ഹോണ്ടയിൽ നിന്നും ഉടൻ വിപണിയിൽ എത്തുന്നത് മൂന്ന് മോഡലുകൾ

കൊറോണ വൈറസ് വ്യാപനത്തെ തുർന്ന് അടച്ചുപൂട്ടിയ പ്രവർത്തനങ്ങളെല്ലാം ഹോണ്ട കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. രാജ്യത്തുടനീളം 118 ഷോറൂമുകളും 155 സർവീസ് ഔട്ട്ലെറ്റുകളുമാണ് കമ്പനി വീണ്ടും തുറന്നിരിക്കുന്നത്.

ഹോണ്ടയിൽ നിന്നും ഉടൻ വിപണിയിൽ എത്തുന്നത് മൂന്ന് മോഡലുകൾ

ജാപ്പനീസ് ബ്രാൻഡിൽ നിന്ന് പുതിയ മൂന്ന് മോഡലുകളാണ് വിപണിയിൽ എത്താൻ ഇരിക്കുന്നത്. അവ വരും മാസങ്ങളിൽ നിരത്തിലെത്താൻ തയാറാണ്. അഞ്ചാം തലമുറ ഹോണ്ട സിറ്റി, പരിഷ്ക്കരിച്ച WR-V കോംപാക്‌ട് എസ്‌യുവി, ബിഎസ്-VI ജാസ് പ്രീമിയം ഹാച്ച്ബാക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഹോണ്ടയിൽ നിന്നും ഉടൻ വിപണിയിൽ എത്തുന്നത് മൂന്ന് മോഡലുകൾ

2020 ഹോണ്ട സിറ്റിക്ക് അകത്തും പുറത്തും കാര്യമായ നവീകരണങ്ങളാണ് കമ്പനി അവതരിപ്പിക്കുന്നത്. എന്നാൽ പുതിയ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി പുതിയ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന്റെ സാന്നിധ്യമാണ് പ്രീമിയം സെഡാനിലെ ഏറ്റവും വലിയ മാറ്റമെന്നാണ് സൂചന.

MOST READ: ടൊയോട്ട കാമ്രി ബിഎസ് VI പുറത്തിറങ്ങി; വില 37.88 ലക്ഷം

ഹോണ്ടയിൽ നിന്നും ഉടൻ വിപണിയിൽ എത്തുന്നത് മൂന്ന് മോഡലുകൾ

പുതിയ ഇരട്ട-ക്യാം പെട്രോൾ മോട്ടോർ പഴയ യൂണിറ്റിനേക്കാൾ ശക്തവും കാര്യക്ഷമവുമായിരിക്കും. 100 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന നിലവിലുള്ള 1.5 ലിറ്റർ i-DTEC ഡീസൽ എഞ്ചിന്റെ ബിഎസ്-VI പതിപ്പും സെഡാനിൽ വരും.

ഹോണ്ടയിൽ നിന്നും ഉടൻ വിപണിയിൽ എത്തുന്നത് മൂന്ന് മോഡലുകൾ

ജാപ്പനീസ് കാർ ബ്രാൻഡ് WR-V കോംപാക്‌ട് എസ്‌യുവിക്ക് മിഡ് ലൈഫ് പരിഷ്ക്കരണവും നൽകും. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 21,000 രൂപ നൽകി മുൻകൂട്ടി ബുക്ക് ചെയ്യാം. വാഹനത്തിന്റെ പുറംഭാഗത്തും ഇന്റീരിയറിലും ഹോണ്ട സൂക്ഷ്മമായ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്.

MOST READ: ആള്‍ട്രോസ് കരുത്തേകാന്‍ ടര്‍ബോ പതിപ്പും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ടാറ്റ

ഹോണ്ടയിൽ നിന്നും ഉടൻ വിപണിയിൽ എത്തുന്നത് മൂന്ന് മോഡലുകൾ

വികസിതമായ കോം‌പാക്‌ട് എസ്‌യുവി ബിഎസ്-VI-കംപ്ലയിന്റ് 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ എന്നിവ അഞ്ച് സ്പീഡ് മാനുവൽ ഗിയർ‌ബോക്‌സിനൊപ്പം ഉപയോഗിക്കും.

ഹോണ്ടയിൽ നിന്നും ഉടൻ വിപണിയിൽ എത്തുന്നത് മൂന്ന് മോഡലുകൾ

അതോടൊപ്പം ഇന്ത്യൻ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ ഹോണ്ടയുടെ തുറുപ്പുചീട്ടായ ജാസിനെയും പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഹോണ്ട പരിഷ്ക്കരിച്ച് വിപണിയിൽ എത്തിക്കും. ഇതോടൊപ്പം കാറിന് ഒരു മുഖംമിനുക്കലും ലഭിക്കുമെന്നാണ് കരുതുന്നത്.

MOST READ: എർട്ടിഗയെ ലക്ഷ്യമിട്ട് ഹ്യുണ്ടായി, പുത്തൻ എംപിവി അടുത്ത വർഷം

ഹോണ്ടയിൽ നിന്നും ഉടൻ വിപണിയിൽ എത്തുന്നത് മൂന്ന് മോഡലുകൾ

പരിഷ്ക്കരിച്ച മോഡലിന്റെ ഔദ്യോഗിക ടീസർ ചിത്രങ്ങളും ഹോണ്ട അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇപ്പോൾ ജാസ് ഫെയ്‌സ്‌ലിഫ്റ്റ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇടംപിടിച്ചിട്ടുമുണ്ട്. 1.2 ലിറ്റർ i-VTEC പെട്രോൾ എഞ്ചിനൊപ്പം 1.5 ലിറ്റർ i-DTEC ഡീസൽ യൂണിറ്റും ബിഎസ്-VI കംപ്ലയിന്റ് പതിപ്പിനൊപ്പം ഹാച്ച്ബാക്ക് ലൈനപ്പിൽ എത്തും.

ഹോണ്ടയിൽ നിന്നും ഉടൻ വിപണിയിൽ എത്തുന്നത് മൂന്ന് മോഡലുകൾ

കാലിബ്രേറ്റഡ് മോട്ടോറുകളുടെ പവർ, ടോർഖ് ഔട്ട്‌പുട്ടുകൾ ഹോണ്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള പുതിയ പൂർണ്ണ-എൽഇഡി ഹെഡ്‌ലാമ്പുകളുമായിട്ട് എത്തുമ്പോൾ ഹാച്ച്ബാക്കിന്റെ മനോഹാരിത വർധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Ready to Launch three New Models. Read in Malayalam
Story first published: Thursday, May 14, 2020, 11:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X