മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌‌ലിഫ്റ്റ് നവംബറിൽ, അറിയാം കൂടുതൽ വിവരങ്ങൾ

ഡിസയർ ഫെയ്‌സ്‌ലിഫ്റ്റ് ഇതിനകം തന്നെ ഇന്ത്യൻ വിപണിയിൽ സ്ഥാനംപിടിച്ചതിനാൽ മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റും അരങ്ങേറ്റം കുറിക്കാൻ തയാറെടുക്കുകയാണ്.

മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌‌ലിഫ്റ്റ് നവംബറിൽ, അറിയാം കൂടുതൽ വിവരങ്ങൾ

2017 മാർച്ചിലാണ് പുതുതലമുറ ഡിസയർ അവതരിപ്പിച്ചത്. തുടർന്ന് കുറച്ച് മാസങ്ങൾക്ക് ശേഷം പുതിയ സ്വിഫ്റ്റും വിൽപ്പനക്ക് എത്തി. അതേപാതയായിരിക്കും മുഖംമിനുക്കലിലും മാരുതി പിന്തുടരുക. ഈ വർഷത്തെ ദീപാവലി സമയത്തായിരിക്കും ഹാച്ച്ബാക്ക് വിപണിയിൽ എത്തുക എന്നാണ് സൂചന.

മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌‌ലിഫ്റ്റ് നവംബറിൽ, അറിയാം കൂടുതൽ വിവരങ്ങൾ

സുസുക്കി സ്വിഫ്റ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണെന്ന് കരുതുന്ന ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിച്ചിട്ടുണ്ട്. ജനപ്രിയ ഹാച്ച്ബാക്ക് അന്തർ‌ദ്ദേശീയമായി ഒരു മിഡ്-ലൈഫ് പുതുക്കലിനായിരിക്കും മുൻഗണന കൊടുക്കുക. അതിൽ കൂടുതലൊന്നും വിഷ്വൽ നവീകരണങ്ങളൊന്നും കാറിൽ ഉണ്ടാകില്ലെന്ന് പുത്തൻ ഡിസയർ സൂചന നൽകുന്നു.

MOST READ: ഗ്രാൻഡ് i10 നിയോസിന് ഇലക്ട്രിക് എഞ്ചിൻ നൽകില്ലെന്ന് ഹ്യുണ്ടായ

മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌‌ലിഫ്റ്റ് നവംബറിൽ, അറിയാം കൂടുതൽ വിവരങ്ങൾ

ദൃശ്യപരമായി 2020 മാരുതി സ്വിഫ്റ്റിന് ക്രോം സ്ട്രിപ്പിനൊപ്പം റേഡിയേറ്റർ ഗ്രില്ലിനായി പുതിയ ഹണികോമ്പ് മെഷിംഗ് ലഭിക്കാൻ ഒരുങ്ങുന്നു. ഫ്രണ്ട് ബമ്പറിനും സൂക്ഷ്മമായ മാറ്റങ്ങൾ ഉണ്ടാകും. അതേസമയം ബാക്കി ഭാഗങ്ങളിൽ മാറ്റങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല.

മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌‌ലിഫ്റ്റ് നവംബറിൽ, അറിയാം കൂടുതൽ വിവരങ്ങൾ

പുറത്തുവന്ന ചിത്രങ്ങളിൽ നിന്ന് കാറിന് ഡ്യുവൽ-ടോൺ അലോയ് വീലുകളും മാരുതി വാഗ്‌ദാനം ചെയ്യുമെന്നാണ് സൂചന. എന്നാൽ ഇത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമോ എന്ന കാര്യം വ്യക്തമല്ല.

MOST READ: ഉത്പാദനം പുനരാരംഭിച്ച് ആദ്യ ദിവസം തന്നെ 200 യൂണിറ്റുകൾ പുറത്തിറക്കി ഹ്യുണ്ടായി

മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌‌ലിഫ്റ്റ് നവംബറിൽ, അറിയാം കൂടുതൽ വിവരങ്ങൾ

മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വലിയ മാറ്റങ്ങളൊന്നുമില്ലാതെ അതിന്റെ ഇന്റീരിയർ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹാച്ച്ബാക്കിന് പുതിയ സീറ്റ് ഫാബ്രിക്‌സും ആക്സന്റുകളും ലഭിച്ചേക്കാം. നിലവിലുള്ള സ്മാർട്ട്പ്ലേ 7.0 ഇഞ്ച് ടച്ച്സ്ക്രീൻ സിസ്റ്റം നിലനിർത്താൻ സാധ്യതയുണ്ട്. ജനപ്രിയ മോഡലിന്റെ ആകർഷണം നിലനിർത്താൻ കമ്പനി കുറച്ച് അധിക സവിശേഷതകൾ നൽകിയേക്കാം.

മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌‌ലിഫ്റ്റ് നവംബറിൽ, അറിയാം കൂടുതൽ വിവരങ്ങൾ

മുഖംമിനുക്കലിനേക്കാളും ശ്രദ്ധേയമായ മാറ്റം വരുന്നത് എഞ്ചിനിലാണ്. ഈ വർഷം ആദ്യം നവീകരിച്ച ഡിസയർ കോംപാക്‌ട് സെഡാനിൽ അവതരിപ്പിച്ച 1.2 ലിറ്റർ K12N ഡ്യുവൽ ജെറ്റ് പെട്രോൾ മോട്ടോർ പുതിയ മാരുതി സ്വിഫ്റ്റിനും ലഭിക്കും.

MOST READ: രാജ്യത്തെ പ്രമുഖ വ്യവസായികളും അവരുടെ സിംപിൾ കാറുകളും

മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌‌ലിഫ്റ്റ് നവംബറിൽ, അറിയാം കൂടുതൽ വിവരങ്ങൾ

ബിഎസ്-VI കംപ്ലയിന്റ് പെട്രോൾ എഞ്ചിൻ 90 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും അഞ്ച് സ്പീഡ് എഎംടിയും ഓഫറിൽ ഉണ്ടാകും. കൂടാടെ പുതിയ എഞ്ചിൻ ഐഡിൾ സ്റ്റാർട്ട് / സ്റ്റോപ്പ് സിസ്റ്റത്തിൽ നിന്ന് പ്രയോജനം ചെയ്യും. അതിനാൽ നിലവിലെ മോഡലിനേക്കാൾ മികച്ച ഇന്ധനക്ഷമത 2020 സ്വിഫ്റ്റ് വാഗ്‌ദാനം ചെയ്യും.

മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌‌ലിഫ്റ്റ് നവംബറിൽ, അറിയാം കൂടുതൽ വിവരങ്ങൾ

പുതിയ മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ എഫ്‌സി‌എ-സോഴ്‌സ്ഡ് 1.3 ലിറ്റർ ഡീസൽ യൂണിറ്റ് മാരുതി ഇനി നൽകില്ല. അതിനാൽ സ്വിഫ്റ്റ് ഇനി മുതൽ ഒരു പെട്രോൾ മാത്രമുള്ള മോഡലായിരിക്കും. ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ടാറ്റ ടിയാഗൊ, ഫോർഡ് ഫിഗോ തുടങ്ങിയ ഹാച്ച്ബാക്ക് മോഡലുകളാണ് സ്വിഫ്റ്റിന്റെ വിപണിയിലെ പ്രധാന എതിരാളികൾ.

More from DriveSpark

Article Published On: Monday, May 11, 2020, 10:53 [IST]
English summary
2020 Maruti Swift facelift leaked. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X