ആള്‍ട്രോസ് കരുത്തേകാന്‍ ടര്‍ബോ പതിപ്പും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ടാറ്റ

ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്ക് മോഡലാണ് ആള്‍ട്രോസ്. മികച്ച മുന്നേറ്റമാണ് വാഹനം വിപണിയില്‍ കാഴ്ചവെയ്ക്കുന്നതും. മോഡലിന്റെ ടര്‍ബോ പതിപ്പ് വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആള്‍ട്രോസ് കരുത്തേകാന്‍ ടര്‍ബോ പതിപ്പും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ടാറ്റ

എന്നാല്‍ ഇപ്പോള്‍ അത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് 2020 ഒക്ടോബര്‍-ഡിസംബര്‍ മാസത്തിനിടയ്ക്ക് വാഹനം വിപണിയില്‍ എത്തുമെന്നാണ് സുചന.

ആള്‍ട്രോസ് കരുത്തേകാന്‍ ടര്‍ബോ പതിപ്പും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ടാറ്റ

ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ ടാറ്റ ആള്‍ട്രോസ് ടര്‍ബോ എഞ്ചിന്‍ മോഡല്‍ അവതരിപ്പിച്ചിരുന്നു. നിലവിലുള്ള പെട്രോള്‍ എഞ്ചിന്റെ ടര്‍ബോ പതിപ്പാണിത്. ഇതിനൊപ്പം ടാറ്റ സ്വന്തമായി വികസിപ്പിച്ച ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്സും നല്‍കുന്നുണ്ട്.

MOST READ: എർട്ടിഗയെ ലക്ഷ്യമിട്ട് ഹ്യുണ്ടായി, പുത്തൻ എംപിവി അടുത്ത വർഷം

ആള്‍ട്രോസ് കരുത്തേകാന്‍ ടര്‍ബോ പതിപ്പും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ടാറ്റ

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജഡ് പെട്രോള്‍ എഞ്ചിനാകും പുതിയ പതിപ്പില്‍ ഇടംപിടിക്കുക. ഈ എഞ്ചിന്‍ 99 bhp കരുത്തും 141 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സ്.

ആള്‍ട്രോസ് കരുത്തേകാന്‍ ടര്‍ബോ പതിപ്പും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ടാറ്റ

നിലവില്‍ ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് ആള്‍ട്രോസിന് കരുത്തേകുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 86 bhp കരുത്തില്‍ 113 Nm torque സൃഷ്ടിക്കുമ്പോള്‍, 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 90 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കും.

MOST READ: സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കാണോ ആവശ്യം; മികച്ച മൈലേജ് ലഭിക്കുന്ന മോഡലുകള്‍

ആള്‍ട്രോസ് കരുത്തേകാന്‍ ടര്‍ബോ പതിപ്പും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ടാറ്റ

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമെത്തുന്ന വാഹനത്തില്‍ പിന്നീട് ഒരു ഓട്ടോമാറ്റിക് യൂണിറ്റും ടാറ്റ അവതരിപ്പിച്ചേക്കും. ഡീസല്‍ പതിപ്പുകളേക്കാള്‍ ആവശ്യക്കാര്‍ ഏറെയും പെട്രോള്‍ പതിപ്പുകള്‍ക്കാണ്.

ആള്‍ട്രോസ് കരുത്തേകാന്‍ ടര്‍ബോ പതിപ്പും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ടാറ്റ

മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവയാണ് വാഹനത്തിന്റെ പ്രധാന എതിരാളികള്‍. ഇതുവരെ വാഹനത്തിന്റെ 8,458 യൂണിറ്റുകള്‍ നിരത്തിലെത്തിയിട്ടുണ്ട്.

MOST READ: മാരുതി മിഡ് സൈസ് എസ്‌യുവി ഒരുങ്ങുന്നത് പുതുതലമുറ സുസുക്കി വിറ്റാരയെ അടിസ്ഥാനമാക്കി

ആള്‍ട്രോസ് കരുത്തേകാന്‍ ടര്‍ബോ പതിപ്പും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ടാറ്റ

അധികം വൈകാതെ തന്നെ വാഹനത്തിന്റെ ഇലക്ട്രിക്ക് പതിപ്പും നിരത്തിലെത്തിയേക്കും. 2020 ഓട്ടോ എക്‌സ്‌പോയില്‍ ആള്‍ട്രോസിന്റെ ഇലക്ട്രിക്ക് പതിപ്പിനെ കമ്പനി അവതരിപ്പിക്കുകയും ചെയ്തിരുന്നു.

ആള്‍ട്രോസ് കരുത്തേകാന്‍ ടര്‍ബോ പതിപ്പും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ടാറ്റ

സിപ്ട്രോണ്‍ ഇലക്ട്രിക് സാങ്കേതികവിദ്യയില്‍ തന്നെയാണ് വാഹനം ഒരുങ്ങുന്നത്. ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കുമായി ബാറ്ററി ആള്‍ട്രോസ് പങ്കിടുന്നതിനാല്‍ പൂര്‍ണ ചാര്‍ജില്‍ 250 മുതല്‍ 300 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് പ്രതീക്ഷിക്കാം.

MOST READ: കൊവിഡ്-19; 2,50,000 ഫേസ് ഷീല്‍ഡുകള്‍ നിര്‍മ്മിച്ച് മഹീന്ദ്ര

ആള്‍ട്രോസ് കരുത്തേകാന്‍ ടര്‍ബോ പതിപ്പും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ടാറ്റ

എന്നാല്‍ നെക്‌സോണ്‍ ഇലക്ട്രിക് എസ്യുവിയേക്കാള്‍ ഭാരം കുറവായതിനാല്‍ ആള്‍ട്രോസിന് 10 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിച്ചേക്കും. വില സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും 10 ലക്ഷം രൂപ വരെ വില പ്രതീക്ഷക്കാം.

Most Read Articles

Malayalam
English summary
Tata Altroz turbo petrol to be launched this festive season. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X