ഉത്പാദനം പുനരാരംഭിച്ച് ആദ്യ ദിവസം തന്നെ 200 യൂണിറ്റുകൾ പുറത്തിറക്കി ഹ്യുണ്ടായി

2020 മെയ് 8 മുതൽ ചെന്നൈയിലെ ശ്രീപെരുമ്പുദൂർ പ്ലാന്റിൽ ഉത്പാദനം ആരംഭിക്കുമ്പോൾ ഹ്യുണ്ടായി മോട്ടോർസ് ഇന്ത്യ സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നു.

ഉത്പാദനം പുനരാരംഭിച്ച് ആദ്യ ദിവസം തന്നെ 200 യൂണിറ്റുകൾ പുറത്തിറക്കി ഹ്യുണ്ടായി

കൊവിഡ്-19 മഹാമാരിയുടെ വ്യാപനം തടയുന്നതിനായി 2020 മാർച്ച് 23 മുതൽ കമ്പനി ഉൽപ്പാദന പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ ആരംഭിക്കാനും ലോക്ക്ഡൗണ്‍ നടപടികൾക്ക് ഇളവുനൽകാനുമുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ തുടർന്നാണ് ഉത്പാദനകേന്ദ്രം വീണ്ടും തുറക്കുന്നത്.

ഉത്പാദനം പുനരാരംഭിച്ച് ആദ്യ ദിവസം തന്നെ 200 യൂണിറ്റുകൾ പുറത്തിറക്കി ഹ്യുണ്ടായി

കമ്പനി അതിന്റെ പരിസരം ശുദ്ധീകരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും നിരവധി നടപടികൾ കൈക്കൊള്ളുകയും തങ്ങളുടെ എല്ലാ തൊഴിലാളികൾക്കും മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഘട്ടം ഘട്ടമായിട്ടാണ് ഉൽ‌പാദനം പുനരാരംഭിച്ചിരിക്കുന്നത്.

MOST READ: പാക് വിപണിയിൽ നിന്ന് സിയാസ് പിൻവലിക്കാനൊരുങ്ങി സുസുക്കി

ഉത്പാദനം പുനരാരംഭിച്ച് ആദ്യ ദിവസം തന്നെ 200 യൂണിറ്റുകൾ പുറത്തിറക്കി ഹ്യുണ്ടായി

നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച ആദ്യ ദിവസം തന്നെ ഹ്യുണ്ടായി 200 കാറുകൾ പുറത്തിറക്കി. ഈ മാസം 12,000-13,000 യൂണിറ്റുകൾ നിർമ്മിക്കാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. 2020 ഏപ്രിലിൽ ആഭ്യന്തര വിപണിയിൽ ഒരു യൂണിറ്റ് പോലും വിറ്റഴിച്ചില്ലെങ്കിലും 1,341 യൂണിറ്റ് കയറ്റുമതി നിർമ്മാതാക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഉത്പാദനം പുനരാരംഭിച്ച് ആദ്യ ദിവസം തന്നെ 200 യൂണിറ്റുകൾ പുറത്തിറക്കി ഹ്യുണ്ടായി

ലോക്ക്ഡൗണിന്റെ ശേഷം വിൽപ്പനയുടെ കാര്യത്തിൽ ഒരു പുനരുജ്ജീവനമുണ്ടാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. രണ്ട് ദിവസത്തിനുള്ളിൽ 4,000 ഉപഭോക്തൃ എൻക്വൈറികളും 500 ബുക്കിംഗുകളും കൊരിയൻ നിർമ്മാതാക്കൾക്ക് ലഭിച്ചു.

MOST READ: ഇന്നോവയേക്കാൾ വില കുറവ്, പുത്തൻ എംപിവിയുമായി ടൊയോട്ട

ഉത്പാദനം പുനരാരംഭിച്ച് ആദ്യ ദിവസം തന്നെ 200 യൂണിറ്റുകൾ പുറത്തിറക്കി ഹ്യുണ്ടായി

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സ്വകാര്യ വാഹനങ്ങളുടെ ആവശ്യം വർദ്ധിക്കുമെന്ന പ്രതീക്ഷയുണ്ട്. ഭാവിയിൽ പൊതു യാത്രാമാർഗ്ഗങ്ങളേക്കാൾ സ്വകാര്യ ഗതാഗതം ഉപയോഗിക്കാൻ നിരവധി ആളുകൾ ആഗ്രഹിക്കാം.

ഉത്പാദനം പുനരാരംഭിച്ച് ആദ്യ ദിവസം തന്നെ 200 യൂണിറ്റുകൾ പുറത്തിറക്കി ഹ്യുണ്ടായി

വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുതന്നെ കഴിഞ്ഞ നിരവധി മാസങ്ങളായി ഇടിവ് നേരിടുന്ന വാഹന വ്യവസായത്തിന് ഇത് ഒരു അനുഗ്രഹമായി തീർന്നേക്കാം.

