XUV500 ഓട്ടോമാറ്റിക് പതിപ്പിനായി കാത്തിരിക്കണം; അരങ്ങേറ്റം വൈകുമെന്ന് മഹീന്ദ്ര
XUV500 -യുടെ ബിഎസ് VI പതിപ്പിനെ അടുത്തിടെയാണ് നിര്‍മ്മാതാക്കളായ മഹീന്ദ്ര വിപണിയില്‍ അവതരിപ്പിക്കുന്നത്. പരിഷ്‌കരിച്ച് വിപണിയില്‍ എത്തിയ പതിപ്പിന് 13.20 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂ വില.

പുതിയ പതിപ്പില്‍ മാനുവല്‍ വകഭേദം മാത്രമാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഒട്ടോമാറ്റിക് പതിപ്പിനെ അധികം വൈകാതെ തന്നെ വിപണിയില്‍ എത്തിച്ചേക്കുമെന്നും സൂചകളുണ്ടായിരുന്നു. പുറത്തുവന്ന ബ്രോഷറില്‍ ഓട്ടോമാറ്റിക പതിപ്പ് ഇടംപിടിച്ചിരുന്നു.

എന്നിരുന്നാലും ആ പതിപ്പിന്റെ വിലയോ, ഫീച്ചറുകളോ കമ്പനി വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഓട്ടോമാറ്റിക പതിപ്പ് വിപണിയില്‍ എത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.
MOST READ: ആൻഡ്രോയിഡ് ഓട്ടോ ഫീച്ചറോടെ ഹോണ്ട ഗോൾഡ് വിംഗ്

ഈ വര്‍ഷം അവസാനമോ അല്ലെങ്കില്‍ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ മാത്രമോ ആയിരിക്കും ഓട്ടോമാറ്റിക് പതിപ്പ് വിപണിയില്‍ എത്തുകയുള്ളു. നിലവില്‍ ബിഎസ് VI പതിപ്പ് നാല് വകഭേദങ്ങളിലാണ് വിപണിയില്‍ എത്തുന്നത്.

തുടക്ക പതിപ്പായ W5 ന് 13.20 ലക്ഷം രൂപയും, ഉയര്‍ന്ന പതിപ്പായ W11 (O) മോഡലിന് 17.70 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. ബിഎസ് IV പതിപ്പില്‍ കണ്ടിരിക്കുന്ന അതേ ഡിസൈന്‍ ഭാഷ്യം തന്നെയാണ് പുതിയ പതിപ്പും മുന്നോട്ട് വെച്ചിരിക്കുന്നത്.
MOST READ: 10 ലക്ഷം കിലോമീറ്റര്‍ വാറന്റി; UX300 ഇലക്ട്രിക്ക് അവതരിപ്പിച്ച് ലെക്‌സസ്

ക്രോം ആവരണത്തിലുള്ള ഫ്രണ്ട് ഗ്രില്‍, സ്പ്ലിറ്റ് ടെയില്‍ ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ട്വിന്‍ എക്സ്ഹോസ്റ്റ്, റിയര്‍ സ്പോയിലര്‍, സ്‌റ്റൈലിഷ് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്.

വകഭേദങ്ങളെ ആശ്രയിച്ചാണ് വാഹനത്തില്‍ സണ്‍റൂഫ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേയ്‌ക്കൊപ്പം ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പ്രീമിയം അപ്‌ഹോള്‍സ്റ്ററി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
MOST READ: ഹ്യുണ്ടായിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവി പാലിസേഡ് ഇന്ത്യയിലേക്കും

ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റുകള്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ്, സീറ്റ് ബെല്‍റ്റ് ഓര്‍മ്മപ്പെടുത്തല്‍ എന്നിവയും വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നു.

ബിഎസ് VI നിലവാരത്തിലുള്ള 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനാണ് കരുത്ത്. ഈ എഞ്ചിന്‍ 155 bhp കരുത്തും 360 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍ ആണ് ഗിയര്‍ബോക്‌സ്.
MOST READ: മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് റോയല്‍ എന്‍ഫീല്‍ഡ്

കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍, ഹ്യുണ്ടായി ക്രെറ്റ, ജീപ്പ് കോമ്പസ്, ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് തുടങ്ങിയവരാണ് XUV500 -യുടെ വിപണിയിലെ എതിരാളികള്‍. അധികം വൈകാതെ തന്നെ പുതുതലമുറ മോഡലിനെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കും.


Click it and Unblock the Notifications








