ലോക്ക്ഡൗണിലും 5000 യൂണിറ്റോളം ബുക്കിംഗ് നേടിയെടുത്ത് ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് ഒരു മാസം മുമ്പാണ് ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയത്. ഈ പ്രതിസന്ധി ഘട്ടത്തിലും നാൾ ഇതുവരെ ഹാച്ച്ബാക്ക് 5000 ബുക്കിംഗ് നേടിയെന്ന് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി അറിയിച്ചു.

ലോക്ക്ഡൗണിലും 5000 യൂണിറ്റോളം ബുക്കിംഗ് നേടിയെടുത്ത് ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള പ്രതികരണത്തെക്കുറിച്ച് സംസാരിച്ച മാരുതി സുസുക്കി ഇന്ത്യയുടെ മാർക്കറ്റിംഗ് & സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് മുൻ പതിപ്പിനേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്ക്ഡൗണിലും 5000 യൂണിറ്റോളം ബുക്കിംഗ് നേടിയെടുത്ത് ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

ഇഗ്നിസ് കൂടുതൽ എസ്‌യുവി തരത്തിലുള്ള ഒരു വാഹനമാണെന്നും വാഹനത്തിന് വ്യത്യസ്തമായ ഒരു ക്യാരക്ടറാണുള്ളതെന്നും നിർവധി പേർ അഭിപ്രായപ്പെടുന്നു എന്ന് ശ്രീവാസ്തവ പറഞ്ഞു.

MOST READ: പ്രയസ് ഹൈബ്രിഡ് സെഡാന് 20 വയസ്; ആഘോഷത്തിനായി പ്രത്യേക പതിപ്പൊരുക്കി ടൊയോട്ട

ലോക്ക്ഡൗണിലും 5000 യൂണിറ്റോളം ബുക്കിംഗ് നേടിയെടുത്ത് ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

അതിനാൽ, തങ്ങളുടെ മാർക്കറ്റിംഗ് കാമ്പെയ്നിലും ഇത് പ്രതിഫലിപ്പിക്കുന്നു. തീർച്ചയായും മറ്റെല്ലാ മോഡലുകൾക്കും നൽകുന്നതുപോലെയുള്ള എല്ലാവിധ പിന്തുണയും മോഡലിന് തങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ലോക്ക്ഡൗണിലും 5000 യൂണിറ്റോളം ബുക്കിംഗ് നേടിയെടുത്ത് ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

ഇഗ്നിസിന് വളരെ വലിയ സാധ്യതയുള്ള ഒരു മോഡലാണെന്ന് താൻ വിശ്വസിക്കുന്നു. ഇന്ത്യൻ ഉപഭോക്താക്കൾക്ക് ആവശ്യമുള്ളതിനേക്കാൾ മുന്നിലാണെന്ന് വാഹനം എന്ന് ചിലർ പറയുന്നു.

MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടാറ്റ മോട്ടോർസും

ലോക്ക്ഡൗണിലും 5000 യൂണിറ്റോളം ബുക്കിംഗ് നേടിയെടുത്ത് ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

ഇന്ത്യൻ വിപണി ഉടൻ ഈ വാഹനത്തിനായുള്ള പക്വത പ്രാപിക്കും എന്നാണ് നിർമ്മാതാക്കളുടെ വിശ്വാസം. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇഗ്നിസ് വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ലോക്ക്ഡൗണിലും 5000 യൂണിറ്റോളം ബുക്കിംഗ് നേടിയെടുത്ത് ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

പരിഷ്കരിച്ച 2020 മാരുതി സുസുക്കി ഇഗ്നിസ് നിരവധി സൗന്ദര്യവർദ്ധക അപ്‌ഡേറ്റുകളുമായാണ് വരുന്നത്, പുതുക്കിയ ബമ്പറുകൾ ഉൾപ്പെടെ പുതിയ സിൽവർ ഫോക്സ് സ്‌കിഡ് പ്ലേറ്റുകൾ കാറിന്റെ എസ്‌യുവി-പ്രചോദിത സ്റ്റൈലിംഗ് വർധിപ്പിക്കുന്നു.

MOST READ: പുത്തൻ ഭാവത്തിൽ 2020 കിക്‌സ് ഇ-പവർ, അരങ്ങേറ്റത്തിന് മുമ്പ് ചിത്രങ്ങൾ പുറത്ത്

ലോക്ക്ഡൗണിലും 5000 യൂണിറ്റോളം ബുക്കിംഗ് നേടിയെടുത്ത് ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

നാല് സ്ലോട്ടുകളുള്ള ഗ്രില്ലും റീ-സ്റ്റൈൽ ചെയ്ത ഹെഡ്‌ലാമ്പ് ക്ലസ്റ്ററും പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും എൽഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകളും മുൻവശത്തിന്റെ അഴക് വർധിപ്പിക്കുന്നു. ഇരുവശങ്ങളും പിൻഭാഗവും മാറ്റമില്ലാതെ തുടരുന്നു.

ലോക്ക്ഡൗണിലും 5000 യൂണിറ്റോളം ബുക്കിംഗ് നേടിയെടുത്ത് ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

സവിശേഷതകളുടെ കാര്യത്തിൽ, കമ്പനിയുടെ പുതിയ 7.0 ഇഞ്ച് സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ 2.0 ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ സംവിധാനവും, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി ഒരു പുതിയ MID യൂണിറ്റും കാറിന് ലഭിക്കുന്നു.

MOST READ: XUV500 ഓട്ടോമാറ്റിക് പതിപ്പിനായി കാത്തിരിക്കണം; അരങ്ങേറ്റം വൈകുമെന്ന് മഹീന്ദ്ര

ലോക്ക്ഡൗണിലും 5000 യൂണിറ്റോളം ബുക്കിംഗ് നേടിയെടുത്ത് ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

ബാക്കിയുള്ള സവിശേഷതകൾ ഫെയ്‌സ്‌ലിഫ്റ്റിന് മുമ്പുള്ള ഇഗ്നിസിന് സമാനമാണ്. ISOFIX സീറ്റുകൾ, സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ, ഡ്യുവൽ എയർബാഗുകൾ, ABS+EBD എന്നിവ സ്റ്റാൻഡേർഡാണ്.

ലോക്ക്ഡൗണിലും 5000 യൂണിറ്റോളം ബുക്കിംഗ് നേടിയെടുത്ത് ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

2020 മാരുതി സുസുക്കി ഇഗ്നിസിൽ സ്വിഫ്റ്റ്, ബലേനോ എന്നിവയിൽ ഉപയോഗിക്കുന്ന ബിഎസ് VI കംപ്ലയിന്റ് 1.2 ലിറ്റർ, നാല് സിലിണ്ടർ VVT പെട്രോൾ എഞ്ചിനാണ് നിർമ്മാതാക്കൾ ഒരുക്കുന്നത്.

ലോക്ക്ഡൗണിലും 5000 യൂണിറ്റോളം ബുക്കിംഗ് നേടിയെടുത്ത് ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

82 bhp കരുത്തും 113 Nm torque ഉം വികസിപ്പിക്കുന്ന എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഓപ്‌ഷണലായി AMT ഗിയർ‌ബോക്സും വാഹനത്തിൽ ലഭ്യമാണ്.

Most Read Articles

Malayalam
English summary
Maruti Suzuki Ignis facelift recieves over 5000 bookings. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X