MOST READ: ലോക്ക്ഡൗണില്‍ കുടുങ്ങി മകന്‍; അംഗപരിമിതയായ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

ഉത്പാദനം പുനരാരംഭിച്ച് ആദ്യ ദിവസം തന്നെ 200 യൂണിറ്റുകൾ പുറത്തിറക്കി ഹ്യുണ്ടായി

ഇന്ത്യയിലുടനീളം ഹ്യുണ്ടായി ഡീലർഷിപ്പുകൾ ആരംഭിക്കുന്നതിനായി, പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളും കമ്പനി ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസ്‌പ്ലേ, ടെസ്റ്റ് ഡ്രൈവ് കാറുകൾ പോലെ തന്നെ കസ്റ്റമർ ലോഞ്ചുകളും വാഷ്‌റൂമുകളും നന്നായി വൃത്തിയാക്കും.

ഉത്പാദനം പുനരാരംഭിച്ച് ആദ്യ ദിവസം തന്നെ 200 യൂണിറ്റുകൾ പുറത്തിറക്കി ഹ്യുണ്ടായി

പുതിയതും സർവീസ് ചെയ്തതുമായ കാറുകളുടെ ഡെലിവറി പ്രക്രിയ കർശനമായ ശുചിത്വ പ്രക്രിയയെ പിന്തുടരും. അതോടൊപ്പം സുരക്ഷ മുൻനിർത്തി വാഹനങ്ങളുടെ സമ്പർക്കരഹിതമായ ഡെമൻസ്ട്രേഷനും ഉണ്ടായിരിക്കും.

MOST READ: ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന അഞ്ച് മികച്ച ഫ്രണ്ട് വീൽ ഡ്രൈവ് എസ്‌യുവികൾ

ഉത്പാദനം പുനരാരംഭിച്ച് ആദ്യ ദിവസം തന്നെ 200 യൂണിറ്റുകൾ പുറത്തിറക്കി ഹ്യുണ്ടായി

ജീവനക്കാരുടെയും സന്ദർശകരുടെയും തെർമൽ സ്ക്രീനിംഗ് പതിവായി നടത്തും, കൂടാതെ ഹ്യൂണ്ടായിയുടെ ‘ക്ലിക്ക്-ടു-ബൈ" വെബ്‌സൈറ്റ് വഴി ഓൺലൈൻ വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്, അതിലൂടെ ഉപയോക്താക്കൾക്ക് കുറഞ്ഞ ശാരീരിക സമ്പർക്കവും ഹോം ഡെലിവറി ഓപ്ഷനുകളും ഉപയോഗിച്ച് അവർക്ക് ഇഷ്ടമുള്ള ഹ്യുണ്ടായി കാർ വാങ്ങാൻ സാധിക്കും.

ഉത്പാദനം പുനരാരംഭിച്ച് ആദ്യ ദിവസം തന്നെ 200 യൂണിറ്റുകൾ പുറത്തിറക്കി ഹ്യുണ്ടായി

സേവന സൗകര്യങ്ങൾക്കായി, ഹ്യുണ്ടായി ‘360 ഡിജിറ്റൽ സർവ്വീസ് & കോൺടാക്ട്-ലെസ്സ് സർവ്വീസ് എക്സ്പീരിയൻസും' ആരംഭിച്ചു.

ഉത്പാദനം പുനരാരംഭിച്ച് ആദ്യ ദിവസം തന്നെ 200 യൂണിറ്റുകൾ പുറത്തിറക്കി ഹ്യുണ്ടായി

ഹ്യുണ്ടായി കെയർ ആപ്പ്, വാട്ട്‌സ്ആപ്പ്, ഹ്യുണ്ടായി വെബ്‌സൈറ്റ് എന്നിവ വഴി ഉപഭോക്താക്കൾക്ക് സേവന സർവ്വീസ് അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാം. ഡിജിറ്റൽ അപ്‌ഡേറ്റുകൾ, കാർ പിക്ക് അപ്പ് ഡ്രോപ്പ് സൗകര്യം, സേവന പ്രവർത്തനങ്ങളിൽ സുതാര്യത എന്നിവ കമ്പനി ഉറപ്പുനൽകും.

ഉത്പാദനം പുനരാരംഭിച്ച് ആദ്യ ദിവസം തന്നെ 200 യൂണിറ്റുകൾ പുറത്തിറക്കി ഹ്യുണ്ടായി

മാർച്ച് 16 ന് ഇന്ത്യയിൽ പുറത്തിറങ്ങിയ രണ്ടാം തലമുറ ഹ്യുണ്ടായി ക്രെറ്റയ്ക്കാണ് ഈ മാസം ലഭിക്കുന്ന മിക്ക ബുക്കിംഗുകളും. 9.99 ലക്ഷം രൂപ മുതൽ 17.20 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില വരുന്ന വാഹനം അഞ്ച് പതിപ്പുകളിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. മൂന്ന് ബിഎസ് VI പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളഉം 2020 ക്രെറ്റ നൽകുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai India Resumes Production At Its Chennai Plant: Aims At Manufacturing 13,000 Units This Month. Read in Malayalam.
Story first published: Saturday, May 9, 2020, 19:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X