കൊറോണ ഇഫക്ട്; പുതിയ വാഹനം വേണ്ടെന്നുവെച്ച് രാഷ്ട്രപതി

കൊറോണ വൈറസ് നമ്മുടെ രാജ്യത്തെ എല്ലാ വിഭാഗത്തിൽ പെടുന്ന ആളുകളെയും ബാധിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കേസുകളുടെ എണ്ണം 78,000 കവിഞ്ഞു. വൈറസ് വ്യാപനം കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നുമില്ല.

കൊറോണ ഇഫക്ട്; പുതിയ വാഹനം വേണ്ടെന്നുവെച്ച് രാഷ്ട്രപതി

വാഹന നിർമ്മാതാക്കൾ, ഫാക്ടറികൾ, സ്കൂളുകൾ, കോളേജുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയെല്ലാം ഈ പകർച്ചവ്യാധി കാരണം അടച്ചിരിക്കുകയാണ്. എല്ലാവിധ കണക്കുകൂട്ടലുകളും ഈ മഹാമാരി തെറ്റിച്ചിരിക്കുകയാണ്. നമ്മളിൽ പലർക്കും ഈ വർഷം ഒരു കാർ വാങ്ങാൻ പദ്ധതികൾ ഉണ്ടായിരുന്നിരിക്കാം, പക്ഷേ ഈ വൈറസ് പടർന്നുപിടിച്ചതോടെ എല്ലാം നശിച്ചു.

കൊറോണ ഇഫക്ട്; പുതിയ വാഹനം വേണ്ടെന്നുവെച്ച് രാഷ്ട്രപതി

രാജ്യത്തെ പ്രഖമ പൗരനായ, രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈ സാഹചര്യത്തിൽ കുറച്ച് തീരുമാനങ്ങൾ എടുത്തിരിക്കുകയാണ്. തനിക്കായിട്ട് വാങ്ങാനിരുന്ന പുതിയ ഔദ്യോഗിക വാഹനം അദ്ദേഹം വേണ്ടെന്നു വെച്ചിരിക്കുകയാണ്.

MOST READ: ഹ്യുണ്ടായിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവി പാലിസേഡ് ഇന്ത്യയിലേക്കും

കൊറോണ ഇഫക്ട്; പുതിയ വാഹനം വേണ്ടെന്നുവെച്ച് രാഷ്ട്രപതി

രാജ്യത്തെ സ്ഥിതി മെച്ചപ്പെടുന്നതായി തോന്നിയാൽ മാത്രമേ പുതിയ വാഹനത്തെക്കുറിച്ച് ചിന്തിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ഔദ്യോഗിക ഉപയോഗത്തിനായി അദ്ദേഹം ഒരു പുതിയ മെർസിഡീസ് ബെൻസ് S-ക്ലാസ് S600 പുൾമാൻ മോഡൽ വാങ്ങാനാണിരുന്നത്.

കൊറോണ ഇഫക്ട്; പുതിയ വാഹനം വേണ്ടെന്നുവെച്ച് രാഷ്ട്രപതി

വാഹനത്തിന് ഏകദേശം 10 കോടി രൂപ വിലവരും. അത്തരം ആഢംബരങ്ങൾക്കായി പണം ചെലവഴിക്കാതിരിക്കാതെ കൊറോണ വൈറസ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാൻ കഴിയുന്നത്ര ഫണ്ട് ലാഭിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.

MOST READ: പുതിയ i20 ഈ വർഷം തന്നെ എത്തും; ലോഞ്ച് തീയതിയിൽ മാറ്റമില്ലെന്ന് ഹ്യുണ്ടായി

കൊറോണ ഇഫക്ട്; പുതിയ വാഹനം വേണ്ടെന്നുവെച്ച് രാഷ്ട്രപതി

രാഷ്ട്രപതി ഇപ്പോൾ മെർസിഡീസ് ബെൻസ് S600 പുൾമാൻ ബുള്ളറ്റ് പ്രൂഫ് ലിമോസിനിന്റെ പഴയ പതിപ്പാണ് ഉപയോഗിക്കുന്നത്. ഇതിൽ നിന്നും അപ്‌ഡേറ്റുചെയ്‌ത സവിശേഷതകളോടെ ഏറ്റവും പുതിയ പതിപ്പ് നേടാൻ പദ്ധതിയിടുകയായിരുന്നു പദ്ധതിയിട്ടിരുന്നത്.

