റെനോ കിങര്‍ വിപണിയില്‍ എത്തുന്നത് വൈകും
സബ്-4 മീറ്റര്‍ എസ്‌യുവി ശ്രേണിയിലേക്ക് പുതിയൊരു വാഹനത്തെ അവതരിപ്പിക്കുമെന്ന് റെനോ അറിയിച്ചിരുന്നു. 2020 ജൂലൈ മാസത്തോടെ വാഹനം വിപണിയില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനം വിപണിയില്‍ എത്തുന്നത് വൈകുമെന്നാണ് സൂചന. കൊവിഡ്-19 യുടെ പശ്ചാത്തലത്തിലാണ് വാഹനത്തിന്റെ അവതരണം വൈകിപ്പിച്ചിരിക്കുന്നത്.

ഈ സമയം വാഹനം വിപണിയില്‍ അവതരിപ്പിച്ചാല്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിക്കില്ലെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. HBC എന്ന കോഡ് നാമത്തിലാണ് വാഹനത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്.
MOST READ: പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ഹീറോ; വിറ്റഴിച്ചത് 10,000 യൂണിറ്റ് വാഹനങ്ങള്‍

വിപണിയില്‍ എത്തിയാല്‍ കിങര്‍ എന്നായിരിക്കും വാഹനത്തിന്റെ പേരെന്നും സൂചനയുണ്ട്. വിപണിയില്‍ മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 എന്നിവരാണ് എതിരാളികള്‍.

റെനോയുടെ ഹാച്ച്ബാക്ക് മോഡലായ ക്വിഡും, എംപിവി മോഡലായ ട്രൈബറും അടിസ്ഥാനമൊരുക്കുന്ന CMF-A പ്ലാറ്റ്‌ഫോമിലായിരിക്കും ഈ വാഹനം ഒരുങ്ങുന്നത്.
MOST READ: ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് താഴെ വിലമതിക്കുന്ന ടു ഡോർ സ്പോർട്സ് കാറുകൾ

എതിരാളികളെക്കാള്‍ കുറഞ്ഞ വിലയും ഉയര്‍ന്ന കരുത്തും വാഹനത്തില്‍ നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ട്രൈബറില്‍ നിന്നും ഡസ്റ്ററില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനിലായിരിക്കും പുതിയ വാഹനവും വിപണിയില്‍ എത്തുക.

മൂന്ന് തട്ടുകളായുള്ള ഗ്രില്ല്, പ്രൊജക്ട ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്ന ബോണറ്റ്, ബ്ലാക്ക് ക്ലാഡിങ്ങ് തുടങ്ങിയവ വാഹനത്തിന്റെ സവിശേഷതകളാണ്.
MOST READ: തലയെടുപ്പുമായി മഹീന്ദ്ര ഥാര്‍; പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

അടുത്തിടെ കമ്പനി വിപണിയില്‍ അവതരിപ്പിച്ച് ട്രൈബര്‍ എംപിവിയുടേതിന് സമാനമായിരിക്കും വാഹനത്തിന്റെ അകത്തളം. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനായിരിക്കും വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 71 bhp കരുത്തും 96 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകളും വഹനത്തില്‍ ഇടംപിടിക്കും.
MOST READ: രാജ്യത്തെ പ്രമുഖ വ്യവസായികളും അവരുടെ സിംപിൾ കാറുകളും

അതേസമയം ട്രൈബറിന്റെ എഎംടി പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. മെയ് 18 -ന് വാഹനത്തെ വിപണിയില്‍ എത്തിച്ചേക്കുമെന്നാണ് സൂചന. 2020 ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തെ കമ്പനി പ്രദര്‍ശിപ്പിച്ചത്.


Click it and Unblock the Notifications








