10 ലക്ഷം കിലോമീറ്റര്‍ വാറന്റി; UX300 ഇലക്ട്രിക്ക് അവതരിപ്പിച്ച് ലെക്‌സസ്

ഇലക്ട്രിക്ക് കാറിന്റെ പണിപ്പുരയിലാണ് തങ്കളെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഢംബര കാര്‍ വിഭാഗമായ ലെക്‌സസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

10 ലക്ഷം കിലോമീറ്റര്‍ വാറന്റി; UX300 ഇലക്ട്രിക്ക് അവതരിപ്പിച്ച് ലെക്‌സസ്

ഇപ്പോഴിതാ ക്രോസ് ഓവര്‍ മോഡലായ UX300 എന്ന ആദ്യ ഇലക്ട്രിക്ക് മോഡലിനെ കമ്പനി ചൈനയില്‍ അവതരിപ്പിച്ചു. ഹൈബ്രിഡ് കരുത്തിലെത്തിയിട്ടുള്ള UX300 നിരയില്‍നിന്ന് തന്നെയാണ് ഇലക്ട്രിക്ക് കാറും വിപണിയില്‍ എത്തുന്നത്. RMB 362,000 (ഏകദേശം 38.74 ലക്ഷം രൂപ) ചൈനീസ് വിപണിയിലെ വാഹനത്തിന്റെ വില.

10 ലക്ഷം കിലോമീറ്റര്‍ വാറന്റി; UX300 ഇലക്ട്രിക്ക് അവതരിപ്പിച്ച് ലെക്‌സസ്

ഈ വര്‍ഷം അവസാനത്തോടെ വാഹനം യൂറോപ്യന്‍ വിപണികില്‍ എത്തും. 2021 -ഓടെ വാഹനം ജപ്പാനിലും അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യന്‍ വിപണിയും ഇലക്ട്രിക്ക് യുഗത്തിലേക്ക് ചുവടുവെച്ചതോടെയാണ് ഹൈബ്രിഡ് കാറുകളുടെ നിരയ്ക്കൊപ്പം ഇലക്ട്രിക്ക് കാറുകളെയും കമ്പനി വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്.

MOST READ: പുത്തന്‍ യമഹ YZF R15 V3.0 വാങ്ങാന്‍ പ്ലാനുണ്ടോ? കൂടുതല്‍ വില നല്‍കേണ്ടി വരും

10 ലക്ഷം കിലോമീറ്റര്‍ വാറന്റി; UX300 ഇലക്ട്രിക്ക് അവതരിപ്പിച്ച് ലെക്‌സസ്

54.3 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന്റെ കരുത്ത്. ഒറ്റ ചാര്‍ജില്‍ ഏകദേശം 249 മൈല്‍ (400 കിലോമീറ്റര്‍) വാഹനത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും. സ്റ്റാന്‍ഡേര്‍ഡായി 6.6 kW എസി ചാര്‍ജറുമായാണ് കാറിന്റെ വരവ്, ഡിസി ഫാസ്റ്റ് ചാര്‍ജറിന് 50 kW ശേഷിയും ലഭിക്കും.

10 ലക്ഷം കിലോമീറ്റര്‍ വാറന്റി; UX300 ഇലക്ട്രിക്ക് അവതരിപ്പിച്ച് ലെക്‌സസ്

പുതുതായി കമ്പനി വികസിപ്പിച്ച ഈ ലിഥിയം അയണ്‍ ബാറ്ററിക്ക് 10 വര്‍ഷത്തെ അല്ലെങ്കില്‍ 10 ലക്ഷം കിലോമീറ്റര്‍ സര്‍വ്വീസ് വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. 204 bhp കരുത്തും 300 Nm torque ഈ ഇലക്ട്രിക്ക് മോട്ടോര്‍ സൃഷ്ടിക്കും.

MOST READ: ഹോണ്ടയിൽ നിന്നും ഉടൻ വിപണിയിൽ എത്തുന്നത് മൂന്ന് മോഡലുകൾ

10 ലക്ഷം കിലോമീറ്റര്‍ വാറന്റി; UX300 ഇലക്ട്രിക്ക് അവതരിപ്പിച്ച് ലെക്‌സസ്

7.5 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. 160 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. ലെക്സസിന്റെ കണക്ടഡ് കാര്‍ ടെക്നോളജി വാഹനത്തിന്റെ പ്രധാന സവിശേഷതയാണ്.

10 ലക്ഷം കിലോമീറ്റര്‍ വാറന്റി; UX300 ഇലക്ട്രിക്ക് അവതരിപ്പിച്ച് ലെക്‌സസ്

ലെക്സസ് ലിങ്ക് ആപ്പ് (LexusLink app) ഉപയോഗിച്ച് ബാറ്ററി ചാര്‍ജ്, ഡ്രൈവിങ്ങ് റേഞ്ച്, ഫുള്‍ ചാര്‍ജ് ഇന്റിക്കേറ്റര്‍, കാറിനുള്ളിലെ താപനില ക്രമീകരിക്കല്‍ തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. GA-C പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം.

MOST READ: അരങ്ങേറ്റം വൈകും, അപ്രീലിയ SXR125 അടുത്ത വർഷം

10 ലക്ഷം കിലോമീറ്റര്‍ വാറന്റി; UX300 ഇലക്ട്രിക്ക് അവതരിപ്പിച്ച് ലെക്‌സസ്

അതിനൊപ്പം തന്നെ മികച്ച യാത്ര അനുഭവം ഒരുക്കുന്നതിനായി ആക്ടീവ് സൗണ്ട് കണ്‍ട്രോള്‍ (ASC), ഡ്രൈവ് മോഡ് സെലക്ട് ഫങ്ഷന്‍ (DMSF)എന്നീ സംവിധാനങ്ങളും ഇലക്ട്രിക്ക് വാഹനത്തിലുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

10 ലക്ഷം കിലോമീറ്റര്‍ വാറന്റി; UX300 ഇലക്ട്രിക്ക് അവതരിപ്പിച്ച് ലെക്‌സസ്

മെര്‍സിഡീസ് ബെന്‍സ് EQC, ജാഗ്വര്‍ I-PACE, ടെസ്‌ല-X, ഔഡി E-ട്രോണ്‍ എന്നിവയായിരിക്കും ലെക്സസ് UX300e -യുടെ വിപണിയിലെ എതിരാളികള്‍. ലെക്സസിന്റെ മാതൃ കമ്പനിയായ ടൊയോട്ട 2020-25 നുള്ളില്‍ പത്ത് ഇലക്ട്രിക്ക് മോഡലുകള്‍ പുറത്തിറക്കാനും ലക്ഷ്യമിടുന്നുണ്ട്.

Most Read Articles

Malayalam
English summary
Lexus UX 300 Electric Gets 10-Year/1m km Battery Warranty. Read in Malayalam.
Story first published: Friday, May 15, 2020, 11:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X