എർട്ടിഗയെ ലക്ഷ്യമിട്ട് ഹ്യുണ്ടായി, പുത്തൻ എംപിവി അടുത്ത വർഷം
ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി എംപിവി ശ്രേണിയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നത് അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.

മാരുതി എർട്ടിഗ അരങ്ങുവാഴുന്ന ശ്രേണിയിൽ ക്ലച്ച് പിടിക്കുക പ്രയാസമാണെങ്കിലും ബ്രാൻഡിന്റെ സ്വീകാര്യത പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നാണ് ഹ്യുണ്ടായിയുടെ പ്രതീക്ഷ. അതോടൊപ്പം പുതുതലമുറ N3 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രീമിയം എംപിവിയിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്.

പുതുതലമുറ N3 പ്ലാറ്റ്ഫോം പുതിയ കിയ സോറെന്റോയെയും അടുത്ത തലമുറ കാർണിവലിനും അടിവരയിടുന്നു. വിലയുടെ കാര്യത്തിൽ ഹ്യുണ്ടായിയുടെ എൻട്രി ലെവൽ എംപിവി മോഡലിന് എർട്ടിഗയെക്കാൾ അല്പം കൂടുതലായിരിക്കുമെന്നാണ് സൂചന. കൂടാതെ വെന്യുവിന്റെ പ്ലാറ്റ്ഫോമും എഞ്ചിൻ സവിശേഷതകളും ബ്രാൻഡിന് ഉപയോഗിക്കാൻ കഴിയുമെന്ന് റിപ്പോർട്ടുകളുണ്ട്.
MOST READ: മാരുതി മിഡ് സൈസ് എസ്‌യുവി ഒരുങ്ങുന്നത് പുതുതലമുറ സുസുക്കി വിറ്റാരയെ അടിസ്ഥാനമാക്കി

എന്നിരുന്നാലും പുതിയ ക്രെറ്റയുടെ പ്ലാറ്റ്ഫോം ഏഴ് സീറ്റർ എംപിവിക്ക് കൂടുതൽ അനുയോജ്യമാകുമെന്ന് വിശ്വസിക്കുന്നു. ഏഴ് സീറ്റർ എസ്‌യുവികളെയോ എംപിവികളെയോ ഉൾക്കൊള്ളാൻ പര്യാപ്തമായ പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് 2020 മോഡൽ ക്രെറ്റ ഒരുങ്ങിയിരിക്കുന്നത്.

സെൽറ്റോസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി കിയ മോട്ടോർസ് കോംപാക്‌ട് എംപിവിയും വികസിപ്പിക്കുന്നുണ്ട്. രസകരമായ കാര്യമെന്തെന്നാൽ കിയ സെൽറ്റോസും ഹ്യുണ്ടായ് ക്രെറ്റയും ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
MOST READ: ഇത്തവണ പ്രതീക്ഷിക്കേണ്ട, ഡീസൽ ട്വിൻ-ടർബോ എഞ്ചിൻ എൻഡവറിന് ലഭിക്കില്ലെന്ന് ഫോർഡ്

പുതിയ ഹ്യുണ്ടായി എംപിവിയുടെ വില ഏകദേശം ഒമ്പത് ലക്ഷം മുതൽ 14 ലക്ഷം രൂപ വരെയായിരിക്കും. മാരുതി എർട്ടിഗയ്ക്ക് പുറമെ മഹീന്ദ്ര മറാസോയ്‌ക്കും കടുത്ത എതിരാളിയാകാൻ ഇതിന് ശേഷിയുണ്ടാകും. 1.5 എഞ്ചിൻ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാകും കൊറിയൻ ബ്രാൻഡ് പുതിയ എംപിവിയിൽ വാഗ്‌ദാനം ചെയ്യുക.

പെട്രോൾ യൂണിറ്റ് 113 bhp കരുത്തിൽ 145 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെങ്കിൽ ഓയിൽ ബർണർ 113 bhp ഉം 250 Nm torque ഉം സൃഷ്ടിക്കാൻ പ്രാപ്തമായിരിക്കും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ഓഫറിൽ ഉണ്ടാകും.
MOST READ: പോളോ, വെന്റോ മോഡലുകളുടെ TSI ലിമിറ്റഡ് എഡിഷൻ പതിപ്പുകൾ പുറത്തിറക്കി ഫോക്സ്‍വാഗൺ

ഈ വർഷം അവസാനമോ അടുത്ത വർഷം തുടക്കത്തിലോ ഹ്യുണ്ടായി പുതിയ ഏഴ് സീറ്റർ ക്രെറ്റ എസ്‌യുവി രാജ്യത്ത് വിപണിയിലെത്തിക്കും. ഇതിനൊപ്പം ഇന്ത്യൻ വിപണിയിൽ AX എന്ന രഹസ്യനാമമുള്ള മൈക്രോ എസ്‌യുവിയും കമ്പനി തയാറാക്കുന്നുണ്ട്.

ഈ മോഡൽ പുതിയ സാൻട്രോയുടെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാകും. മാത്രമല്ല ഇത് വരാനിരിക്കുന്ന ടാറ്റ HBX മൈക്രോ എസ്‌യുവി, മാരുതി ഇഗ്നിസ് തുടങ്ങിയ മോഡലുകളുമായി വിപണിയിൽ ഏറ്റുമുട്ടും.


Click it and Unblock the Notifications








