ടൊയോട്ട കാമ്രി ബിഎസ് VI പുറത്തിറങ്ങി; വില 37.88 ലക്ഷം

ടൊയോട്ട ഇന്ത്യ തങ്ങളുടെ ബിഎസ് VI കംപ്ലയിന്റ് ടൊയോട്ട കാമ്രി 37.88 ലക്ഷം രൂപ എക്സ്ഷോറൂം പ്രാരംഭ വിലയ്ക്ക് പുറത്തിറക്കി.

ടൊയോട്ട കാമ്രി ബിഎസ് VI പുറത്തിറങ്ങി; വില 37.88 ലക്ഷം

36.95 ലക്ഷം രൂപ വിലയ്ക്ക് എത്തിയിരുന്ന വപണിയിൽ നിന്ന് പിൻവാങ്ങുന്ന ബിഎസ് IV മോഡലിനെക്കാൾ പുതിയ മോഡലിന് 93,000 രൂപ വില വർധിപ്പിച്ച് 37.88 ലക്ഷം രൂപയാക്കിയതായി നിർമ്മാതാക്കൾ വ്യക്തമാക്കി.

ടൊയോട്ട കാമ്രി ബിഎസ് VI പുറത്തിറങ്ങി; വില 37.88 ലക്ഷം

പുതിയ ബിഎസ് VI കംപ്ലയിന്റ് ടൊയോട്ട കാമ്രിയിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ജെബിഎൽ ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡും ഇലക്ട്രോണിക് കൺട്രോൾ ചെയ്യാനും കഴിയുന്ന മുൻ പാസഞ്ചർ & ഡ്രൈവർ സീറ്റുകൾ, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ എന്നിവ ഉൾപ്പെടുന്നു.

MOST READ: 15 വര്‍ഷത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ആയുസ്സുണ്ടാകില്ല; പുതിയ സ്‌ക്രാപ് നയം ഉടന്‍

ടൊയോട്ട കാമ്രി ബിഎസ് VI പുറത്തിറങ്ങി; വില 37.88 ലക്ഷം

കൂടാതെ പരിഷ്കരിച്ച കാമ്രി മോഡലിൽ ക്രൂയിസ് കൺട്രോൾ, പവർ അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് കോളം, പിൻ സൺ-ബ്ലൈൻഡ്സ്, പനോരമിക് സൺറൂഫ് എന്നിവയും ഉൾപ്പെടുന്നു.

ടൊയോട്ട കാമ്രി ബിഎസ് VI പുറത്തിറങ്ങി; വില 37.88 ലക്ഷം

സുരക്ഷാ സവിശേഷതകളെ സംബന്ധിച്ചിടത്തോളം, പുതിയ ബിഎസ് VI കംപ്ലയിന്റ് കാമ്രി മോഡലുകളിൽ ഒമ്പത് എയർബാഗുകൾ, ABS+EBD, പാർക്കിംഗ് സെൻസറുകൾ, ഒരു റിയർവ്യൂ ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക് ഫംഗ്ഷൻ എന്നിവ നിർമ്മാതാക്കൾ ഒരുക്കുന്നു.

MOST READ: മാരുതി മിഡ് സൈസ് എസ്‌യുവി ഒരുങ്ങുന്നത് പുതുതലമുറ സുസുക്കി വിറ്റാരയെ അടിസ്ഥാനമാക്കി

ടൊയോട്ട കാമ്രി ബിഎസ് VI പുറത്തിറങ്ങി; വില 37.88 ലക്ഷം

ടൊയോട്ട കാമ്രിയുടെ നിലവിലുള്ള 2.5 ലിറ്റർ ഹൈബ്രിഡ് പവർട്രെയിനാണ് പുതിയ ഭാരത് സ്റ്റേജ് VI എമിഷൻ മാനദണ്ഡങ്ങൾക്കനുസൃതമായി നവീകരിച്ചത്. ഒരു ഇലക്ട്രിക് മോട്ടോറുമായി ഇണചേർന്ന പെട്രോൾ യൂണിറ്റ് അടങ്ങുന്നതാണ് എഞ്ചിൻ സജ്ജീകരണം.

ടൊയോട്ട കാമ്രി ബിഎസ് VI പുറത്തിറങ്ങി; വില 37.88 ലക്ഷം

പെട്രോൾ എഞ്ചിൻ 176 bhp കരുത്തും 221 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇലക്ട്രിക് മോട്ടോർ 118 bhp കരുത്തും 202 Nm torque ഉം സൃഷ്ടിക്കുന്നു.

MOST READ: ഇലക്ട്രിക്ക് നിര വിപുലീകരിക്കാന്‍ ടാറ്റ; HBX ഇലക്ട്രിക്ക് പരിവേഷത്തില്‍ എത്തിയേക്കും

ടൊയോട്ട കാമ്രി ബിഎസ് VI പുറത്തിറങ്ങി; വില 37.88 ലക്ഷം

ഇപ്പോൾ ഒരു കോൺസ്റ്റെൻഡ് വേരിയബിൾ ട്രാൻസ്മിഷൻ ഉപയോഗിച്ച് മാത്രമാണ് നിർമ്മാതാക്കൾ വാഹനം വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, വാഹനം പരമ്പരാഗത ഇന്റെർണൽ കംബസ്റ്റൻ എഞ്ചിനിലും, ഇലക്ട്രിക് മോട്ടോറിന്റെ കരുത്തിലും ഉപയോഗിക്കാൻ കഴിയും.

ടൊയോട്ട കാമ്രി ബിഎസ് VI പുറത്തിറങ്ങി; വില 37.88 ലക്ഷം

ടൊയോട്ട കാമ്രി ബിഎസ് VI മോഡലുകൾ വൈറ്റ്, സിൽവർ, റെഡ്, ബ്രൗൺ, ഗ്രാഫൈറ്റ്, ബ്ലാക്കിന്റെ രണ്ട് ഷേഡ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. വാഹനം പ്രാഥമികമായി ഉടൻ പുറത്തിറങ്ങുന്ന സ്‌കോഡ സൂപ്പർബ് TSI -യുമായി മത്സരിക്കും.

MOST READ: മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌‌ലിഫ്റ്റ് നവംബറിൽ, അറിയാം കൂടുതൽ വിവരങ്ങൾ

ടൊയോട്ട കാമ്രി ബിഎസ് VI പുറത്തിറങ്ങി; വില 37.88 ലക്ഷം

അനുബന്ധ വാർത്തകളിൽ, ടൊയോട്ട അടുത്തിടെ രാജ്യത്തുടനീളം പ്രവർത്തനം ഭാഗികമായി പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. സർക്കാരും പ്രാദേശിക അധികാരികളും നിർദ്ദേശിക്കുന്ന എല്ലാ ചട്ടങ്ങളും പാലിച്ച് കമ്പനി രാജ്യത്തൊട്ടാകെയുള്ള 171 ഡീലർഷിപ്പുകളുടെ പ്രവർത്തനങ്ങൾ ഭാഗികമായി ആരംഭിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
New (2020) Toyota Camry BS6 Launched In India: Prices Start At Rs 37.88 Lakh. Read in Malayalam.
Story first published: Wednesday, May 13, 2020, 18:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X