കൊറോണ ഇഫക്ട്; പുതിയ വാഹനം വേണ്ടെന്നുവെച്ച് രാഷ്ട്രപതി

S600 പുൾമാനെക്കുറിച്ച് അത്ര കേട്ടു കേൾവി ഇല്ലാത്തവർക്കായി ഈ വാഹനം ഞങ്ങൾ ഒന്നു പരിചയപ്പെടുത്താം. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിൽ ഒന്നാണിത്, ലോകമെമ്പാടുമുള്ള നിരവധി പ്രധാന വ്യക്തികളും ഇത് ഉപയോഗിക്കുന്നു.

MOST READ: ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ അവതരിപ്പിച്ച് ഡാറ്റ്സന്‍

കൊറോണ ഇഫക്ട്; പുതിയ വാഹനം വേണ്ടെന്നുവെച്ച് രാഷ്ട്രപതി

മെർസിഡീസ് ബെൻസ് S-ക്ലാസ് ലിമോസിനുകൾ മുമ്പ് പല ഇന്ത്യൻ രാഷ്ട്രപതിമാരും ഔദ്യോഗിക കാറായി ഉപയോഗിച്ചിരുന്നു. ഏതു തരത്തിലുള്ള അപകടങ്ങളിൽ നിന്ന് ഉള്ളിൽ ഇരിക്കുന്ന ആളെ പരിരക്ഷിക്കുന്നതിന് കനത്ത കവചിത പതിപ്പാണ് നിലവിൽ രാഷ്ട്രപതി ഉപയോഗിക്കുന്നത്.

കൊറോണ ഇഫക്ട്; പുതിയ വാഹനം വേണ്ടെന്നുവെച്ച് രാഷ്ട്രപതി

21.3 അടി നീളവും VR10 ലെവൽ ബാലിസ്റ്റിക് പരിരക്ഷയുമുള്ള ലിമോസിൻ ആണ് S600 പുൾമാൻ. ഒരു ഹാൻഡ് ഗ്രനേഡ് മെഷീൻ ഗൺ എന്നിവയിൽ നിന്നുള്ള അക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഈ കാറിന് കഴിയും.

MOST READ: വില 4.5 ലക്ഷം രൂപ; സ്ട്രോം R3 ഇലക്ട്രിക്കിനായുള്ള ബുക്കിംഗ് ഉടൻ ആരംഭിക്കും

കൊറോണ ഇഫക്ട്; പുതിയ വാഹനം വേണ്ടെന്നുവെച്ച് രാഷ്ട്രപതി

അണ്ടർ‌ബോഡി ആർമർ പ്ലേറ്റിംഗ്, ബുള്ളറ്റ് പ്രൂഫ് അലോയ്കൾ, ടയറുകൾ എന്നിവ പോലുള്ള മറ്റ് സവിശേഷതകളും വാഹനത്തിലുണ്ട്. രാഷ്ട്രപതി രാം നാദ് കോവിന്ദ് ഉപയോഗിക്കുന്ന പതിപ്പിൽ നിലവിൽ ഈ സവിശേഷതകൾ ഉണ്ട്. അദ്ദേഹം വാങ്ങാൻ പദ്ധതിയിട്ടിരുന്നതും ഇപ്പോൾ റദ്ദാക്കിയതുമായ വാഹനത്തിന് നിലവിലെ പതിപ്പിനേക്കാൾ വിപുലമായ സവിശേഷതകൾ ഉണ്ടായിരിക്കും.

കൊറോണ ഇഫക്ട്; പുതിയ വാഹനം വേണ്ടെന്നുവെച്ച് രാഷ്ട്രപതി

പുതിയ പതിപ്പിന്റെ കൃത്യമായ വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. നിലവിൽ രാഷ്ട്രപതി ഉപയോഗിക്കുന്ന പതിപ്പിന് 6.0 ലിറ്റർ V12 എഞ്ചിനാണ് വരുന്നത്. ഇത് 530 bhp കരുത്തും 830 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് ടണ്ണിൽ കൂടുതൽ ഭാരമുണ്ട് വാഹനത്തിന്. ഏറ്റവും പുതിയ പതിപ്പിനും ഒരേ എഞ്ചിനാണ് നിർമ്മാതാക്കൾ നൽകുന്നത്, എന്നാൽ മുമ്പത്തേതിനേക്കാൾ കൂടുതൽ പവറും ടോർക്കും ഇത് സൃഷ്ടിക്കുന്നു.

Most Read Articles

Malayalam
English summary
Indian President Kovind avoids expensive car purchase for one year amidst pandemic. Read in Malayalam.
Story first published: Friday, May 15, 2020, 19:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X