മോഡലുകള്‍ക്ക് വന്‍ ഓഫറുമായി റെനോ

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് നിര്‍മ്മാതാക്കളായ റെനോ. ഡസ്റ്റര്‍, ക്വിഡ്, ട്രൈബര്‍ മോഡലുകള്‍ക്കാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മോഡലുകള്‍ക്ക് വന്‍ ഓഫറുമായി റെനോ

2020 മെയ് 31 വരെയാണ് ഈ ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കുക. ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, ലോയല്‍റ്റി ബോണസ്, ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കായുള്ള പ്രത്യേക ക്യാഷ് ഡിസ്‌കൗണ്ടുകള്‍ എന്നിങ്ങനെയാണ് ഓഫറുകള്‍.

മോഡലുകള്‍ക്ക് വന്‍ ഓഫറുമായി റെനോ

ബൈ നൗ പേ ലേറ്റര്‍ (Buy Now Pay Later) എന്നൊരു ഫിനാന്‍സ് പദ്ധതിയും ഇതിനൊപ്പം കമ്പനി ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് കീഴില്‍ വാഹനം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആദ്യ മൂന്ന് മാസത്തേക്ക് ഈഎംഐ അടവുകള്‍ അടയ്‌ക്കേണ്ട ആവശ്യമില്ല.

MOST READ: ഇലക്ട്രിക്ക് നിര വിപുലീകരിക്കാന്‍ ടാറ്റ; HBX ഇലക്ട്രിക്ക് പരിവേഷത്തില്‍ എത്തിയേക്കും

മോഡലുകള്‍ക്ക് വന്‍ ഓഫറുമായി റെനോ

രാജ്യത്ത് നിലനില്‍ക്കുന്ന കൊവിഡ്-19 പ്രതിസന്ധി ഘട്ടത്തില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നവരെ പിന്തുണയ്ക്കുന്നതിനാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഇനി മോഡലുകളും അവയുടെ ഓഫറുകളും പരിശോധിക്കാം.

മോഡലുകള്‍ക്ക് വന്‍ ഓഫറുമായി റെനോ

ക്വിഡ്

ഇന്ത്യന്‍ വിപണിയില്‍ റെനോയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കാണ് ക്വിഡ്. അടുത്തിടെയാണ് നവീകരിച്ച് പുതിയ പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

MOST READ: പോളോ, വെന്റോ മോഡലുകളുടെ TSI ലിമിറ്റഡ് എഡിഷൻ പതിപ്പുകൾ പുറത്തിറക്കി ഫോക്സ്‍വാഗൺ

മോഡലുകള്‍ക്ക് വന്‍ ഓഫറുമായി റെനോ

ക്വിഡിന് 35,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 10,000 രൂപയുടെ ലോയല്‍റ്റി ബെനഫിറ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

മോഡലുകള്‍ക്ക് വന്‍ ഓഫറുമായി റെനോ

അതോടൊപ്പം തന്നെ 4,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും, റൂറല്‍ ബോണസും ലഭിക്കും. നിലവില്‍ നാല് വകഭേദങ്ങളിലും രണ്ട് എഞ്ചിന്‍ ഓപ്ഷനിലും വാഹനം തെരഞ്ഞെടുക്കാം. പ്രാരംഭ പതിപ്പിന് 2.92 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 5.0 ലക്ഷം രുപയുമാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

MOST READ: ZR-V കോംപാക്ട് എസ്‌യുവിയുമായി ഹോണ്ട; എന്തെല്ലാം പ്രതീക്ഷിക്കാം

മോഡലുകള്‍ക്ക് വന്‍ ഓഫറുമായി റെനോ

ട്രൈബര്‍

പോയ വര്‍ഷം എംപിവി ശ്രേണിയിലേക്ക് എത്തിയ ഈ വാഹനം, വിപണിയില്‍ മികച്ച വില്‍പ്പന നേടികൊടുക്കുന്ന മോഡല്‍ കൂടിയാണ്. 30,000 രൂപയുടെ ആനുകൂല്യങ്ങളാണ് ഈ മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

മോഡലുകള്‍ക്ക് വന്‍ ഓഫറുമായി റെനോ

20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 10,000 രൂപ ലോയല്‍റ്റി ബോണസും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമെ, 10,000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസ, റൂറല്‍ ഓഫറുകളും ഉള്‍പ്പെടുന്നു.

MOST READ: ലോക്ക്ഡൗൺ; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാൻ വഴിയൊരുക്കി ടൂറിസം വകുപ്പ്

മോഡലുകള്‍ക്ക് വന്‍ ഓഫറുമായി റെനോ

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 6,250 rpm-ല്‍ 71 bhp കരുത്തും 3,500 rpm -ല്‍ 96 Nm torque ഉം സൃഷ്ടിക്കും. നിലവില്‍ അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. വൈകാതെ തന്നെ എഎംടി പതിപ്പ് വിപണിയില്‍ എത്തും.

മോഡലുകള്‍ക്ക് വന്‍ ഓഫറുമായി റെനോ

ഡസ്റ്റര്‍

റെനോ നിരയില്‍ നിന്നും 2012 മുതല്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ ഉള്ള വാഹനമാണ് ഡസ്റ്റര്‍. 60,000 രൂപയുടെ ആനുകൂല്യങ്ങളാണ് ഈ വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

മോഡലുകള്‍ക്ക് വന്‍ ഓഫറുമായി റെനോ

15,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും, 25,000 രൂപയുടെ എക്‌സ്‌ചേഞ്ച്, 20,000 രൂപയുടെ ലോയല്‍റ്റി ബോണസ് ആനുകൂല്യങ്ങള്‍ എന്നിങ്ങനെയാണ് ഓഫറുകള്‍.

മോഡലുകള്‍ക്ക് വന്‍ ഓഫറുമായി റെനോ

ഇതിനുപുറമെ, 10,000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസ്, റൂറല്‍ ഓഫറുകളും ലഭിക്കും. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന് 8.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

മോഡലുകള്‍ക്ക് വന്‍ ഓഫറുമായി റെനോ

വിപണിയില്‍ എത്തിയ നാളുകളില്‍ ബ്രാന്‍ഡിനായി മികച്ച വില്‍പ്പന നേടാന്‍ കഴിഞ്ഞ വാഹനമാണ് ഡസ്റ്റര്‍. എന്നാല്‍ ഈ ശ്രേണിയിലേക്ക് കിയ സെല്‍റ്റോസ്, എംജി ഹെക്ടര്‍ പോലുള്ള മോഡലുകള്‍ എത്തിയതോടെയാണ് ഡസ്റ്ററിന്റെ വില്‍പ്പന ഇടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Offers Discounts, Exchange Bonuses & Other Benefits On BS6 Car In May 2020. Read in Malayalam.
Story first published: Tuesday, May 12, 2020, 9:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X