികൾ

1. മഹീന്ദ്ര ഥാർ

അന്നും ഇന്നും ഓഫ്-റോഡ് പ്രേമികൾക്കിടയിലെ താരമാണ് മഹീന്ദ്ര ഥാർ. എന്നാൽ കഴിഞ്ഞ വർഷം അവസാനത്തോടെ മഹീന്ദ്ര ഥാറിനെ വിപണിയിൽ നിന്നും നിർത്തലാക്കി. മറ്റൊന്നിനുമല്ല പുതുതലമുറ ഥാർ ഒരുങ്ങുന്നതിനാലാണ് കമ്പനി ഈ തീരുമാനത്തിലേക്ക് എത്തിയത്. അത് കമ്പനിയുടെ ആധുനിക ZEN3 ലാൻഡർ-ഫ്രെയിം ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാകും വിപണിയിൽ എത്തുക.

MOST READ: റെനോ കിങര്‍ വിപണിയില്‍ എത്തുന്നത് വൈകും

ഓഫ് റോഡ് പ്രേമികൾക്ക് സന്തോഷിക്കാം! ഉടൻ വിപണിയിൽ എത്തുന്നത് അഞ്ച് 4×4 എസ്‌യുവികൾ

പുതിയ മോഡൽ മുമ്പത്തെ പതിപ്പിനേക്കാൾ വലുതായിരിക്കും. കൂടാതെ കമ്പനി ഘടിപ്പിച്ച ഹാർഡ്-ടോപ്പ് വകഭേദവും ശ്രേണിയിൽ ഇടംപിടിക്കും. പുത്തൻ ഥാറിന് കരുത്ത് പകരുന്നത് 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസലും 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകളുമാണ്. തീർച്ചയായും ഇതൊരു 4×4 ഓഫറായും തെരഞ്ഞെടുക്കാനും സാധിക്കും.

ഓഫ് റോഡ് പ്രേമികൾക്ക് സന്തോഷിക്കാം! ഉടൻ വിപണിയിൽ എത്തുന്നത് അഞ്ച് 4×4 എസ്‌യുവികൾ

2. 2020 മാരുതി ജിംനി

2020 ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി ഇന്ത്യയിലെ നാലാം തലമുറ ജിംനിയെ പ്രദർശിപ്പിച്ചു. ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ വിൽപ്പനക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്ന മിനി എസ്‌യുവിയുടെ 5-ഡോർ പതിപ്പാകും രാജ്യത്ത് അരങ്ങേറ്റം കുറിക്കുക.

MOST READ: വിപണിയോട് വിടപറഞ്ഞ് രണ്ട് നിസാൻ മോഡലുകൾ കൂടി

ഓഫ് റോഡ് പ്രേമികൾക്ക് സന്തോഷിക്കാം! ഉടൻ വിപണിയിൽ എത്തുന്നത് അഞ്ച് 4×4 എസ്‌യുവികൾ

വരാനിരിക്കുന്ന മോഡൽ അതിന്റെ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ സിയാസുമായി പങ്കിടും. കൂടാതെ അഞ്ച് സ്പീഡ് മാനുവൽ നാല് സ്പീഡ് ടോർഖ്-കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും ഓപ്‌ഷണലായി 4×4 പതിപ്പും മാരുതി ജിംനിയിൽ ലഭ്യമാകും.

ഓഫ് റോഡ് പ്രേമികൾക്ക് സന്തോഷിക്കാം! ഉടൻ വിപണിയിൽ എത്തുന്നത് അഞ്ച് 4×4 എസ്‌യുവികൾ

3. ജീപ്പ് കോംപാക്‌ട് എസ്‌യുവി

ജീപ്പ് ഇന്ത്യ റെനെഗേഡ് എസ്‌യുവിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇതിനെ കുറിച്ചുള്ള വാർത്തകൾ ഒന്നും ഇപ്പോൾ പുറത്തു വരുന്നില്ല. പകരം ഫിയറ്റ് പാണ്ടയുടെ 4×4 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മറ്റൊരു കോം‌പാക്‌ട് എസ്‌യുവിയുമായാകും കമ്പനി വരിക.

MOST READ: മോഡലുകള്‍ക്ക് വന്‍ ഓഫറുമായി റെനോ

ഓഫ് റോഡ് പ്രേമികൾക്ക് സന്തോഷിക്കാം! ഉടൻ വിപണിയിൽ എത്തുന്നത് അഞ്ച് 4×4 എസ്‌യുവികൾ

ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300, മാരുതി സുസുക്കി വിറ്റാര ബ്രെസ തുടങ്ങിയവയുമായി പുതിയ ജീപ്പ് മോഡൽ മത്സരിക്കും. എന്നിരുന്നാലും പുതിയ കോംപാക്‌ട് എസ്‌യുവി ഒരു റോഡ് കേന്ദ്രീകൃതമാണെങ്കിലും ഒരു ഓൾ-വീൽ ഡ്രൈവ് സംവിധാനം വാഗ്‌ദാനം ചെയ്‌ത് വിപണിയിൽ സ്വന്തമായൊരു ഇടംകണ്ടെത്താൻ ശ്രമിച്ചേക്കും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുള്ള പുതിയ മോഡൽ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും തെരഞ്ഞെടുക്കാൻ സാധിക്കും.

