ഹ്യുണ്ടായിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവി പാലിസേഡ് ഇന്ത്യയിലേക്കും

ആഗോളതലത്തിൽ പ്രചാരത്തിലുള്ള പാലിസേഡ് എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിനെ കുറിച്ച് ഹ്യുണ്ടായി ഗൗരവമായി പരിഗണിക്കുന്നു. നിലവിൽ വാഹനത്തെ രാജ്യത്ത് എത്തിക്കുന്നതിനെ കുറിച്ചുള്ള സാധ്യതാ പഠനം നടത്തി വരികയാണ് കൊറിയൻ ബ്രാൻഡ്.

ഹ്യുണ്ടായിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവി പാലിസേഡ് ഇന്ത്യയിലേക്കും

ഓട്ടോകാർ ഇന്ത്യയുമായുള്ള ചർച്ചയിലാണ് ഹ്യുണ്ടായി ഇന്ത്യ സെയിൽസ്, സർവീസ്, മാർക്കറ്റിംഗ് ഡയറക്ടർ തരുൺ ഗാർഗാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2018-ൽ ആദ്യമായി അരങ്ങേറ്റം കുറിച്ച ഹ്യുണ്ടായി പാലിസേഡ് നിലവിൽ ഒരു ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് എസ്‌യുവിയാണ്.

ഹ്യുണ്ടായിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവി പാലിസേഡ് ഇന്ത്യയിലേക്കും

ഇന്നുവരെ ഹ്യുണ്ടായി നിർമിച്ചതിൽ വെച്ചുള്ള ഏറ്റവും വലുതും ആഢംബരവുമായ എസ്‌യുവിയാണിത്. ഈ എട്ട് സീറ്റർ എസ്‌യുവിയുടെ റൈറ്റ് ഹാൻഡ് ഡ്രൈവ് പതിപ്പിലും കമ്പനി പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

MOST READ: എലാൻട്രയ്ക്ക് വില വർധിപ്പിച്ച് ഹ്യുണ്ടായി, പ്രാരംഭ വില ഇനി 18.49 ലക്ഷം

ഹ്യുണ്ടായിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവി പാലിസേഡ് ഇന്ത്യയിലേക്കും

കൊറിയൻ വാഹന നിർമാതാവ് നിലവിൽ ഇന്ത്യയ്ക്കായി പാലിസേഡ് വിലയിരുത്തുന്നു. നമ്മുടെ വിപണിയിൽ ഈ എസ്‌യുവി ഏത് റൂട്ടിലൂടെ അവതരിപ്പിക്കാമെന്ന് കമ്പനി തീരുമാനമെടുക്കും. CBU യൂണിറ്റ് ഇന്ത്യൻ വിപണിക്ക് ചെലവേറിയതായിരിക്കും. അതിനാൽ പ്രാദേശിക വികസനത്തിന് വൻ നിക്ഷേപം ആവശ്യമായി വരും.

ഹ്യുണ്ടായിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവി പാലിസേഡ് ഇന്ത്യയിലേക്കും

റൈറ്റ് ഹാൻഡ് ഡ്രൈവ് മാർക്കറ്റുകൾക്കായുള്ള ഹ്യുണ്ടായി പാലിസേഡ് എസ്‌യുവി ഈ വർഷാവസാനത്തോടെ അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ എസ്‌യുവി വിപണിയിലെത്തും എന്നതിൽ സംശയമില്ല.

MOST READ: അർബൻ ക്രൂയിസർ ഓഗസ്റ്റിൽ എത്തും; ടൊയോട്ടയ്ക്കായി വിറ്റാര ബ്രെസയുടെ വിതരണം ആരംഭിക്കാൻ മാരുതി

ഹ്യുണ്ടായിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവി പാലിസേഡ് ഇന്ത്യയിലേക്കും

അതേസമയം കൊറിയൻ വാഹന നിർമാതാക്കൾക്ക് പ്രാദേശിക ഹോമോലോഗേഷനിലൂടെ കടന്നുപോകാതെ 2,500 കാറുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള സർക്കാറിന്റെ ഇളവ് ഉപയോഗപ്പെടുത്താം. അയഞ്ഞ ഹോമോലോഗേഷൻ മാനദണ്ഡങ്ങൾ ഉപയോഗിച്ച് CBU മോഡലായി പാലിസേഡ് എസ്‌യുവിയെ ഹ്യുണ്ടായിക്ക് അവതരിപ്പിക്കാൻ കഴിയും.

ഹ്യുണ്ടായിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവി പാലിസേഡ് ഇന്ത്യയിലേക്കും

അഞ്ച് മീറ്ററോളം നീളമുള്ള ഫുൾ സൈസ് എസ്‌യുവിയാണ് പാലിസേഡ്. വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ മുൻനിര ഹ്യുണ്ടായി എസ്‌യുവിയുടെ നീളം 4,980 mm, വീതി 1,975 mm,ഉയരം 1,750 mm, വീൽബേസ് 2,900 mm എന്നിങ്ങനെയാണ്. എം‌ജി ഗ്ലോസ്റ്ററിനെ നേരിടാൻ ശേഷിയുള്ള മോഡൽ ഏഴ്, എട്ട് സീറ്റർ പതിപ്പുകളിൽ ലഭ്യമാകും.

MOST READ: ഹോണ്ടയിൽ നിന്നും ഉടൻ വിപണിയിൽ എത്തുന്നത് മൂന്ന് മോഡലുകൾ

ഹ്യുണ്ടായിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവി പാലിസേഡ് ഇന്ത്യയിലേക്കും

അന്താരാഷ്ട്ര വിപണിയിൽ 3.8 ലിറ്റർ V6 ഡയറക്ട് ഇഞ്ചക്ഷൻ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് 291 bhp പവറും 355 Nm torque ഉം ഉത്പാദിപ്പിക്കും. 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാകും ഇന്ത്യൻ മോഡലിന് കരുത്ത് പകരുന്നത്. ഇത് 200 bhp പവറും 441 Nm torque ഉം സൃഷ്ടിക്കാൻ ശേഷിയുള്ളതായിരിക്കും.

ഹ്യുണ്ടായിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവി പാലിസേഡ് ഇന്ത്യയിലേക്കും

മൾട്ടി-പ്ലേറ്റ് ടോർക്ക് കൺവെർട്ടറുള്ള എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിക്കുന്നത്. ടു-വീൽ ഡ്രൈവ്, HTRAC ഫോർ വീൽ ഡ്രൈവ് ഓപ്ഷനിലും പാലിസേഡ് എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കും.

More from DriveSpark

Article Published On: Friday, May 15, 2020, 11:40 [IST]
English summary
Hyundai Palisade flagship SUV evaluating for India launch. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X