അംബാനി കുടുംബത്തിന്റെ ആഢംബര എസ്‌യുവികൾ

ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയും കുടുംബവും അത്യാഢംബരമായ ജീവിതശൈലി ആസ്വദിക്കുന്നു. ഒന്നിലധികം നില പാർക്കിംഗ് ഉള്ള ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വസ്തുവിലാണ് കുടുംബം താമസിക്കുന്നത്. ആന്റില്ലയുടെ പാർക്കിംഗ് നിറയ്ക്കുന്നത് കുടുംബം എപ്പോഴും ഉപയോഗിക്കുന്ന കോടികൾ വിലമതിക്കുന്ന വാഹനങ്ങളാണ്.

അംബാനി കുടുംബത്തിന്റെ ആഢംബര എസ്‌യുവികൾ

ലംബോർഗിനി അവന്റഡോർ S പോലുള്ള സ്പോർട്സ് കാറുകൾ മുതൽ ഇറക്കുമതി ചെയ്ത ടെസ്ല മോഡൽ S ഇലക്ട്രിക് കാറുകൾ വരെ ഇവിടെ സ്ഥാനം പിടിക്കുന്നു.

അംബാനി കുടുംബത്തിന്റെ ആഢംബര എസ്‌യുവികൾ

അംബാനി കുടുംബത്തിന്റെ ആഢംബര എസ്‌യുവികളെയാണ് ഈ ലേഖനത്തിലൂടെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.

അംബാനി കുടുംബത്തിന്റെ ആഢംബര എസ്‌യുവികൾ

ബെന്റ്ലി ബെന്റേഗ W12

ഇന്ത്യയിൽ ബെന്റ്ലി ബെന്റേഗയുടെ ആദ്യ ഡെലിവറി ലഭിച്ചവരിൽ ഒരുവരായിരുന്നു അംബാനികൾ. മനോഹരമായ റേസിംഗ് ഗ്രീൻ ഷേഡിൽ പൂർത്തിയാക്കിയിരിക്കുന്ന വാഹനമാണ് ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന ബ്രെറ്റ്‌ലിംഗ് മുള്ളിനർ ടർബില്ലൺ വാച്ച് സ്വന്തമായി രാജ്യത്തെ ഒരേയൊരു ബെന്റ്ലി.

MOST READ: മാരുതി മിഡ് സൈസ് എസ്‌യുവി ഒരുങ്ങുന്നത് പുതുതലമുറ സുസുക്കി വിറ്റാരയെ അടിസ്ഥാനമാക്കി

അംബാനി കുടുംബത്തിന്റെ ആഢംബര എസ്‌യുവികൾ

6.0 ലിറ്റർ W12 പെട്രോൾ എഞ്ചിൻ നൽകുന്ന ബെന്റേഗയുടെ ഏറ്റവും ഉയർന്ന, ഹൈ-പെർഫോമൻസ് പതിപ്പാണിത്. ഇത് പരമാവധി 600 bhp കരുത്തും 900 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

അംബാനി കുടുംബത്തിന്റെ ആഢംബര എസ്‌യുവികൾ

അംബാനി കുടുംബം ഈ കാർ വളരെയധികം ഉപയോഗിക്കുന്നു ആകാശ് അംബാനി പോലും നിരവധി തവണ കാർ ഓടിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്.

അംബാനി കുടുംബത്തിന്റെ ആഢംബര എസ്‌യുവികൾ

ബെന്റ്ലി ബെന്റേഗ V8

തങ്ങളുടെ ആദ്യത്തെ ബെന്റേഗയുടെ ഡെലിവറി കഴിഞ്ഞയുടനെ, കുടുംബത്തിന് രണ്ടാമത്തെ ബെന്റേഗ ലഭിച്ചു. ഇരു മോഡലുകളിലും വച്ച് ഇത് വിലകുറഞ്ഞതാണെങ്കിലും വാഹനത്തിന് നിരവധി കോടി ചിലവാകും. ഇത് കൂടുതലും ഉപയോഗിക്കുന്നത് ഇളയ മകൻ - അനന്ത് അംബാനിയാണ്.

MOST READ: മികച്ച മൈലേജ് നൽകുന്ന അഞ്ച് ബി‌എസ് VI മാരുതി കാറുകൾ

വാഹനത്തിന് ഒരു വ്യത്യസ്ഥ റിഫ്ലക്ടീവ് റാപ് ലഭിക്കുന്നു. ഹൈ-എൻഡ് സവിശേഷതകളുടെ ഒരു നിരയും ഇത് വാഗ്ദാനം ചെയ്യുന്നു. ഇത് ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആഢംബര വാഹനങ്ങളിൽ ഒന്നാണിത്. 4.0 ലിറ്റർ V8 എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് പരമാവധി 542 bhp കരുത്തും 770 Nm torque ഉം സൃഷ്ടിക്കുന്നു.