ഓഫ് റോഡ് പ്രേമികൾക്ക് സന്തോഷിക്കാം! ഉടൻ വിപണിയിൽ എത്തുന്നത് അഞ്ച് 4×4 എസ്‌യുവികൾ

4. 2020 ഫോഴ്‌സ് ഗൂർഖ

ഓഫ് റോഡ് പ്രേമികൾക്കിടയിൽ മാത്രം സുപരിചിതമാ പേരാണ് ഗൂർഖ. 2020 ഓട്ടോ-എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച പുതിയ തലുമറ ഫോഴ്‌സ് ഗൂർഖ വരും മാസങ്ങളിൽ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തും. മഹീന്ദ്ര ഥാറിന്റെ നേരിട്ടുള്ള എതിരാളിയാണ് ഇവൻ.

MOST READ: ഗ്രാൻഡ് i10 നിയോസിന് ഇലക്ട്രിക് എഞ്ചിൻ നൽകില്ലെന്ന് ഹ്യുണ്ടായി

ഓഫ് റോഡ് പ്രേമികൾക്ക് സന്തോഷിക്കാം! ഉടൻ വിപണിയിൽ എത്തുന്നത് അഞ്ച് 4×4 എസ്‌യുവികൾ

പുത്തൻ ഫോഴ്‌സ് ഗൂർഖ കൂടുതൽ പരുഷമായി കാണപ്പെടുന്നു. കൂടാതെ ബി‌എസ്‌-VI കംപ്ലയിന്റ് 2.6 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്തേകുന്നത്. ഇത് പരമാവധി 90 bhp പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ലോക്ക് ചെയ്യാവുന്ന ഡിഫറൻഷ്യലുകളുള്ള 4×4 സംവിധാനത്തോടെ പുതിയ ഗൂർഖ വിൽക്കും.

ഓഫ് റോഡ് പ്രേമികൾക്ക് സന്തോഷിക്കാം! ഉടൻ വിപണിയിൽ എത്തുന്നത് അഞ്ച് 4×4 എസ്‌യുവികൾ

5. 2020 ഇസൂസു വി-ക്രോസ്

മിക്ക കാർ നിർമാതാക്കളിൽ നിന്നും വ്യത്യസ്തമായി ഇസൂസു ഇതുവരെ തങ്ങളുടെ വാഹനങ്ങളുടെ ബി‌എസ്‌-VI കംപ്ലയിന്റ് പതിപ്പുകൾ പുറത്തിറക്കിയിട്ടില്ല. രാജ്യവ്യാപകമായി ലോക്ക്ഡൗൺ അവസാനിച്ചതിനുശേഷം 10 ദിവസത്തെ ഗ്രേസ് കാലാവധിക്കപ്പുറം ബി‌എസ്‌-VI കംപ്ലയിന്റ് സ്റ്റോക്കിന്റെ 10 ശതമാനത്തിൽ കൂടുതൽ വിൽക്കാൻ കഴിയാത്തതിനാൽ ബ്രാൻഡിന് വിൽപ്പന പ്രവർത്തനങ്ങൾ കുറച്ചുകാലത്തേക്ക് നിർത്തിവെക്കേണ്ടി വരും.

ഓഫ് റോഡ് പ്രേമികൾക്ക് സന്തോഷിക്കാം! ഉടൻ വിപണിയിൽ എത്തുന്നത് അഞ്ച് 4×4 എസ്‌യുവികൾ

ജാപ്പനീസ് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ഇസൂസു മോട്ടോർസിന്റെ അഡ്വഞ്ചർ യൂട്ടിലിറ്റി വാഹനമായ വി-ക്രോസിന്റെ ബി‌എസ്‌-VI പതിപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് വാഹന പ്രേമികൾ കാത്തിരിക്കുന്നത്. കരുത്തേറിയ എഞ്ചിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ ഗിയർബോക്സുമായാകും വി-ക്രോസ് എത്തുക. ഒപ്പം ഓൾ വീൽ ഡ്രൈവ് സംവിധാനവും കാറിന്റെ പ്രത്യേകതയായിരിക്കും.

Most Read Articles

Malayalam
English summary
Five New 4x4 SUVs To Launch Soon. Read in Malayalam
Story first published: Tuesday, May 12, 2020, 13:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X