അംബാനി കുടുംബത്തിന്റെ ആഢംബര എസ്‌യുവികൾ

ലംബോർഗിനി ഉറൂസ്

ആധുനിക തലമുറയിലെ ആദ്യത്തെ ലംബോർഗിനി എസ്‌യുവിയാണിത്, ഇന്ത്യൻ വിപണിയിൽ അതിവേഗം വിൽക്കുന്ന ലംബോർഗിനി ആയി വാഹനം മാറി. ഉറൂസ് ആദ്യമായി സ്വീകരിച്ചവരിൽ ഒരാളാണ് അംബാനികൾ, ഇത് പതിവായി നഗരത്തിൽ ചുറ്റിക്കറങ്ങാൻ കുടുംബം ഉപയോഗിക്കുന്നു.

MOST READ: ഇലക്ട്രിക്ക് നിര വിപുലീകരിക്കാന്‍ ടാറ്റ; HBX ഇലക്ട്രിക്ക് പരിവേഷത്തില്‍ എത്തിയേക്കും

അംബാനി കുടുംബത്തിന്റെ ആഢംബര എസ്‌യുവികൾ

4.0 ലിറ്റർ V8 എഞ്ചിനാണ് എസ്‌യുവിയിൽ വരുന്നത്, പരമാവധി പവർ 641 bhp കരുത്തും 850 Nm torque ഉത്പാദിപ്പിക്കുന്നു. ഇതിന് വെറും 3.6 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

അംബാനി കുടുംബത്തിന്റെ ആഢംബര എസ്‌യുവികൾ

റോൾസ് റോയ്‌സ് കലിനൻ

ആഡംബര ബ്രിട്ടീഷ് കാർ നിർമാതാക്കളിൽ നിന്നുള്ള ആദ്യത്തെ എസ്‌യുവിയായ റോൾസ് റോയ്‌സ് കലിനന്റെ ഔദ്യോഗിക ലോഞ്ചിന് തൊട്ടുപിന്നാലെ, അംബാനികളെ വാഹനത്തിൽ കണ്ടെത്തി.

MOST READ: പോളോ, വെന്റോ മോഡലുകളുടെ TSI ലിമിറ്റഡ് എഡിഷൻ പതിപ്പുകൾ പുറത്തിറക്കി ഫോക്സ്‍വാഗൺ

അംബാനി കുടുംബത്തിന്റെ ആഢംബര എസ്‌യുവികൾ

മനോഹരമായ റോൾസ് റോയ്‌സ് കലിനൻ അംബാനികളുടെ പതിവ് യാത്രാ വാഹനമാണ്, കൂടാതെ എല്ലാ കുടുംബാംഗങ്ങളും ഇത് പതിവായി ഉപയോഗിക്കുന്നു.

ഇന്ത്യയിലും വിദേശത്തുമുള്ള സമ്പന്നരുടെ ഗാരേജുകളിൽ കലിനൻ ഒരു സ്ഥാനം കണ്ടെത്തുന്നു. ഇത് വിപണിയിൽ വളരെ പ്രചാരത്തിലുള്ള വാഹനത്തിന് 6.75 ലിറ്റർ V12 പെട്രോൾ എഞ്ചിനാണ് നിർമ്മാതാക്കൾ നൽകുന്നത്. ഇത് 563 bhp കരുത്തും 850 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

അംബാനി കുടുംബത്തിന്റെ ആഢംബര എസ്‌യുവികൾ

മെർസിഡീസ്-AMG G63

അംബാനി കുടുംബത്തിലെ ആദ്യത്തെ G63 AMG -യല്ല ഇത്. പെർഫോമൻസ് എസ്‌യുവിയുടെ പഴയ തലമുറയും ഇവർ സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെയാണ് കുടുംബത്തോടൊപ്പം ഈ ലാഹനം കണ്ടെത്തിത്. വെള്ള നിറത്തിലുള്ള എസ്‌യുവി പുതുതായി പുറത്തിറങ്ങിയ G63 AMG മോഡലാണ്.

അംബാനി കുടുംബത്തിന്റെ ആഢംബര എസ്‌യുവികൾ

G63 -യുടെ സീറ്റുകളാണ് അംബാനിയുടെ മക്കളെ കൂടുതലായും കാണാറുള്ളത്. 5.5 ലിറ്റർ ബൈ-ടർബോചാർജ്ഡ് V8 എഞ്ചിനാണ് വാഹനത്തിൽ വരുന്നത്. ഇത് പരമാവധി 544 bhp കരുത്തും 760 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

മെർസിഡീസ്-AMG G63

അംബാനി കുടുംബം ഉപയോഗിക്കുന്ന പഴയ തലമുറ മെർസിഡീസ്-AMG G63 -യാണിത്. ഈ കാർ വളരെക്കാലമായി കുടുംബത്തോടൊപ്പമുണ്ട്, അവർ ഇപ്പോഴും ഇത് ഉപയോഗിക്കുന്നു. എസ്‌യുവിയുടെ വിശ്വാസ്യതയേയും ഗുണനിലവാരത്തേയും കുറിച്ച് ഇത് വ്യക്തമാക്കുന്നു.

Most Read Articles

Malayalam
English summary
Ambanis and their Most expensive SUVs. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X